മൃഗങ്ങളുടെ ശബ്ദം പഠിപ്പിക്കുന്ന ടെക്‌നിക്കുമായി ഗൂഗിള്‍

Posted By:

മൃഗങ്ങളുടെ ശബ്ദങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ സഹായിക്കുന്ന സൗകര്യവുമായി ഗൂഗിള്‍. സെര്‍ച്ചില്‍ തന്നെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. animal noises എന്ന വാക്ക് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മൃഗങ്ങളുടെ ചിത്രങ്ങളും അവയുടെ ശബ്ദം ഉള്‍പ്പെടുത്തിയ ഓഡിയോ ക്ലിപ്പുമായിരിക്കും ഏറ്റവും മുകളില്‍ കാണുക. പ്ലേ ബട്ടണില്‍ അമര്‍ത്തുന്നതോടെ ജീവിയുടെ ശബ്ദം കേള്‍ക്കാനാകും.

കുടൂതല്‍ വായിക്കൂക:5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

മൃഗങ്ങളുടെ ശബ്ദവുമായി ഗൂഗിള്‍

ഇനി ഒരു പ്രത്യേക ജീവിയുടെ ശബ്ദമാണ് അറിയേണ്ടതെങ്കില്‍ അങ്ങനെയുമാകാം. നായയുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ What does the dog say എന്നൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതി. ഏറ്റവും മുകളില്‍ ചിത്രവും ഓഡിയോയും കാണാം.തുടക്കത്തില്‍ 19 മൃഗങ്ങളുടെ ശബ്ദമാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുരങ്ങ്, പൂച്ച, പശു, നായ, താറാവ്, ആന, കുതിര, സിംഹം, കടമാന്‍, മൂങ്ങ, പന്നി, കരടി, കോഴി, ആട്, കടൂവ, തുര്‍ക്കി, ബോഹെഡ് വെയില്‍, സീബ്രാ എന്നിവയുടെ ശബ്ദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാം.

മൃഗങ്ങളുടെ ശബ്ദവുമായി ഗൂഗിള്‍

ഈ സവിശേഷതകള്‍ എങ്ങനെ ഉപയോഗിക്കാം.

1. ഗൂഗിളില്‍ അനിമല്‍ സൗണ്ട് സര്‍ച്ച് ചെയ്യൂക.

2. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അടങ്ങിയ ഒരൂ സ്‌ക്രീന്‍ വരുന്നതായിരിക്കും.

3. ഇതില്‍ സെലക്ട് ചെയ്ത് മൃഗങ്ങളൂടെ ശബ്ദങ്ങള്‍ കേള്‍ക്കാവുന്നതാണ്.

മൃഗങ്ങളുടെ ശബ്ദവുമായി ഗൂഗിള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot