Home
News

വെറും 7000 രൂപയ്ക്ക് പുതിയ ലോക്കൽ ഐഫോൺ; ഇൻഫിനിക്സിന്റെ പുതിയ മാജിക് ഉടനെത്തും

ഭൂരിഭാ​ഗം വരുന്ന സാധാരണക്കാരായ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ സ്വപ്നങ്ങളിൽ ഒന്നാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ഐഫോണുകൾക്ക് ഈടാക്കുന്ന ഉയർന്ന വില ഇവരെ ഈ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇത്തരക്കാർക്കായി ഐഫോണിനോട് സാമ്യതയുള്ള പുതിയ ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുക ടെക് കമ്പനിയായ ഇൻഫിനിക്സ്.

ഒറ്റ നോട്ടത്തിൽ ഐഫോണിനോട് സാമ്യം തോന്നുന്ന തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡി ഉടൻ തന്നെ പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാഴ്ചയിൽ മാത്രമാണ് ഈ ഫോണുകൾക്ക് ഐഫോണിനോട് സാമ്യം തോന്നുക. ഫീച്ചറുകൾ എല്ലാം ഇൻഫിനിക്സ് നൽകുന്നത് മാത്രമായിരിക്കും. ഈ ഫോണിന് നൽകിയിരിക്കുന്ന ഡൈനാമിക് ഐലന്റാണ് ഐഫോണിന്റെ സാമ്യത നൽകുന്നത്. ഫോണിന്റെ മുൻവശം കണ്ടാൽ ഒറ്റനോട്ടത്തിൽ ഐഫോണുമായി നല്ല സാമ്യമുണ്ട്.

വെറും 7000 രൂപയ്ക്ക് പുതിയ ലോക്കൽ ഐഫോൺ

MOST READ: ബിഎസ്എൻഎൽ നഷ്ടത്തിൽ തന്നെ; എല്ലായിടത്തും 4ജി എങ്കിലും എത്താതെ ഗതിപിടിക്കില്ലെന്ന് വരിക്കാർ

ഇൻഫിനിക്സ് സ്മാർട്ട് 7 സീരീസിന്റെ പിൻ​ഗാമി എന്ന നിലയിലാണ് കമ്പനി സ്മാർട്ട് 8 സീരീസ് ഫോണുകൾ പുറത്തിറക്കുക. പഴയ സീരീസിൽ നിന്ന് നിരവധി അപ്ഡേഷനുകളുമായാണ് പുതിയ സീരീസ് ഫോണുകൾ എത്തുന്നത്. 10,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നതും ശ്രദ്ധേയമാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 7000 രൂപ മുതൽ ഈ സീരീസിലെ ഫോണുകൾ ലഭിച്ചു തുടങ്ങും എന്നാണ് സൂചന.

അതേ സമയം ഈ വിവങ്ങൾ ഒന്നും ഇൻഫിനിക്സ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫോണിന്റെ ചില ചിത്രങ്ങൾ മാത്രമാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ഒരു മാജിക് റിങ് സവിശേഷതയോടെ ആയിരിക്കും പുതിയ ഫോണുകൾ പുറത്തിറങ്ങുക എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സ്‌മാർട്ട് സീരീസിലും സബ് 6 കെ സെഗ്‌മെന്റിലും ആയിരിക്കും ഈ മാജിക് റിങ് ഫീച്ചർ നൽകാൻ സാധ്യത.

വെറും 7000 രൂപയ്ക്ക് പുതിയ ലോക്കൽ ഐഫോൺ

MOST READ: വൺപ്ലസിന്റെ കരുത്തൻ 5ജി സ്മാർട്ട്ഫോണിന് വിലകുറഞ്ഞു; വാങ്ങാൻ ഒട്ടും ​വൈകേണ്ട!

ഫെയ്സ് അൺലോക്ക്, കോളുകളുടെ നിയന്ത്രണം, ബാറ്ററി ചാർജ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ആയിരിക്കും ഫോണിന്റെ ഡൈനാമിക് ഐലന്റ് വഴി അറിയാൻ സാധിക്കുക. ഈ ഫീച്ചർ തന്നെയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 സീരീസിനെ ഇതിന്റെ മുൻ​ഗാമിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ലോഞ്ചിങ് തിയതി ഇൻഫിനിക്സ് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഡിസംബർ 8ന് ഫോൺ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ വഴി അറിയാൻ സാധിക്കുന്നത്.

ഐഫോൺ 14 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതോടെയാണ് ഡൈനാമിക് ഐലന്റ് ജനപ്രിയമായ തുടങ്ങിയത്. പ്രധാനമായും ഐഫോൺ 14ന്റെ പ്രോ മോഡലുകളിൽ ആയിരുന്നു ഇത്തരം ഡൈനാമിക് ഐലന്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഫോണിന്റെ ഡിസ്പ്ലേയുടെ മു‌കളിലായി കാണുന്ന ചെറിയ കറുത്ത ഭാ​ഗമാണ് ഡൈനാമിക് ഐലന്റ്. ഐഫോണിന്റെ ഫ്രണ്ട് ക്യാമറ ഈ ഭാ​ഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഫെയ്സ് ഐഡിക്കുള്ള സെൻസറും ആപ്പിൾ ഇതിൽ തന്നെയാണ് നൽകിയിരിക്കുന്നത്.

ആപ്പിൾ പുതിയതായി അവതരിപ്പിച്ച ഐഫോൺ 15ന്റെ എല്ലാ ഫോണുകളിലും കമ്പനി ഡൈനാമിക് ഐലന്റ് നൽകിയിട്ടുണ്ട്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ധേശത്തോടെയാണ് ആപ്പിൾ ഡൈനാമിക് ഐലന്റിന് രൂപം നൽകിയിരിക്കുന്നത്. ഐഫോണുകളിൽ നിരവധി ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യാൻ ഡൈനാമിക് ഐലന്റിന് സാധിക്കുമെങ്കിലും ഇൻഫിനിക്സ് ഫോണുകളിൽ ഇത് എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം ഫോണിന്റെ ലോഞ്ചിന് ശേഷം മാത്രമേ പറയാൻ സാധിക്കു.

കുറഞ്ഞ വിലയുള്ള ഫോണുകളിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിൽ പ്രസിദ്ധിയാർജിച്ച മൊബൈൽ ബ്രാൻഡാണ് ഇൻഫിനിക്സ്. ആയതിനാൽ തന്നെ ഫോണിൽ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടാകും എന്ന ആകാംക്ഷയിലാണ് ടെക് ആരാധകർ. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഫോണിന്റെ ഫീച്ചറുകൾ, വില തുടങ്ങിയ കാര്യങ്ങളിൽ ഇൻഫിനിക്സിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
New reports suggest that the Infinix Smart 8 HD will soon launch its new smartphone, which looks similar to the iPhone at first glance. These phones look similar to the iPhone only in appearance. All features are exclusively provided by Infinix. The dynamic island given to this phone gives it an iPhone resemblance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X