കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാം

|

കൊച്ചിക്കടുത്ത് ചെറിയൊരു ദ്വീപ് രൂപപെടുകയാണ്. നേരിട്ട് കാണാൻ സാധിക്കുന്നില്ലെങ്കിലും ഈ ദ്വീപ് ഗൂഗിൾ മാപ്സ് സാറ്റലേറ്റ് ഇമേജിൽ വ്യക്തമായി കാണാം. കിഡ്നി ബീൻ ആകൃതിയിലാണ് ഈ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. വെസ്റ്റേൺ കൊച്ചിയുടെ പകുതിയോളം വലിപ്പമുള്ള ദ്വീപാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മാപ്പിൽ കാണിക്കുന്നതല്ലാതെ കടലിൽ അത്തരമൊരു ദ്വീപ് രൂപപ്പെട്ടതായി കാണുന്നില്ല. ഇത് വെള്ളത്തിനടിയിൽ ഉയർന്ന് നിൽക്കുന്ന മണൽതിട്ട ആയിരിക്കാം എന്നാണ് കരുതുന്നത്.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സിലൂടെ മാത്രം കാണാം

വിദഗ്ധർ ഉൾപ്പെടെയുള്ള ആളുകൾ ദ്വീപായി ഗൂഗിൾ മാപ്സ് സാറ്റലേറ്റ് ഇമേജിൽ കാണുന്ന ഭാഗം വെള്ളത്തിനടിയിൽ ആയിരിക്കും എന്നാണ് അഭിപ്രായപ്പെടുന്നത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ ചെല്ലനം കാർഷിക ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഈ മേഖലയിലെ തീരദേശത്തെ മണ്ണൊലിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് ഇതിനകം തന്നെ ഇക്കാര്യം പഠിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ചെല്ലനം കർഷിക ടൂറിസം ഡെവലപ്പ്മെന്റ് പ്രസിഡന്റ് സേവ്യർ ജുലപ്പൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് "ഈ 'തിട്ട' രൂപപ്പെടുന്നതിന്റെ കാരണങ്ങൾ, കടൽ പ്രവാഹത്തിലും കടൽ ആക്രമണത്തിലും അത് വഹിക്കുന്ന പങ്ക്, ഈ മണൽ ശേഖരം ഉപയോഗിച്ച് ചേലനം പഞ്ചായത്തിൽ കൃത്രിമ തീരദേശ പോഷണത്തിനുള്ള സാധ്യത തുടങ്ങിയവ നിരവധി ചോദ്യങ്ങൾ പഠിക്കേണ്ടതുണ്ട് " എന്നാണ്.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സിലൂടെ മാത്രം കാണാം

കടലിൽ ഇത്തരമൊരു ദ്വീപിന് സമാനമായ തിട്ട രൂപപ്പെട്ടതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് പഠനങ്ങൾ നടത്തണമെന്നും ജലപ്രവാഹത്തിലും തീരദേശത്തെ മണ്ണൊലിപ്പിലും ഇത് എന്ത് പങ്കുവഹിക്കുന്നുവെന്നും ഈ മണൽതിട്ട ചെല്ലാനത്തിലെ കൃത്രിമ തീര സംരക്ഷണത്തിനായി ഉപയോഗിക്കാമോ എന്നും പഠനങ്ങൾ നടത്തണം എന്നും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് ചേലനം കർഷിക ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി എഴുതിയ കത്തിൽ പറഞ്ഞിരിക്കുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച്, അണ്ടർവാട്ടർ ദ്വീപിനെക്കുറിച്ച് ഗൂൾ മാപ്സ് സാറ്റലൈറ്റിൽ കാണുന്ന ആകൃതിയല്ലാതെ മറ്റൊരു കാര്യങ്ങളും പുറത്ത് വന്നിട്ടില്ല. ദ്വീപ് കണ്ടെത്തി കഴിഞ്ഞാൽ 'ദ്വീപിന്റെ' ഘടനയും അതിന് കാരണമായ ഘടകങ്ങളും പഠിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പഠനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ദ്വീപ് അല്ല മണൽതിട്ട രൂപപ്പെട്ടത് മാത്രമാണെന്നും അധികം വളരാൻ സാധ്യതയില്ലെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്.

ഏറെ ആശ്ചര്യത്തോടെയാണ് ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണുന്ന കടലിലെ ദ്വീപിനെ കുറിച്ച് ആളുകൾ സംസാരിക്കുന്നത്. എന്നാൽ വിദഗ്ദരുടെ കൂടുതൽ നിരീക്ഷണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്. മണൽതിട്ട രൂപപ്പെട്ടത് തീരദേശത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന കാര്യം ഇനിയും പഠിക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
A small island is being formed near Kochi. Although not directly visible, the island is clearly visible in the Google Maps satellite image.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X