Disney+: ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം ഡിസ്നി + അക്കൌണ്ടുകൾ ഹാക്ക് ചെയ്ത് ഓൺലൈനിൽ വിറ്റു

|

ഡിസ്നി + സ്ട്രീമിംഗ് സേവനം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ കമ്പനിക്ക് തലവേദനയായി ഹാക്കർമാരെത്തി. ചില ഉപയോക്താക്കൾ‌ക്ക് അവരുടെ ഡിസ്നി + അക്കൌണ്ടിലേക്ക് പ്രവേശിക്കാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട കാര്യം പുറത്തറിഞ്ഞത്. ഹാക്കർ‌മാർ‌ ചില അക്കൌണ്ടുകളുടെ ക്രെഡൻ‌ഷ്യലുകൾ‌ ആക്‌സസ് ചെയ്യുകയും ഇൻറർ‌നെറ്റിൽ‌ വിൽ‌പ്പന നടത്തുകയും ചെയ്‌തു. ഡിസ്നി + സ്ട്രീമിംഗ് സേവനം നിലവിൽ യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവിടങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

സ്ട്രീമിംഗ് സേവനം
 

പരിമിതമായ രാജ്യങ്ങളിൽ മാത്രമേ ഡിസ്നി + സ്ട്രീമിംഗ് സേവനം ആരംഭിച്ചുള്ളു എങ്കിലും ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ഡിസ്നിയുടെ വീഡിയോ സ്ട്രീമിങ് സേവനം നേടിയെടുത്തത്. ലോഞ്ച് ചെയ്തയുടനെ പല ഉപയോക്താക്കളും തങ്ങളുടെ പ്രിയപ്പെട്ട സിനിമകളും ഷോകളും സ്ട്രീം ചെയ്യാൻ കഴിയില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. പലതരം സാങ്കേതിക പ്രശ്നങ്ങളും ഡിസ്നി + ലോഞ്ച് നേരിട്ടിരുന്നു.

പരാതികളുടെ പ്രളയം

പരാതികളുടെ പ്രളയമാണ് ഡിസ്നി ഉപയോക്താക്കളിൽ നിന്നും ഉണ്ടായത്. ആവശ്യമുള്ള സ്ട്രീമിങ് ലഭ്യാകുന്നില്ല എന്ന പരാതിക്ക് പുറമേ ചില ഉപയോക്താക്കൾ അവരുടെ ഡിസ്നി + അക്കൌണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായും കമ്പനിയെ സമീപിച്ചു. ഹാക്കർമാർ ഡിസ്നി + അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യുകയും ഉപയോക്താവിൻറെ എല്ലാ ഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്‌ത് അക്കൗണ്ടിന്റെ ഇമെയിലും പാസ്‌വേഡും മാറ്റിയിട്ടുണ്ടെന്നും പിന്നീടാണ് വ്യക്തമായത്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ ഡിസ്നി+ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

സബ്ക്രിപ്ഷൻ

പണം കൊടുത്ത് സബ്ക്രിപ്ഷൻ എടുത്ത ഉപയോക്താക്കളുടെ അക്കൌണ്ടിൽ നിന്ന് അവരെ തന്നെ പുറത്താക്കുന്ന വിദ്യയാണ് ഹാക്കർമാർ നടപ്പാക്കിയത് .ചില ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ വീണ്ടും ഉപയോഗിച്ചുവെന്നും ചിലർ ഡിസ്നി + സേവനത്തിനായി പുതിയ പാസ്‌വേഡുകൾ സൃഷ്ടിച്ചതായും ZDNet റിപ്പോർട്ട് ചെയ്യുന്നു. മറ്റ് സൈറ്റുകളിൽ നിന്ന് ചോർന്ന ഇമെയിൽ, പാസ്‌വേഡ് കോമ്പിനേഷൻ ഉപയോഗിച്ചാണ് ഹാക്കർമാർ അക്കൌണ്ടുകളിലേക്ക് ആക്സസ് നേടിയതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ഡിസ്നി + അക്കൌണ്ടുകൾ
 

എന്തായാലും ഡിസ്നി + അക്കൌണ്ടുകൾ ആക്സസ് ചെയ്യുനുള്ള ഹാക്കർമാരുടെ തന്ത്രം വിജയിച്ചു. വിവരങ്ങൾ മോഷ്ടിക്കാൻ മാൽവെയർ ഉപയോഗിക്കുകയോ അതല്ലെങ്കിൽ ഡിവൈസ് കീലോജിംഗ് വഴി ഹാക്ക് ചെയ്യുകയോ ആണ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഞെട്ടിക്കുന്ന മറ്റൊരു കാര്യം സ്ട്രീമിംഗ് സേവനം ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പല അക്കൗണ്ടുകളും ഡാർക്ക് വെബിൽ വിൽക്കുന്നു എന്നതാണ്.

ഹാക്കിംഗ് ഫോറങ്ങൾ

വിവിധ ഹാക്കിംഗ് ഫോറങ്ങൾ ഡിസ്നി + അക്കൌണ്ടുകളിൽ നിറഞ്ഞുവെന്നും ആയിരക്കണക്കിന് അക്കൗണ്ട് ക്രെഡൻഷ്യലുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ വന്ന് തുടങ്ങിയെന്നും ZDNet റിപ്പോർട്ട് ചെയ്യുന്നു. വിലയുമായി ബന്ധപ്പെട്ട കാര്യം പരിശോധിച്ചാൽ, ഹാക്കർമാർ അക്കൌണ്ട് ക്രെഡൻഷ്യലുകൾ 3 ഡോളർ മുതൽ 11 ഡോളർ വരെ ഉയർന്ന വിലയ്ക്കാണ് ഇവ വിൽക്കുന്നത്. ഇത് ഏകദേശം ഇന്ത്യൻ കറൻസി 215 രൂപ മുതൽ 790 രൂപ വരെ വരും. യഥാർത്ഥത്തിൽ ഡിസ്നി + അക്കൗണ്ടിന്റെ വില പ്രതിമാസം 7 ഡോളറാണ് (ഏകദേശം 500 രൂപ).

കൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സിനും പ്രൈമിനും ഭീഷണിയായി ഡിസ്നി പ്ലസ് സ്ട്രീമിങ് സർവ്വീസ് ആരംഭിച്ചു

സ്ട്രീമിംഗ് സേവനങ്ങൾ

ഡിസ്നി + മാത്രമല്ല, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹുലു, മറ്റ് സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയും ഇത്തരം ഹാക്കിംങുകൾ നേരിടുന്നുണ്ട്. പ്രൈം, നെറ്റ്ഫ്ലിക്സ്, തുടങ്ങിയവയുടെ അക്കൌണ്ട് ക്രെഡൻഷ്യലുകൾ വിവിധ ഹാക്കിംഗ് സൈറ്റുകളിൽ ലഭ്യമാണ്. ഉപയോക്താക്കൾ അവരുടെ എല്ലാ സ്ട്രീമിംഗ് സേവനങ്ങൾക്കും മികച്ച പാസ്‌വേഡുകൾ നൽകണമെന്നാണ് കമ്പനികൾ നിർദ്ദേശിക്കുന്നത്. പുതിയ സുരക്ഷാ പ്രശ്നത്തെ കുറിച്ച് ഡിസ്നി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read Articles
Best Mobiles in India

English summary
Disney+ streaming service was launched recently and is already facing certain issues. Some users were having difficulty to log into their Disney+ account as hackers have accessed their credentials and have put them up for sale on the internet. The Disney+ streaming service is currently available in the US, Canada, and the Netherlands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X