Home
News

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് എല്ലാ വില വിഭാഗങ്ങളിലും മികച്ച പ്ലാനുകളുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളും തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ ഓരോ വില വിഭാഗത്തിലും കൂടുതൽ ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. 500 രൂപയിൽ താഴെയുള്ള വിഭാഗത്തിലും മൂന്ന് ടെലിക്കോം കമ്പനികളും കിടിലൻ പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ, കോളിങ് എന്നിവയ്ക്ക് പുറമേ ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോ, എയർടെൽ, വിഐ

ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്ന 500 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ വിഭാഗത്തിൽ എയർടെൽ 499 രൂപ, 399 രൂപ എന്നീ വിലകളുള്ള രണ്ട് പ്ലാനുകളാണ് നൽകുന്നത്. ജിയോ 499 രൂപയുടെയും 299 രൂപയുടെയും രണ്ട് മികച്ച പ്ലാനുകൾ നൽകുന്നു. 500 രൂപയിൽ താഴെ വിലയുള്ള വിഐ പ്ലാനുകൾക്ക് 359 രൂപ, 319 രൂപ എന്നിങ്ങനെയാണ് വില.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

500 രൂപയിൽ താഴെ വിലയുള്ള മികച്ച എയർടെൽ പ്ലാനുകളിൽ ആദ്യത്തേത് 499 രൂപ പ്ലാനാണ്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസ്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിലേക്കുള്ള സൗജന്യ ട്രയൽ പോലുള്ള അധിക ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കും. ഭാരതി എയർടെല്ലിന്റെ ഈ പ്ലാനും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു.

399 രൂപ പ്ലാൻ

എയർടെല്ലിന്റെ 399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. എല്ലാ ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഷാ അക്കാദമിയുടെ 1 വർഷത്തെ സൌജന്യ ഓൺലൈൻ കോഴ്സുകൾ, സൌജന്യ ഹെലോട്യൂൺസ്, ഫാസ്റ്റ് ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഉള്ളത്.

ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകൾ

ജിയോ 500 രൂപയിൽ താഴെ വിലയിൽ നൽകുന്ന മികച്ച പ്ലാനാണ് 499 രൂപയുടേത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഇതിനൊപ്പം ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനിലേക്കും ആക്‌സസ് ചെയ്യാം. 299 രൂപ വിലയുള്ള പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒഴിവാക്കി ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു.

വിഐയുടെ പ്ലാനുകൾ

വിഐയുടെ പ്ലാനുകൾ

വിഐയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ദിവസവും 1.5ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഒടിടി ആനുകൂല്യങ്ങളായി വിഐ മൂവീസ്& ടിവി ക്ലാസിക്കിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാൻ നൽകുന്നു. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ദിവസവും 3 ജിബി ഡാറ്റയും നൽകുന്ന 359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ഉള്ളത്.

Best Mobiles in India

English summary
Take a look at the great plans below Rs 500 offered by Jio, Airtel and Vi. These plans offer great data, calling and validity benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X