ആധാർ - സോഷ്യൽമീഡിയ ലിങ്കിങ് മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ

|

ഡിജിറ്റൽ ലോകത്തെ ചർച്ചകളിൽ വീണ്ടും ആധാർ കാർഡ് ഇടം പിടിക്കുകയാണ് ആധാർ കാർഡ് ഫേസ്ബുക്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കണമെന്ന വിഷയം. രണ്ട് പ്രധാന ഘടകങ്ങളെയാണ് മുന്നോട്ടുവയ്ക്കുന്നത്. നിയമപാലനവും രാജ്യസുരക്ഷയും മുൻനിർത്തി ഇത് ആവശ്യമാണെന്ന വാദം ഉയരുന്നതിനൊപ്പം തന്നെ ജനങ്ങളുടെ മൌലികാവകാശത്തെ ഹനിക്കുന്നതാണ് ഈ നടപടിയെന്ന ആക്ഷേപവും ചർച്ചകളിൽ ഇടം പിടിക്കുന്നു.

ആധാർ - സോഷ്യൽമീഡിയ ലിങ്കിങ് മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ

 

ആധാർ പലകാര്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനെ ചൊല്ലി സുപ്രിം കോടതിയിൽ നിരവധി നാളുകളായി കേസുകൾ നടക്കുന്നുണ്ട്. പല കേസുകളിലും കോടതി നിലപാട് സർക്കാർ നിലപാടിന് വിരുദ്ധവുമായിരുന്നു. ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും മുൻപേ തന്നെയാണ് ഫെയ്സ്ബുക്ക് പ്രൊഫൈലുമായി ആധാർ ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്. ആധാർ ലിങ്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരു ഫോറത്തിലേക്ക് മാറ്റാനിരിക്കുകയാണ് കോടതി.

ആധാർ ലിങ്കിങ് കേസുകൾ മദ്രാസ് ഹൈക്കോടതിയിലും

ആധാർ ലിങ്കിങ് കേസുകൾ മദ്രാസ് ഹൈക്കോടതിയിലും

ആധാർ ലിങ്കിങ് കേസുകൾ മദ്രാസ് ഹൈക്കോടതിയിലും എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആധാർ പല കാര്യങ്ങളുമായും ബന്ധിപ്പിക്കുന്നതിൽ കോടതി വിമുകഥ പ്രകടിപ്പിച്ചിരുന്നു. ഫോൺ നമ്പരുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ മെസേജുകളും മറ്റും ട്രേസ് ചെയ്യുന്നത് സാധ്യമാണെന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ പ്രൈവസി ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്ന നിരീക്ഷണവും ഉണ്ട്. ആധാർ ലിങ്കിങിനുള്ള നിലപാടിൽ നിന്ന് സർക്കാർ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ

ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ

ഉപയോക്താക്കളുടെ വിവരങ്ങൾ സർക്കാരിന് കൈമാറുന്നതിൽ ഇടനിലക്കാർ എല്ലാകാലത്തും എതിരായിരുന്നു. ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഓൺലൈൻ ലോകവും അത് മുന്നോട്ടുവയ്ക്കുന്ന തുറസ്സും ആളുകൾക്ക് തുറന്നുപറച്ചിലിൻറെയും വെളിപ്പെടുത്തലുകളുടെയും വലീയ സാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. #MeToo ക്യാംപെയിൻ ഇതിന് ഉദാഹരണമായി ഫൌണ്ടേഷൻ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ
 

സൈബർ കുറ്റകൃത്യങ്ങൾ

അഭിപ്രായസ്വാതന്ത്ര്യവും സ്യകാര്യതയ്ക്കുള്ള അവകാശവും ഹനിക്കപ്പെടും എന്നതാണ് ആധാർ ഫെയ്സ്ബുക്കുമായി ബന്ധിപ്പിക്കുന്നതിനെതിരായ ആളുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്രശ്നം. കുറ്റവാളികൾ ഈ പഴുതുപയോഗിച്ച് രക്ഷപ്പെടുന്നുവെന്നും സൈബർ കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നില്ല എന്നും എതിർവാദങ്ങളുണ്ട്. കുറ്റവാളികളെ തിരിച്ചറിയാൻ മാർഗ്ഗമില്ലാതാവുന്ന പ്രശ്നത്തെ ആധാർ ബന്ധിപ്പിക്കുന്നതിലൂടെ മറികടക്കാൻ സാധിക്കുമെന്നാണ് ഒരുപക്ഷം വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾ സർക്കാരുമായി സഹകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. പല കമ്പനികളും വിദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നടപടികളും അസാധ്യമാവുന്നു.

ആധാർ ആക്ട്

ആധാർ ആക്ട്

ആധാർ സോഷ്യൽ മീഡിയ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം എന്ന വ്യവസ്ഥയ്കകത്ത് വരുന്ന പ്രധാന വെല്ലുവിളി ആധാർ ആക്ടിലെ സെക്ഷൻ 57ൻറെ ലംഘനമാണ്. ബാങ്കുകളടക്കമുള്ള കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രമേ eKYC വഴി ആധാർ വിവരം ശേഖരിക്കാൻ അവകാശമുള്ളു. പ്രൈവറ്റ് കമ്പനികൾ ആധാർ വിവരം ശേഖരിക്കുന്നത് സെക്ഷൻ 57ൻറെ ലംഘനമാണ്. ആധാറിൻറെ ഉപയോഗം സർക്കാർ ആനുകൂല്യങ്ങൾ അടക്കമുള്ള സെക്ഷൻ 7 ആനുകൂല്യങ്ങൾ വേണ്ടിമാത്രമാണ്. ആധാർ ഉപയോഗം സംബന്ധിച്ച സുപ്രിം കോടതി ഉത്തരവും സോഷ്യൽ മീഡിയയുമായി ബന്ധിപ്പിക്കുന്നതിന് തടസ്സമാകും.

സോഷ്യൽ മീഡിയ ഡാറ്റകൾ

സോഷ്യൽ മീഡിയ ഡാറ്റകൾ

രാജ്യതാല്പര്യത്തെ മുൻനിർത്തി മൊബൈൽ നമ്പറും ബാങ്ക് അക്കൌണ്ടും വോട്ടർ ഐഡിയും ആധാറുമായിബന്ധിപ്പിക്കണം എന്ന തീരുമാനത്തെക്കാൾ സൈബർ ലോകത്ത് ചർച്ചയാകുന്നത് സോഷ്യൽ മീഡിയ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പുകളിൽ വരെ സ്വാധിനമുണ്ടാക്കാൻ സോഷ്യൽ മീഡിയ ഡാറ്റകൾക്ക് സാധിക്കുന്ന അവസരത്തിൽ വളരെ പ്രധനപ്പെട്ട ഡാറ്റകൾ പ്രൈവറ്റ് കമ്പനികൾക്ക് കൈമാറുന്നത് കരുതൽ വേണ്ട നടപടിയാണ്.

Most Read Articles
Best Mobiles in India

English summary
The latest Aadhaar-Facebook case brings up two persistent issues in the digital world: the first of the conflict between law enforcement and people’s fundamental rights and second of the near pervasive linking of Aadhaar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X