ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

|

നിങ്ങൾ മുഴുവൻ കുടുംബവും ഉപയോഗിക്കുന്ന ഫോണുകൾക്ക് ഒരൊറ്റ ബിൽ എന്നതാണ് ടെലിക്കോം കമ്പനികൾ നൽകുന്ന ഫാമിലി പ്ലാനുകളുടെ അടിസ്ഥാനം. പ്രൈമറി കണക്ഷന് പുറമേ മറ്റ് കണക്ഷനുകൾക്കും മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഫാമിലി പ്ലാനുകളുടെ വിഭാഗത്തിൽ ഉള്ളത്. ടെലികോം കമ്പനികൾ ഇത്തരത്തിലുള്ള നിരവധി ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ പല വില നിലവാരങ്ങളിൽ ലഭ്യവുമാണ്.

 

ടെലിക്കോം

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നൽകുന്ന മികച്ച പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ പ്ലാനുകൾക്ക് വില കൂടുതലാണ് എങ്കിലും ഇവ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. നിങ്ങൾ ഒന്നിലധികം കണക്ഷനുകളിൽ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ ആവശ്യമുള്ള ആളാണ് എങ്കിൽ തിരഞ്ഞെടുക്കാവുന്ന കിടിലൻ പ്ലാനുകളാണ് ഇവയെല്ലാം.

ജിയോയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ജിയോയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും നൽകുന്നു. ഒരു മാസത്തേക്ക് മൊത്തം 200 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 500 ജിബി ഡാറ്റ റോൾ ഓവർ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 999 രൂപ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിനൊപ്പം മൂന്ന് ഫാമിലി സിം കാർഡുകൾ കൂടി ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നു. പ്ലാനിന്റെ വാലിഡിറ്റി ബില്ലിംഗ് സൈക്കിളിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഈ പ്ലാൻ നെറ്റ്ഫ്ലിക്സ്, ഒരു വർഷത്തെ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്സ് നൽകുന്നു.

അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്

വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ
 

വിഐ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയ്ക്ക് യ്ക്ക് 1299 രൂപ, 1699 രൂപ, 2299 രൂപ വിലയുള്ള മൂന്ന് മുൻനിര ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുണ്ട്. 1299 രൂപ പ്ലാൻ 300 ജിബി ഡാറ്റയും അഞ്ച് കണക്ഷനുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, വിഐ മൂവീസ്, ടിവി ആക്‌സസ് എന്നിവ നൽകുന്നു. 1699 രൂപയുടെയും 2299 രൂപയുടെയും പ്ലാനുകൾ റെഡ്എക്സ് പ്ലാനുകളാണ് ഇവ യഥാക്രമം 3, 5 കണക്ഷനുകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 999 രൂപ വിലയുള്ള ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ പ്രൈമറി കണക്ഷനൊപ്പം മൂന്ന് ഫാമിലി കണക്ഷനും നൽകുന്നു. 225 ജിബി വരെ ഡാറ്റ റോൾഓവർ ആനുകൂല്യമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 75 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഒരു മാസത്തേക്ക് ഉപയോഗിക്കാൻ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഓരോ ഫാമിലി കണക്ഷനും പ്രത്യേകം പ്രത്യേകമായി 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ പ്രീമിയം പോസ്റ്റ്പെയ്ഡ് പ്ലാനിന് 1599 രൂപയാണ് വില. കമ്പനിയുടെ ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 എസ്എംഎസുകൾ, 200 ജിബി വരെ ഡാറ്റ റോൾഓവർ, 500 ജിബി പ്രതിമാസ ഡാറ്റ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അനുവദിച്ച 500 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഒരു എംബിക്ക് 2 പൈസ നിരക്ക് നൽകേണ്ടി വരും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക് ആക്‌സസ്, എയർടെൽ ടിവി, ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ, അൺലിമിറ്റഡ് കോളുകളുള്ള മൂന്ന് സൗജന്യ ആഡ്-ഓൺ കണക്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ആഡ് ഓൺ കണക്ഷനുകൾക്കായി 150 ജിബി ഡാറ്റ ആനുകൂല്യവും എയർടെൽ 1599 രൂപ പ്ലാൻ നൽകുന്നു.

വിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാംവിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാം

Best Mobiles in India

English summary
Take a look at the best postpaid family plans offered by Jio, Airtel, Vi and BSNL. These plans offer multiple connections and better benefits

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X