1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ ഉപയോക്താക്കൾക്കായി വ്യത്യസ്ത വിലയിലും വേഗതയിലും ഡാറ്റലിമിറ്റിലുമായി നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ചിലവഴിക്കാൻ ആഗ്രഹിക്കുന്ന പണത്തിനും ആവശ്യമുള്ള ഇന്റർനെറ്റ് വേഗതയ്ക്കും അനസരിച്ച് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ഓപ്പറേറ്റർക്കും ഹൈ-എൻഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകൾ സൂപ്പർ ഹൈ-സ്പീഡ് കണക്റ്റിവിറ്റി നൽകുന്നവയാണ്.

 

അതിവേഗ ബ്രോഡ്ബാന്റ് സ്പീഡ്

ജോലിയുടെ ആവശ്യങ്ങൾക്കും മറ്റുമായി അതിവേഗ ബ്രോഡ്ബാന്റ് സ്പീഡ് വേണമെങ്കിൽ ഇത്തരം പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 1 ജിബിപിഎസ് വരെ വേഗത നൽകുന്ന പ്ലാനുകൾ ഇന്ത്യയിലെ പ്രധാന ബ്രോഡ്ബാന്റ് സേവന ദാതാക്കൾ നൽകുന്നുണ്ട്. ഒന്നിലധികം ഡിവൈസുകൾ തടസ്സങ്ങളില്ലാതെ ഒരേസമയം കണക്റ്റ് ചെയ്യാനുമെല്ലാം ഈ പ്ലാനുകൾ ഏറെ ഗുണകരമാണ്. വേഗതയുള്ള ഇന്റർനെറ്റിനൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കൾ നൽകുന്ന 1 ജിബിപിഎസ് വേഗതയുള്ള പ്ലാനുകൾ നോക്കാം.

ഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തുഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു

എയർടെല്ലിന്റെ ഇൻഫിനിറ്റി പ്ലാൻ

എയർടെല്ലിന്റെ ഇൻഫിനിറ്റി പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ ഇൻഫിനിറ്റി പ്ലാൻ എന്നറിയപ്പെടുന്ന 1 ജിബിപിഎസ് അൺലിമിറ്റഡ് ഡാറ്റ പ്ലാൻ നൽകുന്നുണ്ട്. എയർടെൽ എക്‌സ്ട്രീം ഫൈബർ കണക്ഷനിലൂടെ ലഭിക്കുന്ന ഈ പ്ലാനിനായി ഒരു മാസത്തേക്ക് 3,999 രൂപയാണ് നൽകേണ്ടി വരുന്നത്. ഈ പ്ലാൻ 1 ജിബിപിഎസ് ഹൈ-സ്പീഡ് ഇന്റർനെറ്റ് ആണ് നൽകുന്നത്. എല്ലാ അൺലിമിറ്റഡ് പ്ലാനുകൾക്കും എയർടെൽ നൽകുന്ന എഫ്യുപി ഡാറ്റ 3500 ജിബി അഥവാ 3.5 ടിബി ആണ്. ഈ ലിമിറ്റ് തന്നെയാണ് ഇൻഫിനിറ്റി പ്ലാനിനും ഉള്ളത്. ജിഎസ്ടി ഒഴികെയുള്ളതാണ് 3999 രൂപ എന്ന വില.

3,999 രൂപ പ്ലാൻ
 

3,999 രൂപ വിലയുള്ള എയർടെൽ എക്ട്രീം ഇൻഫിനിറ്റി പ്ലാനിലൂടെ വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസിനൊപ്പം ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്‌സ്റ്റാർ എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. എയർടെല്ലിന്റെ എഫ്‌ടിടിഎച്ച് സാങ്കേതികവിദ്യ ഒരേസമയം 60 ഡിവൈസുകളെ വരെ കണക്‌റ്റ് ചെയ്യാനും അതിവേഗ ഡൗൺലോഡുകൾ നൽകാനും സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓഫീസിലും മറ്റും ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാനാണ് ഇത്.

419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

ജിയോയുടെ രണ്ട് പ്ലാനുകൾ

ജിയോയുടെ രണ്ട് പ്ലാനുകൾ

1 ജിബിപിഎസ് പ്ലാനുകളുടെ വിഭാഗത്തിൽ ജിയോ ഫൈബർ വ്യത്യസ്ത ഡാറ്റാ ലിമിറ്റുകളുള്ള രണ്ട് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ പ്ലാൻ പ്രതിമാസം 3,999 രൂപ വിലയുള്ളതാണ്. 30 ദിവസത്തേക്ക് 3.3 ടിബി അഥവാ 3300ജിബി എഫ്യുപി ഡാറ്റാ ലിമിറ്റുമായിട്ടാണ് ഈ 1 ജിബിപിഎസ് ഇന്റർനെറ്റ് വേഗതയും നൽകുന്നു. ജിയോ ഫൈബറിന്റെ രണ്ടാമത്തെ 1 ജിബിപിഎസ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 8,499 രൂപയാണ് ഈടാക്കുന്നത്. ഈ പ്ലാനിലൂടെ മൊത്തം 6600ജിബി ഡാറ്റയും ലഭിക്കും. ഈ രണ്ട് പ്ലാനുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 1 ജിബിപിഎസ് അപ്‌ലോഡ് ഡൗൺലോഡ് വേഗതയും നൽകുന്നു.

ജിയോഫൈബർ

ജിയോഫൈബറിന്റെ രണ്ട് 1 ജിബിപിഎശ് പ്ലാനുകളും ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്കും മറ്റ് പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് നൽകുന്നു. ഈ പ്ലാനിനൊപ്പം വരുന്ന ആമസോൺ പ്രൈം വീഡിയോയ്ക്ക് ഒരു വർഷത്തെ കാലാവധിയുണ്ട്. ഈ പ്ലാനുകളുടെ വിലകൾ ജിഎസ്ടി ഒഴികെയുള്ളതാണ്. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയും.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

ടാറ്റ പ്ലേ ഫൈബർ പ്ലാനുകൾ

ടാറ്റ പ്ലേ ഫൈബർ പ്ലാനുകൾ

ടാറ്റ സ്കൈ അടുത്തിടെ അതിന്റെ മോണിക്കർ ടാറ്റ പ്ലേ ഫൈബർ എന്നാക്കി മാറ്റി. എങ്കിലും ബ്രോഡ്ബാന്റ് പ്ലാനുകൾ അതേപടി തുടർന്നു. ടാറ്റ പ്ലേ ഫൈബറിൽ നിന്നുള്ള ഹൈ-എൻഡ് അൺലിമിറ്റഡ് 1 ജിബിപിഎസ് പ്ലാനിന് 3,600 രൂപയാണ് വില. വ്യത്യസ്ത വാലിഡിറ്റി കാലയളവുകളിൽ കമ്പനി 1 ജിബിപിഎസ് പ്ലാൻ വാഗ്ദാനം നൽകുന്നു. മൂന്ന് മാസത്തേക്കായി ഈ പ്ലാൻ 10,800 രൂപയ്ക്ക് ലഭിക്കും. ആറ് മാസത്തെ വാലിഡിറ്റി കാലയളവിലേക്കുള്ള പ്ലാനിന് 19,800 രൂപയാണ് വില. ആറ് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1,800 രൂപ ലാഭിക്കാം. ഒരു വർഷത്തേക്ക് പ്ലാനിന് 36,000 രൂപയാണ് വില. ഇതിലൂടെ 7,200 രൂപ ലാഭിക്കാം. ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ 3300 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ അവസാനിച്ചാൽ വേഗത 3 എംബിപിഎസ് ആയി കുറയുന്നു.

എസിടി ഫൈബറിന്റെ പ്ലാനുകൾ

എസിടി ഫൈബറിന്റെ പ്ലാനുകൾ

ബെംഗളൂരു ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവന ദാതാവായ എസിടി ഫൈബറിന് 'എസിടി ഗിഗ' പായ്ക്ക് എന്ന പേരിൽ 1000 എംബിപിഎശ് അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ഉണ്ട്. അത്യാധുനിക ഫൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ കണക്ഷൻ മികച്ച അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും നൽകുന്നു. 5,999 രൂപ പ്രതിമാസ നിരക്കിലാണ് എസിടിയുടെ ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിന് യാതൊരു വിധ ഡാറ്റ നിയന്ത്രണവും ഇല്ല എന്നതാണ് ശ്രദ്ധേയം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാനാകും. ഈ 1 ജിബിപിഎസ് പ്ലാൻ സീ5, സോണിലിവ്, എസിടി ടിവി 4കെ എന്നിവയിലേക്കും മറ്റും സൗജന്യ ട്രയൽ ഉൾപ്പെടെ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് നൽകുന്നു. കേരളത്തിൽ എസിടി സജീവമായിട്ടില്ല എങ്കിലും ബെംഗളൂരിവിലുള്ള ആളുകൾക്ക് ഈ കണക്ഷൻ എളുപ്പം നേടാം.

ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Major broadband service providers in India offer plans up to 1 Gbps. Take a look at the 1 Gbps plans of Jio Fiber, ACT Fiber, Airtel Xtreme Fiber and Tata Play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X