ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലിക്കോം കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. മൂന്ന് ഓപ്പറേറ്റർമാരും ആകർഷകമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന നിരവധി പ്ലാനുകൾ ഈ കമ്പനികൾക്ക് ഉണ്ട്. ഈ പ്ലാനുകൾ പല വില വിഭാഗങ്ങളിലായി ലഭ്യമാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന പ്ലാനുകൾക്ക് ആവശ്യക്കാരും ഏറെയാണ്.

 

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

വ്യത്യസ്ത വാലിഡിറ്റി കാലയളവുകളിലേക്ക് വ്യത്യസ്ത ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ് ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ. ഇതിൽ തന്നെ വില കൂടിയ പ്ലാനുകളും ഉണ്ട്. ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾക്കൊപ്പവും കമ്പനികൾ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളുടെയും ദീർഘകാല വാലിഡിറ്റിയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ജിയോ പ്ലാൻ

ജിയോ പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമായി നൽകുന്ന ജിയോയുടെ ഏറ്റവും വില കൂടിയ പ്ലാനുകളിൽ മികച്ചത് തന്നെ ജിയോ നൽകുന്നുണ്ട്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ജിയോ നൽകുന്നത്. ഈ പ്ലാനിനായി ഉപയോക്താക്കൾ 4,199 രൂപയാണ് നൽകേണ്ടത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 1499 രൂപ വിലയുള്ള 1 വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും പ്ലാൻ നൽകുന്നു.

1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ പ്ലാൻ
 

എയർടെൽ പ്ലാൻ

ജിയോയ്ക്ക് സമാനമായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന എയർടെല്ലിന്റെ വില കൂടിയ പ്ലാനിന് ഒരു വർഷമാണ് വാലിഡിറ്റിയുള്ളത്. എങ്കിലും പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും ജിയോ പ്ലാനിൽ നിന്നും വ്യത്യസ്തമാണ്. എയർടെൽ 3,359 രൂപയുടെ പ്ലാനാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2.5 ജിബി ഡാറ്റ നൽകുന്നു. പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 499 രൂപ വിലയുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക് പ്രീമിയം, മറ്റ് ചില ആപ്പുകൾ എന്നിവയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്ലാൻ

വിഐ പ്ലാൻ

വോഡഫോൺ ഐഡിയ കുറച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലാനുകൾ മാത്രമേ നൽകുന്നുള്ളു. വിഐയുടെ ഏറ്റവും ചെലവേറിയതും ദീർഘകാല വാലിഡിറ്റി നൽകുന്നതുമായ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനിന് 3,099 രൂപയാണ് വില. ഈ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ 1 വർഷത്തേക്കും ഇതിലൂടെ ലഭിക്കും.

ബിഞ്ചെ ഓൾ നൈറ്റ്

വിഐ 3099 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലാനിലൂടെ "ബിഞ്ചെ ഓൾ നൈറ്റ്" ആനുകൂല്യം നൽകുന്നുണ്ട്. ഇതിലൂടെ അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാകും. ഇതിനൊപ്പം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയുള്ള ദൈനംദിന ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള "വീക്കെൻഡ് റോൾ ഓവർ" ആനുകൂല്യവും വിഐ ഈ പ്ലാനിലൂടെ നൽകുന്നു. ഇതുകൂടാതെ വിഐ എല്ലാ മാസവും 2 ജിബി വരെ അധിക ബാക്കപ്പ് ഡാറ്റയും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്‌സസും പ്ലാനിലൂടെ ലഭിക്കും.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

വില കുറഞ്ഞ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

വില കുറഞ്ഞ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോ, എയർടെൽ, വിഐ എന്നിവ വില കുറഞ്ഞ പ്ലാനുകൾക്കൊപ്പവും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നുണ്ട്. ജിയോ എയർടെൽ എന്നിവ 499 രൂപയ്ക്കും വിഐ 501 രൂപയ്ക്കുമാണ് ഇത്തരം പ്ലാനുകൾ നൽകുന്നത്. ഇതിൽ ജിയോയുടെ 499 രൂപ പായ്ക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലേക്ക് മൊബൈൽ ആക്സസ് നൽകുന്നു. ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഡാറ്റ കോളിങ്, ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

എയർടെൽ

എയർടെല്ലിന്റെ 499 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ സൌജന്യ മെസേജുകൾ, വോയിസ് കോളിങ് എന്നിവയും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. ഈ പായ്ക്ക് 30 ദിവസത്തേക്ക് ആമസോൺ പ്രൈം ആക്‌സസും നൽകുന്നുണ്ട്.

വിഐ

വിഐയുടെ വില കുറഞ്ഞ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനിന് 501 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരിക. ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളെക്കാൾ 2 രൂപ മാത്രമാണ് ഈ പ്ലാനിന് കൂടുതൽ. വിഐയുടെ 501 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യ കോളുകളും മെസേജുകളും പ്ലാനിലൂടെ ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പതിപ്പിലേക്കുള്ള ആക്സസാണ് ഈ വിഐ പ്ലാനിലൂടെ ലഭിക്കുന്നത്.

ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Jio, Airtel and Vi offers a number of free Disney + Hotstar subscription plans. Take a look at the Disney + Hotstar plans that offer long-term validity from all three telecom companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X