ആപ്പിളിന് പണി കൊടുത്ത് ഹാക്കർമാർ, ആവശ്യപ്പെടുന്നത് 375 കോടി രൂപ

|

സുരക്ഷയ്ക്ക് ആപ്പിൾ നൽകുന്ന പ്രാധാന്യം പ്രസിദ്ധമാണ്. എന്നാൽ അടുത്തിടെയുണ്ടായ സൈബർ ആക്രമണത്തിൽ ആപ്പിളിന് കിട്ടിയത് മുട്ടൻ പണിയാണ്. കമ്പനിയുടെ രഹസ്യ ഡാറ്റയിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിച്ചതായാണ് റിപ്പോർട്ട്. ഒരു വലിയൊരു റാൻസംവെയർ ആക്രമണമാണ് ആപ്പിളിന് നേരെ ഉണ്ടായത്. ഏപ്രിൽ 20ന് നടന്ന 'സ്പ്രിംഗ് ലോഡഡ്' ഇവന്റിനായി ആപ്പിൾ ഒരുങ്ങുന്നതിനിടെയാണ് ഹാക്കർമാർ പണി പറ്റിച്ചത്. ഈ ലോഞ്ച് ഇവന്റിന് മുന്നോടിയായാണ് ആക്രമണം നടന്നതെന്നാണ് പറയപ്പെടുന്നത്.

റാൻസംവെയർ

ആപ്പിളിനെതിരെ ഏറ്റവും പുതിയ റാൻസംവെയർ ആക്രമണം നടത്തിയത് ആർഇവിൾ എന്ന ഗ്രൂപ്പാണ്. കമ്പനിയുടെ പ്രൊഡക്ടുകൾ നിർമ്മിക്കുന്ന ആപ്പിൾ‌ സപ്ലെയർ സെർ‌വറുകളിലൊന്നിലേക്ക്‌ അവർ‌ ആക്‌സസ് നേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതിനായി ഈ ഗ്രൂപ്പ് ഡാർക്ക് വെബ്ബ് ഉപയോഗിച്ചിട്ടുണ്ട്. സോഡിനോക്കിബി എന്ന് കൂടി അറിയപ്പെടുന്ന ഗ്രൂപ്പാണ് ആർഇവിൾ. ആപ്പിളിന്റെ സെർവറുകളിലേക്ക് ആക്സസ് നേടിയെന്നത് വലിയ സുരക്ഷാ വീഴ്ച്ചയാണ് കുറിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

സുരക്ഷാ വിഴ്ച്ച

ഈ സുരക്ഷാ വിഴ്ച്ച ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസുകളുടെ ഡിസൈൻ അടക്കമുള്ള വിവരങ്ങൾ അടങ്ങിയ നിർണായക ഡാറ്റയാണ് ഹാക്കർമാർ നേടിയെടുത്തത് എന്നാണ് വിവരങ്ങൾ. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ നിർമ്മാതാവും ആപ്പിൾ പാർട്‌സ് വിതരണക്കാരുമായ ക്വാണ്ട കമ്പ്യൂട്ടറിനെയാണ് ഹാക്കർമാർ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

0 മില്യൺ ഡോളർ
 

അക്രമികൾ 50 മില്യൺ ഡോളർ (ഏകദേശം 374.5 കോടി രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, ആപ്പിൾ വാച്ച് എന്നിവയുമായി ബന്ധപ്പെട്ട പ്രൊഡക്ടുകളുടെ പ്രധാന നിർമ്മാതാവാണ് ആപ്പിളിന്റെ വിതരണക്കാരായ ക്വാണ്ട കമ്പ്യൂട്ടേഴ്സ്. ഈ ആക്രമണം ഡാർക്ക് വെബ് വഴി റെവിയൽസ് ഗ്രൂപ്പ് ഓപ്പറേറ്റർ സ്ഥിരീകരിച്ചു. ഈ ഡാറ്റയുമായി ബന്ധപ്പെട്ട് ഒരു ഡീൽ ചർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും റെവിയൽസ് അവകാശപ്പെട്ടു.

കൂടുതൽ വായിക്കുക: ഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നുകൂടുതൽ വായിക്കുക: ഡൊമിനോസ് ഇന്ത്യ ഡാറ്റാബേസ് ഹാക്ക് ചെയ്തു, സ്വകാര്യ വിവരങ്ങൾ ചോർന്നു

ക്വാണ്ട കമ്പ്യൂട്ടർ

ക്വാണ്ട കമ്പ്യൂട്ടർ (ആപ്പിൾ വിതരണക്കാരൻ) ഹാക്കർമാർക്ക് പണം നൽകാൻ വിസമ്മതിച്ചപ്പോൾ വിശദാംശങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാക്കിയിരുന്നതായും റിപ്പോർട്ട് ഉണ്ട്. ക്വാണ്ട കമ്പ്യൂട്ടേഴ്സ് അതിന്റെ സെർവറിൽ ഹാക്കർമാരുടെ ആക്രമണം നടന്നുവെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഹാക്കർമാരുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആക്രമണം നടന്നതായി അറിഞ്ഞയുടൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ആക്ടിവേറ്റ് ചെയ്തതായി കമ്പനി അറിയിച്ചു.

റെവിൾ‌

സുരക്ഷയിലുണ്ടായ പ്രശ്നത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി കമ്പനി അന്വേഷണം നടത്തുകയും അധിക സുരക്ഷയോടെ സെർവറുകൾ നവീകരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ആപ്പിൾ ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട രഹസ്യാത്മകമായ ഡിസൈനുകളിലേക്ക് റെവിൾ‌ ഗ്രൂപ്പിന് ആക്‌സസ് ലഭിച്ചിട്ടുണ്ട് എന്നത് ആപ്പിളിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. പണം നൽകിയില്ലെങ്കിൽ പുതിയ ഫയലുകൾ ഡാർക്ക് വെബ്ബിൽ പോസ്റ്റുചെയ്യാൻ ആരംഭിക്കുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മൊബിക്വിക്ക് ഉപയോഗിച്ചവർ സൂക്ഷിക്കുക, 35 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബിൽകൂടുതൽ വായിക്കുക: മൊബിക്വിക്ക് ഉപയോഗിച്ചവർ സൂക്ഷിക്കുക, 35 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബിൽ

Best Mobiles in India

English summary
The latest ransomware attack on Apple was carried out by a group called REVIL. They have gained access to one of the Apple supplier servers that makes the company's products.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X