99 ഫോണുകൾ ഉപയോഗിച്ച് ഗൂഗിൾ മാപ്സിനെ കബളിപ്പിച്ച് സൃഷ്ടിച്ചത് വ്യാജ ട്രാഫിക്ക്

|

ഒരു നാവിഗേഷൻ അപ്ലിക്കേഷൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഗൂഗിൾ മാപ്‌സ് അല്ലാതെ മറ്റ് അപ്ലിക്കേഷനുകളെക്കുറിച്ച് നമ്മൾ ചിന്തിക്കുക പോലുമില്ല. നാവിഗേഷൻ ആപ്പുകൾ പൊതുവേ കുറവാണ്. അതിൽ തന്നെ വിശ്വസനീയമായി കാണാവുന്ന ഒന്നാണ് ഗൂഗിൾ മാപ്പുകൾ. നിരന്തരം പുതുക്കുകയും ഉപയോക്താക്കൾക്ക് പ്രയോജനകരമായ കാര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന ആപ്പാണ് ഗൂഗിൾ മാപ്സ്. ട്രാഫിക്ക് ജാമുകൾ കൃത്യമായി കണ്ടെത്തുകയും വാഹനങ്ങൾ കുറഞ്ഞ വഴി കാട്ടിത്തരുകയും ചെയ്യുന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

ഗൂഗിൾ മാപ്സ്
 

ഗൂഗിൾ മാപ്സ് ഉണ്ടാക്കിയെടുത്ത വിശ്വാസം ഇതുവരെ ചോദ്യം ചെയ്യപ്പെടാത്ത ഒന്നാണ്. ആപ്പ് അധിഷ്ഠിത ക്യാബ് സേവനങ്ങളായ ഓലയുടെയും ഊബറിന്റെയും പ്രവർത്തനങ്ങളും ഗൂഗിൾ മാപ്പ്സിനെ ആശ്രയിച്ചാണ് എന്ന് നമുക്കറിയാം. ഇത്തരത്തിൽ ആളുകൾ വളരെ ഏറെ ആശ്രയിക്കുന്ന ശക്തമായൊരു നാവിഗേഷൻ സംവിധാനത്തെ ആർക്കെങ്കിലും പറ്റിക്കാൻ സാധിക്കുമോ. സാധിക്കുമെന്ന് തെളിയിക്കുകയാണ് ഒരു ബെർലിൻ സ്വദേശി.

സൈമൺ

സൈമൺ വെക്കർട്ട് എന്ന മനുഷ്യനാണ് തന്റെ കുസൃതിയിലൂടെ ഗൂഗിൾ മാപ്പ്സിന്റെ പ്രധാന പോരായ്മ എടുത്ത് കാട്ടിയത്. യൂട്യൂബിൾ ഷെയർ ചെയ്ത വീഡിയോയിൽ സൈമൺ ഒരു ഉന്തുവണ്ടിയിൽ 99 സെക്കൻഡ് ഹാൻഡ് ഫോണുകൾ എടത്ത് ഇടുന്നു. അതിലെല്ലാം ഗൂഗിൾ മാപ്പ്സ് ഓൺ ചെയ്ത് ഇടുകയും ചെയ്തു. എന്നിട്ട് സാവധാനം അതും വലിച്ച് തെരുവിലൂടെ നടന്നു. ഉപയോക്താക്കളുടെ ജിപിഎസ് ചലനം കണക്ക് കൂട്ടി പ്രവർത്തിക്കുന്ന ഗൂഗിൾ മാപ്പ്സ് കണക്ക് കൂട്ടിയത് അവിടെ ചലിക്കാനാവാത്ത വിധം ട്രാഫിക്ക് ആണെന്നാണ്. പക്ഷേ റോഡുകൾ പൊതുവേ തിരക്ക് കുറഞ്ഞാണ് ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകളെ തിരിച്ചറിയാനുള്ള 6 വഴികൾ

99 ആളുകൾ

കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന 99 ആളുകൾ എന്ന കണക്ക് കൂട്ടൽ മാത്രമേ ഗൂഗിൾ മാപ്പ്സിന് ലഭ്യമായുള്ളു. ഇതനുസരിച്ചാണ് ട്രാഫിക്ക് ഉണ്ടെന്ന് ഉപയോക്താക്കൾക്കെല്ലാം മാപ്പ്സ് വിവരം നൽകിയത്. ഒരു ഉപയോക്താവിന്റെ ഫോണിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനൊപ്പം ലൊക്കേഷൻ ഡാറ്റ മാപ്സ് സ്വീകരിക്കുന്നുമുണ്ട്. ഈ ഡാറ്റയിലൂടെയാണ് ട്രാഫിക്ക് ജാമുകൾ മാപ്സ് കണക്ക് കൂട്ടുന്നത്. ഈ സംവിധാനത്തെയാണ് സെമൺ സമർത്ഥമായി കബളിപ്പിച്ചത്.

മാപ്പുകൾ
 

മുകളിൽ സൂചിപ്പിച്ച സാഹചര്യത്തിൽ സൈമണിന്റെ പക്കലുണ്ടായിരുന്ന 99 സ്മാർട്ട്‌ഫോണുകൾ മാപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും സാവധാനം നീങ്ങുന്നുവെന്നും ഗൂഗിൾ മനസ്സിലാക്കി ആ തെരുവിൽ ട്രാഫിക്ക് കൂടുതലാണെന്ന നിഗമനത്തിലെത്തി. ഈ റൂട്ടിലെ ട്രാഫിക് മന്ദഗതിയിലായതിനാൽ മറ്റൊരു റൂട്ട് എടുക്കാൻ മാപ്സ് മറ്റ് ഉപയോക്താക്കൾക്ക് നിർദ്ദേശവും നൽകി. അപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണവും വേഗതയും കണക്കാക്കിയാണ് ഈ സംവിധാനം പ്രവർത്തിച്ചത്.

വെർച്വൽ ട്രാഫിക് ജാം

ഗൂഗിൾ മാപ്‌സിൽ വെർച്വൽ ട്രാഫിക് ജാം സൃഷ്ടിക്കുന്നതിന് 99 സ്മാർട്ട്‌ഫോണുകൾ ഒരു ഹാൻഡ്‌കാർട്ടിൽ ഇട്ട് പതിയെ നടന്ന് പോയ സൈമൺ ഈ സംവിധാനത്തിന്റെ ഒരു പോരായ്മ കൂടുയാണ് കാണിച്ച് തന്നത്. തിരക്ക് കുറഞ്ഞ പ്രദേശത്തെ തിരക്കേറിയതാണെന്ന് വരുത്തി തീർക്കാനും ആളുകളെ വഴിതിരിച്ച് വിടാനും ഒരാൾക്ക് സാധിക്കും എന്നതിന്റെ തെളിവ് കൂടിയായിരുന്നു ഇത്. വെർച്വൽ ലോകത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളാണ് നമ്മളെന്നതിനാൽ തന്നെ ഭൌതിക ലോകത്തിൽ ചില മാറ്റങ്ങൾ വരുത്താൻ വെർച്വൽ ലോകത്തിൽ നടപ്പാക്കുന്ന ഇത്തരം തന്ത്രങ്ങൾക്ക് സാധിക്കുമെന്നത് ചിന്താക്കാൻ ഇട നൽകുന്ന കാര്യം കൂടിയാണ്.

കൂടുതൽ വായിക്കുക: ഫോണിലെ ലോക്കേഷൻ കൃത്യത ഉറപ്പ് വരുത്തേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Simon Weckert took to Youtube to share a video in which he can be seen pulling off the trick. He took 99 second-hand phones in a small cart with Google Maps running on all of them and simply walked the streets. As he walked, Google noticed too many users and sensed the slow-moving traffic and showed that the street has too many cars and hence congested.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X