Home
News

ഗൂഗിൾ ഫോട്ടോസ് സൌജന്യ സ്റ്റോറേജ് നാളെ അവസാനിക്കും, ഇനി പണം നൽകേണ്ടി വരും

നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നതിനുള്ള ഒരു ജനപ്രിയ ആപ്പാണ് ഗൂഗിൾ ഫോട്ടോസ്. സൌജന്യവും അൺലിമിറ്റഡുമായ സ്റ്റോറേജ് സേവനം നൽകുന്നത് ഗൂഗിൾ അവസാനിപ്പിക്കുകയാണ്. നാളെ വരെ മാത്രമേ ഈ സൌജന്യ സേവനങ്ങൾ ലഭിക്കുകയുള്ളു. ഗൂഗിൾ ഫോട്ടോസിലെ സൌജന്യ സ്റ്റോറേജ് ഇനി ആർക്കും ലഭിക്കില്ല. പക്ഷേ ഗൂഗിൾ തന്നെ പണം നൽകിയാൽ നിങ്ങളുടെ ഫോട്ടോസ് സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനങ്ങൾ നൽകും. ഇതിനുള്ള സേവനമാണ് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ.

സൌജന്യം

സൌജന്യമായി ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസിൽ അപ്‌ലോഡ് ചെയ്ത എല്ലാ ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും ഗൂഗിൾ അക്കൌണ്ടിനൊപ്പം നൽകിയിരിക്കുന്ന 15 ജിബി സൌജന്യ സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കും. ഗൂഗിൾ ഫോട്ടോസിൽ ജൂൺ ഒന്നിന് മുമ്പ് അപ്‌ലോഡ് ചെയ്ത ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യില്ലെന്ന് ഗൂഗിൾ അറിയിച്ചു.

ഗൂഗിൾ അക്കൌണ്ട്

ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെ നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടിൽ നിന്നുള്ള എല്ലാ ഡാറ്റയും ഒരു അക്കൌണ്ടിനൊപ്പം നൽകിയിരിക്കുന്ന 15ജിബി സൌജന്യ സ്റ്റോറേജിന്റെ ഭാഗമായിരിക്കും. ഈ 15 ജിബി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ സ്റ്റോറേജ് ഇല്ലെന്ന കാര്യം ഗൂഗിൾ നിങ്ങളെ അറിയിക്കും. ചില കണ്ടന്റുകൾ ഇല്ലാതാക്കുകയോ അതല്ലെങ്കിൽ പുതിയ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാതിരിക്കാനുള്ള മാർഗങ്ങളോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ ബാക്കപ്പ്

ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ ബാക്കപ്പ്

നിങ്ങൾക്ക് ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ എടുക്കാൻ സാധിക്കും. ഇത് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനാണ്. ഈ സബ്ക്രിപ്ഷനിലൂടെ നിങ്ങളുടെ ഫോട്ടോകളും മറ്റ് ഡാറ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ സംവിധാനനം ഒരുക്കുന്നു. ഗൂഗിൾ വൺ സേവനം ആപ്പിൾ വണ്ണിന് സമാനമാണ്. പക്ഷേ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഗൂഗിൾ വിപിഎൻ ലഭിക്കുന്നതിനുള്ള ഓപ്ഷൻ ഉൾപ്പെടെ കുറച്ച് അധിക ഫീച്ചറുകളും നൽകുന്നുണ്ട്.

ഗൂഗിൾ

സ്റ്റോറജിന്റെ ​​പരിധിയെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ഫോട്ടോകളോ ഡ്രൈവ് ആപ്പുകളോ ഉപയോഗിക്കുന്നത് തുടരാം എന്നതാണ് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ ഗുണം. ഗൂഗിൾ വണ്ണിനായി സൈൻ അപ്പ് ചെയ്യുന്നത് കൂടുതൽ സ്റ്റോറേജും നൽകുന്നു. ജിമെയിൽ, ഡ്രൈവ്, ഫോട്ടോകൾ തുടങ്ങിയവിൽ ഈ സ്റ്റോറേജ് ലഭ്യമാകും. കൂടാതെ കുടുംബാംഗങ്ങളെ ചേർക്കാനും ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ ഷെയർ ചെയ്യാനും ഓപ്ഷൻ ലഭിക്കും.

ഇന്ത്യയിലെ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

ഇന്ത്യയിലെ ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

നിങ്ങൾ ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിനായി തിരയുകയാണെങ്കിൽ നിരവധി പ്ലാനുകളും സ്റ്റോറേജ് ​​ഓപ്ഷനുകളും ലഭ്യമാണ്. ഗൂഗിൾ വൺ സേവനത്തിനായി നൽകേണ്ട തുകയും പ്ലാനുകളും പ്രദേശങ്ങൾ മാറുന്നതിന് അനുസരിച്ചും ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ മാറുന്നതിന് അനുസരിച്ച് മാറുകയും ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ഒരു ലിസ്റ്റിനായി നിങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ വൺ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഗൂഗിൾ വൺ പ്ലാനുകൾ

ഗൂഗിൾ വൺ പ്ലാനുകൾ

ഗൂഗിൾ വൺ 100 ജിബി പ്ലാനിന് പ്രതിമാസം 130 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ ഒരു വർഷത്തേക്ക് തിരഞ്ഞെടുത്താൽ 1,300 രൂപയാണ് നൽകേണ്ടി വരുന്നത്. ഗൂഗിൾ വൺ 200 ജിബി പ്ലാനിന് ഒരു മാസത്തേക്ക് 210 രൂപയും. ഒരു വർഷത്തേക്ക് 2,100 രൂപയുമാണ് നൽകേണ്ടത്. ഗൂഗിൾ വൺ 2 ടിബി പ്ലാനിന് മാസത്തേക്ക് 659 രൂപയും ഒരു വർഷത്തേക്ക് 6,500 രൂപയും വിലയുണ്ട്.

ഐഫോൺ ഗൂഗിൾ വൺ പ്ലാനുകൾ

ഐഫോൺ ഗൂഗിൾ വൺ പ്ലാനുകൾ

ഐഒഎസിലെ ഗൂഗിൾ വൺ 100 ജിബി പ്ലാനിന് പ്രതിമാസം 149 രൂപയാണ് വില. ഈ പ്ലാൻ ഒരു വർഷത്തേക്ക് തിരഞ്ഞെടുത്താൽ 1,499 രൂപ നൽകേണ്ടി വരും. 200ജിബി പ്ലാനിന് ഒരു മാസം 219 രൂപയും ഒരു വർഷത്തേക്ക് 2,199 രൂപയുമാണ് വില. 1 ടിബി പ്ലാനിന് ഒരു മാസത്തേക്ക് 749 രൂപയും ഒരു വർഷത്തേക്ക് 7,500 രൂപയും വിലയുണ്ട്. 10 ടിബി പ്ലാനിന് പ്രതിമാസം 3,249 രൂപയാണ് വില. 20ടിബി പ്ലാനിന് മാസത്തിൽ 6,500 രൂപയും 30ടിബി പ്ലാനിന് പ്രതിമാസം 9,700 രൂപയും വിലയുണ്ട്.

More from GizBot

Best Mobiles in India

English summary
Google Photos is a popular app for backing up your photos and videos. Google is discontinuing offering free and unlimited storage services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X