ലക്ഷങ്ങൾ മുടക്കേണ്ട, 30000 രൂപ മതി; മികച്ച ക്യാമറ ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും പ്രധാനമായും പരിശോധിക്കുന്ന ഫീച്ചറുകളിൽ ഒന്ന് ഫോണിന്റെ ക്യാമറ ഫീച്ചറുകൾ. മികച്ച ക്യാമറ സിസ്റ്റം ഉള്ള ഫോണുകൾക്ക് വളരെ വലിയ വില ആയിരിക്കാം നൽകേണ്ടി വരുക. എന്നാൽ സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അത്യാവശ്യം മികച്ച ക്യാമറ ഫീച്ചറുകൾ നൽകുന്ന പല ഫോണുകളും ഇപ്പോൾ മാർക്കറ്റിലുണ്ട്.
മിഡ് റേഞ്ച് ഫോണുകളിൽ ഏതെല്ലാം ഫോണുകൾക്കാണ് മികച്ച ക്യാമറ ഫീച്ചറുകൾ വാഗ്ദാനം ചെയ്യാൻ സാധിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. പ്രധാനമായും 30,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകളെയാണ് ഈ ലേഖനത്തിൽ നമ്മൾ പരിഗണിക്കുന്നത്. ഈ ലിസ്റ്റിൽ ആദ്യം എത്തുന്ന ഫോൺ സാംസങ്ങിന്റെ എഫ് 54 ആണ്. സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഏറെ അനുയോജ്യമായ ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എഫ് 54.

MOST READ: കൂടുതൽ ഡാറ്റ വേണ്ടവരെ രക്ഷിക്കാൻ ബിഎസ്എൻഎൽ പുറത്തിറക്കിയ രണ്ട് പ്ലാനുകൾ
108 എംപിയാണ് ഫോണിന്റെ പ്രൈമറി സെൻസർ നോ-ഷേക്ക് ക്യാമറ സംവിധാനവും ഈ ഫോണിന് നൽകിയിട്ടുണ്ട്. അതായത് ഈ ക്യമറ വഴി ചിത്രം പകർത്തുമ്പോൾ ഫോണിന് ഉണ്ടാകുന്ന ചലനങ്ങൾ ചിത്രത്തിനെ ബാധിക്കില്ല. 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ലെൻസും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 6,000mAh ബാറ്ററിയാണ് എഫ് 54ന്റെ മറ്റൊരു പ്രത്യേക. ദീർഘമായ ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.
ഈ ഫോണിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലെ വില. ഈ വിഭാഗത്തിൽ രണ്ടാമതായി നമ്മൾ പരിജയപ്പെടുന്ന ഫോൺ സാംസങ്ങിന്റെ തന്നെ ഗാലക്സി എസ് 20 എഫ്ഇ ആണ്. 55,999 രൂപ യഥാർത്ഥ വിലയുള്ള ഈ ഫോൺ ഇപ്പോൾ 27,128 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ലഭ്യമാണ്. മികച്ച ക്യാമറ സിസ്റ്റം തന്നെയാണ് ഈ ഫോണിനായി സാംസങ് ഒരുക്കിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 865 SoC-യിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.5-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് അവകാശപ്പെടാനുള്ളത്. ഈ വിഭാഗത്തിലുള്ള മറ്റൊരു ഫോണാണ് ഗൂഗിളിന്റെ പിക്സൽ 6എ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള 12.2 എംപി മെയിൻ സെൻസർ ആണ് ഗൂഗിൾ പിക്സൽ 6എയിൽ ഇടം പിടിച്ചിരിക്കുന്നത്. 12 എംപിയുടെ അൾട്രാ-വൈഡ്ഫീൽഡ് സെൻസറും ഈ ഫോണിൽ ഉണ്ട്.
വീഡിയോ കോൾ, സെൽഫി ആവിശ്യങ്ങൾക്കായി പിക്സൽ 6എയിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയുടേത് ആണ്. യഥാർത്ഥത്തിൽ 43,999 രൂപ വില വരുന്ന പിക്സൽ 6എ ഇപ്പോൾ 27,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. വൺപ്ലസിന്റെ നോർഡ് സിഇ 3 ഫോണും ഇത്തരത്തിൽ 30,000 രൂപയിൽ താഴെ ലഭിക്കുന്ന ഒരു മികച്ച ക്യാമറഫോണാണ്. ഇപ്പോൾ 27,999 രൂപയ്ക്ക് ഈ ഫോൺ ആമസോണിൽ നിന്ന് ലഭിക്കുന്നതാണ്.
ഫോണിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. സോണിയുടെ സഹകരണത്തോടെ 50 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോർഡ് സിഇ 3-ൽ ഉള്ളത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഫോണിലെ മറ്റ് ലെൻസുകൾ. 6 എംപിയുടെ മുൻ ക്യാമറയും ഫോണിൽ ഇടം പിടിച്ചിരിക്കുന്നു.
ഓപ്പോയുടെ റെനോ 10 ആണ് ഈ വിഭാഗത്തിൽ ലഭിക്കുന്ന മറ്റൊരു മികച്ച ക്യാമറാഫോൺ. 64 എംപി മെയിൻ സെൻസറമായി ആണ് ഓപ്പോ റെനോ 10 എത്തുന്നത്. 32 എംപിയുടെ ടെലിഫോട്ടോ സെൻസറും 8 എംപിയുടെ മറ്റൊരു സെൻസറും ഫോണിന്റെ പിൻവശത്തായുണ്ട്. 32 എംപിയാണ് ഓപ്പോ റെനോ 10-ന്റെ സെൽഫി ക്യാമറ. 32,999 രൂപയാണ് നിലവിൽ ഈ ഫോണിന്റെ ഫ്ലിപ്പ്കാർട്ടിലെ വില.


Click it and Unblock the Notifications








