നിങ്ങളുടെ സ്പീക്കറുകൾ ഹാക്കർമാർ സൈബർ ആയുധമാക്കി മാറ്റിയേക്കാം

|

വിലയേറിയതും അല്ലാതതുമായ അനേകം സ്പീക്കറുകൾ നമുക്ക് ചുറ്റിലും ഉണ്ട്. സൌണ്ട് സിസ്റ്റം, ലാപ്ടോപ്, സ്മാർട്ട് ഹോം ഡിവൈസുകൾ, മറ്റ് ഡിജിറ്റൽ ഡിവൈസുകൾ എന്നിവയടക്കം നമ്മുക്കൊപ്പമോ ചുറ്റിലുമോ ആയി അനേകം സ്പീക്കറുകൾ ഉണ്ടാകാറുണ്. ഇത്തരം സ്പീക്കറുകളെ ഹാക്കർമാർക്ക് സൈബർ ആയുധമാക്കി മാറ്റാൻ സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

നിങ്ങളുടെ സ്പീക്കറുകൾ ഹാക്കർമാർ സൈബർ ആയുധമാക്കി മാറ്റിയേക്കാം

 

മിക്ക സ്പീക്കറുകൾക്കും മനുഷ്യൻറെ കേൾവി ശക്തിയെ ബാധിക്കുന്ന അത്രയും തീവ്രതയുള്ള ശബ്ദം പുറത്തുവിടാനാകും. ലാസ് വേഗാസിൽ നടന്ന ഡെഫ്കോൺ സെക്യൂരിറ്റി കോൺഫറൻസിൽ ഗവേഷകൻ അഭിപ്രായപ്പെട്ടത് സ്പീക്കറുകളുടെ ഈ ശേഷി ദുരുപയോഗപ്പെടുത്താൻ സാധിക്കും എന്നാണ്. ഹാക്കർമാർക്ക് സ്പീക്കർ ശബ്ദത്തെ നിയന്ത്രിക്കാനായാൽ അത് മാരകമായ സൈബർ ആയുധമായി പ്രവർത്തിക്കും.

അൽട്രാസോണിക്ക് ബിക്കണുകൾ

അൽട്രാസോണിക്ക് ബിക്കണുകൾ

ആളുകൾ ചില വെബ്സൈറ്റുകൾ സന്ദർശിച്ച് മനുഷ്യൻറെ ചെവിക്ക് കേൾക്കാൻ കഴിയുന്ന ശബ്ദ തീവ്രതയ്ക്ക് അപ്പുറം തീവ്രതയുള്ള അൽട്രാസോണിക്ക് ബിക്കണുകൾ അവരുടെ ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും കേൾക്കുന്നുണ്ട്. ഇത്തരം ഡാറ്റ കമ്പനികൾ ശേഖരിച്ച് പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന വസ്തുതയും അതിശയകരമായി കാണേണ്ടതാണ്.

മാൽവെയറിലൂടെ സ്പീക്കറിൻറെ നിയന്ത്രണം ഏറ്റെടുക്കാം

മാൽവെയറിലൂടെ സ്പീക്കറിൻറെ നിയന്ത്രണം ഏറ്റെടുക്കാം

ടെക്നോളജി കൺസൾട്ടിങ് കമ്പനിയായ PWC UKയുടെ സൈബർ സെക്യൂരിറ്റി റിസെർച്ച് തലവൻ മാറ്റ് വിക്സേയുടെ അഭിപ്രായപ്രകാരം ഡിജിറ്റൽ ഡിവൈസുകളിൽ എല്ലാം ഉള്ള സ്പീക്കറുകൾ തീവ്രശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിധത്തിൽ മാറ്റിയെടുക്കാനായുള്ള മാൽവെയർ ഉണ്ടാക്കാൻ എളുപ്പമാണ്. ഇത്തരം മാൽവെയറിലൂടെ സ്പീക്കറിൻറെ നിയന്ത്രണം ഏറ്റെടുത്ത് തീവ്രതയുള്ള ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കാം.

കേൾവി ശക്തിക്ക് താങ്ങാൻ സാധിക്കാത്ത ശബ്ദങ്ങൾ
 

കേൾവി ശക്തിക്ക് താങ്ങാൻ സാധിക്കാത്ത ശബ്ദങ്ങൾ

സ്പീക്കറിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള മനുഷ്യൻറെ കേൾവി ശക്തിക്ക് താങ്ങാൻ സാധിക്കാത്ത ശബ്ദങ്ങൾ കേൾവി ശക്തിയെ ബാധിക്കും. ചെവിയിൽ മൂളൽ, മാനസിക അസ്വാസ്ഥ്യം എന്നിവയ്ക്ക് വരെ അത്തരം ശബ്ദങ്ങൾ കാരണമാകും. ഈ ശബ്ദം അധികനേരം സ്പീക്കറിലൂടെ പുറത്ത് വന്നാൽ സ്പീക്കറുകൾക്ക് അത് താങ്ങാനാവാതെ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

ഡിജിറ്റൽ ലോകത്തെ ഭൌതിക ലോകവുമായി ബന്ധപ്പെടുത്തുന്നു

ഡിജിറ്റൽ ലോകത്തെ ഭൌതിക ലോകവുമായി ബന്ധപ്പെടുത്തുന്നു

ഡിജിറ്റൽ ലോകത്തെ ഭൌതിക ലോകവുമായി ബന്ധപ്പെടുത്തുന്ന മാൽവെയർ എന്നത് താല്പര്യം ജനിപ്പിക്കുന്ന വിഷയമാണെന്നും അതിനാലാണ് ഈ വിഷയത്തെ കുറിച്ച് പഠിച്ചതെന്നും വിക്സി വ്യക്തമാക്കി. ലാപ്ടോപ്, മൊബൈൽ, ബ്ലൂട്ടൂത്ത് സ്പീക്കർ, ചെറിയസ്പീക്കറുകൾ, ഹെഡ്ഫോണുകൾ, വാഹനത്തിൽ ഘടിപ്പിച്ച് ആൾക്കൂട്ടത്തോട് സംസാരിക്കാൻ ഉപയോഗിക്കുന്ന സ്പീക്കറുകൾ, പാരാമെട്രിക്ക് സ്പീക്കറുകൾ എന്നിങ്ങനെ ഒരു ദിശയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എല്ലാതരം സ്പീക്കറുകളെയും വിക്സി പഠനത്തിനായി ഉപയോഗിച്ചു.

മാൽവെയർ വ്യാപനം

മാൽവെയർ വ്യാപനം

ഇത്തരമൊരു മാൽവെയർ ഉപയോഗിക്കുകയാണെങ്കിൽ ഹാക്കർക്ക് നേരിട്ടോ റിമോട്ടിലൂടെയോ മാൽവെയർ വ്യാപിപിക്കാനുള്ള ഉപകരണം ആവശ്യമാണ്. ഇത്തരം സ്പീക്കറുകളെ സൌണ്ട് പ്രൂഫ് കണ്ടൈനറിൽ സ്ഥാപിച്ച് നടത്തിയ പരീക്ഷണത്തിൽ സ്മാർട്ട് സ്പീക്കർ,ഹെഡ്ഫോൺ, പാരാമെട്രിക്ക് സ്പീക്കർ എന്നിവ സാധാരണ ഗതിയിൽ മനുഷ്യന് കേൾക്കാവുന്നതിനിനപ്പുറം തീവ്രതയുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ചതായി കണ്ടെത്തി.

സ്പീക്കർ ഉത്പാദിപ്പിക്കുന്ന ചൂട്

സ്പീക്കർ ഉത്പാദിപ്പിക്കുന്ന ചൂട്

ഈ സ്പീക്കറുകളെല്ലാം നാലോ അഞ്ചോ മിനുറ്റ് ഇത്തരം തീവ്രതയുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെ സ്പീക്കറിന് താങ്ങാവുന്നതിന് അപ്പുറമുള്ള ചൂട് ഉത്പാദിപ്പിക്കുന്നുണ്ട്. സ്പീക്കറുകൾക്ക് അകത്ത് തന്നെയുള്ള ഉപകരണങ്ങൾ ഉരുകാൻ ഈ ചൂട് കാരണമാകുന്നു. ഈ പരീക്ഷണങ്ങളെല്ലാം തന്നെ ഇത്തരമൊരു മാൽവെയർ ഹാക്കർമാർ കണ്ടെത്തിയാൽ അതിനെ ചെറുക്കുന്നതിനാണെന്ന് വിക്സി വ്യക്തമാക്കി.

തീവ്രത ഫിൽട്ടർ ചെയ്യാൻ പ്രതിരോധം

തീവ്രത ഫിൽട്ടർ ചെയ്യാൻ പ്രതിരോധം

വിക്സി കണ്ടെത്തിയ സുരക്ഷാപ്രശ്നത്തിന് ആൻറി വൈറസുകൾ ഒരു പരിധിവരെ പ്രയോജനകരമാണ്. എങ്കിലും സ്പീക്കറുകൾക്കും പ്രത്യേകം ഡിജിറ്റൽ ഡിഫൻസുകൾ ആവശ്യമാണ്. ഡിജിറ്റൽ ഓഡിയോ ഇൻപുട്ടുകളുടെ തീവ്രത ഫിൽട്ടർ ചെയ്യാൻ സാധിക്കുന്നതരം പ്രതിരോധത്തിലൂടെ ഈ വെല്ലുവിളിയെ നേരിടാനാകും.

Most Read Articles
Best Mobiles in India

English summary
It’s surprisingly easy to write custom malware that can induce all sorts of embedded speakers to emit inaudible frequencies at high intensity, or blast out audible sounds at high volume.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X