നാളെ മുതൽ ലക്ഷക്കണക്കിന് ആളുകളുടെ ജിമെയിലും യൂട്യൂബും എല്ലാം ഇല്ലാതെയാകും; ഇക്കാര്യം ചെയ്താൽ രക്ഷപെടാം
ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ഈ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് വഴി ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന യൂട്യൂബ്, ഗൂഗുൾ ഷീറ്റ്, ഗൂഗിൾ ഡ്രൈവ്, മറ്റ് അക്കൗണ്ടുകൾ എല്ലാം നഷ്ടപ്പെടും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വളരെ നാളുകളായി നിഷ്ക്രിയമായിട്ടുള്ള ജിമെയിൽ അക്കൗണ്ടുകളാണ് പുതിയ നടപടിയുടെ ഭാഗമായി ഇല്ലാതെയാക്കുക.
കൃത്യമായി പറഞ്ഞാൽ ഏകദേശം രണ്ട് വർഷത്തിൽ കൂടുതലായി ഉപയോഗിക്കാതെ ഇരിക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ ആയിരിക്കും ഗൂഗിൾ ഇല്ലാതെ ആക്കുക. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അപകടം കുറയ്ക്കാൻ പുതിയ നടപടി സഹായകമാകും എന്നാണ് ഗൂഗിൾ കരുതുന്നത്. ഡിസംബർ ഒന്ന് മുതൽ ഈ നടപടി ആരംഭിക്കും എന്നായിരുന്നു ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നത്. ദീർഘനാൾ ഉപയോഗിക്കാതെ ഇരിക്കുന്ന അക്കൗണ്ടുകൾ വളരെ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

MOST READ: വെറും 7000 രൂപയ്ക്ക് പുതിയ ലോക്കൽ ഐഫോൺ; ഇൻഫിനിക്സിന്റെ പുതിയ മാജിക് ഉടനെത്തും
ഇത്തരത്തിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സൈബർ ക്രിമിനലുകൾ നിരവധി ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റകൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ പെരുകിയതോടെയാണ് പുതിയ ഒരു നീക്കം നടത്താൻ ഗൂഗിൾ നിർബന്ധിതരാകുന്നത്. 2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഈ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എല്ലാ കാര്യങ്ങളും ഈ നടപടിയിലൂടെ ഉപയോക്താക്കൾക്ക് നഷ്ടമാകുന്നതാണ്.
ലോകത്താകെമാനം ഈ നടപടിയുമായി മുന്നോട്ട് പോകും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. നിങ്ങൾക്ക് ദീർഘനാളായി ഉപയോഗിക്കാതെ ഇരിക്കുന്ന ജിമെയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഉടൻ തന്നെ ഉപയോക്താക്കൾ ഇതിൽ കയറി ആവിശ്യമായി തോന്നുന്ന ഗൂഗിൾ ഫോട്ടോകൾ, ഡ്രൈവിൽ അപ്ലോഡ് ചെയ്തിരിക്കുന്ന രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം എത്രയും പെട്ടെന്ന് മാറ്റേണ്ടതാണ്. ഇവ നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കുന്നതായിരിക്കില്ല.

സാധാരണഗതിയിൽ സുരക്ഷ ക്രമീകരണങ്ങൾ കുറഞ്ഞ അക്കൗണ്ടുകൾ ആയിരിക്കും പഴയ ജിമെയിൽ അക്കൗണ്ടുകൾ. ഇതിൽ ശക്തമായ പാസ്വേർഡുകളോ ടു ഫാക്ടർ ഒതന്റിഫിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളോ ഉണ്ടാകാൻ സാധ്യതയില്ല. ആയതിനാൽ തന്നെ സൈബർ കുറ്റവാളികൾക്ക് ഇവ എളുപ്പത്തിൽ ദുരുപയോഗം ചെയ്യാൻ സാധിക്കുന്നതായിരിക്കും. അതേ സമയം വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ഇത്തരത്തിൽ ഗൂഗിൾ അക്കൗണ്ടുകൾ ഇല്ലാതെ ആക്കുക. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്ന കാര്യം ഒന്നിലധികം തവണ അക്കൗണ്ടിന്റെ ഉടമസ്ഥരെ അറിയിക്കുന്നതായിരിക്കും.
ഇതിന് ശേഷം മാത്രമെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയുള്ളു. ഇത്തരത്തിൽ സന്ദേശം എത്തി ഒരു മാസത്തോളം കാത്തിരുന്നതിന് ശേഷം മാത്രമേ ഗൂഗിൾ ഈ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യു. ആയതിനാൽ ഈ അക്കൗണ്ടുകൾ ആവിശ്യമുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ട് വേണമെങ്കിൽ ഡിലീറ്റ് ചെയ്യപ്പെടാതെ തിരിച്ചെടുക്കാനുള്ള അവസരവും ഗൂഗിൾ ഒരുക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഈ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുക എന്നതാണ് അക്കൗണ്ട് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം.
മാത്രമല്ല ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിൽ അയയ്ക്കുക. ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന യൂട്യൂബിൽ നിന്ന് വീഡിയോ കാണുക, വീഡിയോയ്ക്ക് ലൈക്ക് ചെയ്യുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അക്കൗണ്ട് നഷ്ടപ്പെട്ട് പോകാതെ ഇരിക്കാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ്. നിങ്ങളുടെ ഏതെന്തെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ട് ഇത്തരത്തിൽ ഇമെയിൽ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ ഇത് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിനെയും ബാധിക്കും.
എന്നാൽ നിങ്ങൾ ആക്ടീവ് ആയി ഈ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കൗണ്ടിന് ഒന്നും സംഭവിക്കില്ല. കാരണം സോഷ്യൽ മീഡിയ അക്കൗണ്ട് ആക്ടിവ് ആയി ആണ് ഇരിക്കുന്നത് എങ്കിൽ ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിമെയിൽ അക്കൗണ്ടും ആക്ടീവ് ആയിരിക്കും. നിങ്ങളുടെ സോഷ്യൽ മീഡിയ പ്രവർത്തനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും നോട്ടിഫിക്കേഷനുകളും ജിമെയിൽ അക്കൗണ്ടിൽ നിരന്തരം എത്തുന്നതിനാൽ ജിമെയിൽ അക്കൗണ്ട് അക്ടീവ് ആയിട്ടേ ഗൂഗിൾ പരിഗണിക്കു.


Click it and Unblock the Notifications








