75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio

|

ഇന്ത്യ 75-ാം സ്വാതന്ത്രദിന ആഘോഷങ്ങളിലാണ്. ഈ അവസരത്തിൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ നൽകുന്നു. ജിയോ 2999 രൂപ പ്രീപെയ്ഡ് പ്ലാനിനും ജിയോഫൈബർ കണക്ഷനുമൊപ്പം നൽകുന്ന ഓഫറുകൾക്ക് പുറമേ ഇപ്പോൾ 750 രൂപയുടെ ഒരു പ്രീപെയ്ഡ് ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 749 രൂപ പ്ലാനിനൊപ്പം 1 രൂപ കൂടി റീചാർജ് ചെയ്താലാണ് ഈ പ്രത്യേക ഓഫർ ലഭിക്കുക.

 

750 രൂപയുടെ പുതിയ ഓഫർ പ്ലാൻ

750 രൂപയുടെ പുതിയ ഓഫർ പ്ലാൻ രണ്ട് വ്യത്യസ്ത പ്ലാനുകളുടെ സംയോജനമാണ്. ഈ കോമ്പിനേഷനിലെ ആദ്യ പ്ലാൻ 749 രൂപയുടേതാണ്. രണ്ടാമത്തെ പ്ലാൻ 1 രൂപയുടേതാണ്. 749 രൂപ പ്ലാനിലൂടെ ജിയോ ഉപഭോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു.

90 ദിവസത്തെ വാലിഡിറ്റി

749 രൂപ പ്ലാനിലൂടെ 90 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ കോമ്പിനേഷനിലെ രണ്ടാമത്തെ പ്ലാൻ 1 രൂപ വിലയുള്ള പ്ലാനാണ്. 1 രൂപ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 100 എംബി ഡാറ്റ ലഭിക്കും. ഇതിന്റെ വാലിഡിറ്റിയും 90 ദിവസമായിരിക്കും. ഈ രണ്ട് പ്ലാനുകളും സംയോജിപ്പിച്ചാണ് സ്വാതന്ത്രദിന ഓഫറായി ജിയോ നൽകുന്നത്. ഇത് കൂടാതെ മറ്റ് രണ്ട് പ്രത്യേക ഓഫറുകൾ കൂടി സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അവ കൂടി നോക്കാം.

സ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾസ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾ

ജിയോയുടെ 2999 രൂപ പ്ലാൻ ഓഫർ
 

ജിയോയുടെ 2999 രൂപ പ്ലാൻ ഓഫർ

ജിയോ കുറച്ച് ദിവസങ്ങൾക്ക് പുറത്ത് വിട്ട ഓഫറാണിത്. 2999 രൂപ പ്ലാനിലൂടെ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ ഓഫർ വരുന്നത്. ഇതിനൊപ്പം 3,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2022 ലെ ഇൻഡിപെൻഡൻസ് ഡേ ഓഫറിന് കീഴിൽ വരുന്ന ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ജിയോ ഉപയോക്താക്കൾക്ക് 75 ജിബി അധിക ഡാറ്റ, 750 രൂപയുടെ ഇക്സിഗോ കൂപ്പൺ, 750 രൂപയുടെ നെറ്റ്‌മെഡ്സ് കൂപ്പൺ, 750 രൂപയുടെ അജിയോ കൂപ്പൺ എന്നിവയും ലഭിക്കും.

2.5 ജിബി

മുകളിൽ സൂചിപ്പിച്ചത് പോലെ സാധാരണ നിലവിൽ ജിയോ 2999 രൂപ പ്ലാനിലൂടെ നൽകുന്ന ആനുകൂല്യങ്ങളെല്ലാം അതേപടി ഇപ്പോഴും ലഭിക്കും. ദിവസവും 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റ നൽകുന്ന പ്ലാൻ പുതിയ ഓഫറിന്റെ ഭാഗമായുള്ള 75 ജിബി ഡാറ്റ കൂടി ചേർത്ത് മൊത്തം 987.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെയും ലഭിക്കും.

ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ഓഫർ

ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ഓഫർ

ജിയോഫൈബർ ഉപഭോക്താക്കൾക്കായും സ്വാതന്ത്രദിന പ്രത്യേക ഓഫർ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കണക്ഷൻ ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 16 വരെ ബുക്ക് ചെയ്‌താൽ 15 ദിവസത്തെ അധിക സേവനം ലഭിക്കുന്ന ഓഫറാണ് ഇത്. ആഗസ്റ്റ് 19-നകം ആക്റ്റിവേഷൻ പൂർത്തിയാക്കുന്നവർക്കാണ് ഇത് ലഭിക്കുന്നത്. ഈ ഓഫർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ചില ജിയോഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ കൂടി തിരഞ്ഞെടുക്കേണ്ടി വരും എന്ന കാര്യം ഓർക്കുക. 499 രൂപ, 599 രൂപ, 799 രൂപ, 899 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. അത് കൂടാതെ ഈ ഓഫർ 6 മാസത്തെയോ 12 മാസത്തെയോ പ്ലാനുകളിൽ മാത്രമേ ബാധകമാവുകയുള്ളു.

ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
As part of the Independence Day celebrations, the country's largest telecom company Reliance Jio is giving attractive offers to its users. Jio has just announced a great offer of Rs 750.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X