ഗൂഗിൾ മാപ്പിൽ നഗ്നചിത്രം, സ്ട്രീറ്റ് വ്യൂ സംവിധാനം ചതിച്ചു

|

ഗൂഗിൾ മാപ്പ് നമ്മളെ എന്നും അതിശയിപ്പിക്കാറുണ്ട്. വർഷങ്ങളായി കാണാതായ ആളുടെ കാറും അയാളുടെ അസ്ഥികൂടവും ഗൂഗിൾ മാപ്പിലൂടെ കണ്ടെത്തിയ വാർത്ത നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണ്. എന്നാൽ ഇത്തവണ ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെട്ടത് അൽപ്പം പ്രശ്നമുള്ള കാര്യമാണ്. ഒരു സ്ത്രീയുടെയും പുരുഷൻറെയും നഗ്ന ദൃശ്യങ്ങളാണ് സ്ക്രീനിൽ ഏത് പ്രദേശവും വ്യക്തമായി കാണാൻ സാധിക്കുന്ന സ്ട്രീറ്റ് വ്യൂ സംവിധാനത്തിലൂടെ ഗൂഗിൾ മാപ്പിൽ കയറിക്കൂടിയത്.

സ്ട്രീറ്റ് വ്യൂ
 

തെരുവുകളുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്തുന്ന 360 ഡിഗ്രി ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള സ്ട്രീറ്റ് വ്യൂ സംവിധാനത്തിലൂടെ പാർക്ക് ചെയ്ത കാറുകളും മരങ്ങളും ചിലപ്പോൾ ആളുകളെയും കാണാറുണ്ട്. ഇത്തവണ തായ് വാനിലെ ഒരു പ്രദേശത്തെ സ്ട്രീറ്റ് വ്യൂ കാണുകയായിരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് നിർത്തിയിട്ട കാറിനടുത്ത് നഗ്നരായി നിന്ന് ചുംബിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ദൃശ്യങ്ങളാണ്.

എങ്ങനെ സംഭവിച്ചെന്ന് വ്യക്തമല്ല

പൂർണ നഗ്നരായി നിൽക്കുന്ന സ്ത്രീയുടെയും പുരുഷൻറെയും ദൃശ്യം സ്ട്രീറ്റ് വ്യൂവിൽ എങ്ങനെ വന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. പല ടെക് വിദഗ്ദരും ഇത് സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്. നേരത്തെ നിരവധി നഗ്ന ചിത്രങ്ങൾ ഗൂഗിൾ സ്ട്രിറ്റ് വ്യൂയിൽ നിന്ന് കമ്പനി നീക്കം ചെയ്തിരുന്നു. ഈ ദമ്പതികളുടെ ചിത്രം മാത്രമായി എങ്ങനെ അവശേഷിച്ചു എന്ന കാര്യമാണ് വ്യക്തമല്ലാത്തത്.

ട്വിറ്റിലൂടെ പുറത്ത്

ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ സംവിധാനത്തിലൂടെ മൃഗങ്ങളെ കാണാനാകുമോ എന്ന് നോക്കുകയായിരുന്ന ആളാണ് ഈ ദൃശ്യം ആദ്യം കണ്ടത്. ഗൂഗിൾ മാപ്പ്സ് എക്കാലത്തെയും മികച്ച കണ്ടുപിടുത്തമാണ്, മാപ്പ്സ് ദൈവത്തേക്കാൾ വലുതാണ് എന്ന അടിക്കുറിപ്പോടെ സ്ട്രീറ്റ് വ്യൂയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ അയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് ഇത് റിട്വിറ്റ് ചെയ്തത്. എന്തായാലും ട്വിറ്ററിൻറെ പോളിസി ലംഘിച്ചെന്ന കാരണത്താൽ ഈ പോസ്റ്റ് ട്വിറ്റർ റിമൂവ് ചെയ്തു.

മാപ്പ് കാണാൻ തിരക്ക്
 

നഗ്നചിത്രത്തിൻറെ വാർത്ത പുറത്തായതോടെ നിരവധി ആളുകളാണ് തായ്ച്ചുങിലെ ഷാൻറ്റിയാൻ റോഡിൻറെ സ്ട്രീറ്റ് വ്യൂ കാണാൻ മാപ്പിൽ കയറിയത്. ഇതിൽ ഫൈവ് സ്റ്റാർ റിവ്യൂവും പലരും നൽകി. സംഭവം തിരിച്ചറിഞ്ഞ ഗൂഗിൾ ഇത് മാപ്പിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്തായാലും ഈ ചിത്രം എപ്പോഴാണ് മാപ്പിൽ കയറിക്കൂടിയത് എന്നകാര്യം വ്യക്തമല്ല. ചിലപ്പോൾ കുറേ കാലമായി ഇത് ഇവടെ ഉണ്ടായിരുന്നിരിക്കാമെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്.

കണ്ടൻറ് പോളിസി

എന്തായാലും ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അപകടത്തിൽ കടന്നുകൂടുന്നത്. ഗൂഗിൾ പോണോഗ്രഫിയെയും ലൈംഗികതയെയും സംബന്ധിച്ച കണ്ടൻറുകൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് കണ്ടൻറ് പോളിസി ഇൻസ്ട്രക്ഷൻസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം കണ്ടൻറുകളെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നിന്ന് ഒഴിവാക്കാനുള്ള എല്ലാ നടപടികളും തുടരുമെന്നും ഗൂഗിൾ വക്താവ് വ്യക്തമാക്കി.

Most Read Articles
Best Mobiles in India

Read more about:
English summary
The steamy snaps, taken by the side of the Shantian Road in Taichung, appear to show a completely naked man with his arms wrapped around a nude woman, as the pair lean in for a kiss. They appear to be going at it at the side of the mountain road, with no attempt to hide as they romp out in the open.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X