Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന ടെലിക്കോം കമ്പനികലാണ് ജിയോ, എയർടെൽ, വിഐ എന്നിവ. ഈ മൂന്ന് ടെലിക്കോം കമ്പനികളും കൂടുതൽ വരിക്കാരെ നേടാനും വിപണി വിഹിതം വർധിപ്പിക്കാനുമായി കടുത്ത മത്സരമാണ് നടത്തുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനായി മികച്ച പ്ലാനുകൾ ടെലിക്കോം കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. ടെലിക്കോം കമ്പനികൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കുന്ന പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും ആകർഷകമായ പ്ലാനുകൾ ഈ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്.

ജിയോ, എയർടെൽ, വിഐ

അധികം തുക ചിലവഴിക്കാത്ത ആളുകൾക്കായി മികച്ച പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നുണ്ട്. ഇവ കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ നൽകുന്നു. കമ്പനികൾ വ്യക്തിഗത ഉപയോക്താക്കൾക്കും ഫാമിലി കണക്ഷനുകൾക്കുമായി പ്രത്യേകം പോസ്റ്റ്പെയ്ഡ് പ്ലാനുകളും നൽകുന്നുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് ടെലികോം കമ്പനികളും നൽകുന്ന വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നോക്കാം.

ജിയോ ബജറ്റ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ജിയോ ബജറ്റ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിാ റിലയൻസ് ജിയോ മികച്ച ആനുകൂല്യങ്ങളോടെ ബജറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നൽകുന്നു. ജിയോയുടെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിനായി ഉപയോക്താക്കൾ 199 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. ഈ പ്ലാനിലൂടെ ജിയോ ഒരു മാസത്തേക്ക് മൊത്തം 25 ജിബി ഡാറ്റ നൽകുന്നു. 25 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾ ഒരു ജിബിക്ക് 20 രൂപ നിരക്കിൽ നൽകേണ്ടി വരും. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. ജിയോയുടെ ഏറ്റവും ജനപ്രിയമായ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപ വിലയുള്ള പ്ലാനാണ്.

ജിയോ 399 രൂപ പ്ലാൻ

399 രൂപയ്ക്ക് ജിയോ ഒരു മാസത്തേക്ക് മൊത്തം 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിയുന്നവർക്ക് 10 രൂപയ്ക്ക് 1 ജിബി ഡാറ്റ എന്ന നിരക്കിൽ ഡാറ്റ നൽകുന്നു. ഈ പായ്ക്ക് 200 ജിബി ഡാറ്റ റോൾഓവറും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. കുറഞ്ഞ വിലയുള്ള പ്ലാൻ ആണെങ്കിലും ഈ പ്ലാനിനൊപ്പം ഒന്നിലധികം ഒടിടി ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളിലേക്ക് ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസ്സും പ്ലാൻ നൽകുന്നുണ്ട്.

എയർടെല്ലിന്റെ വില കുറഞ്ഞ പ്ലാനുകൾ

എയർടെല്ലിന്റെ വില കുറഞ്ഞ പ്ലാനുകൾ

എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ നെറ്റ്‌വർക്കുകളിൽ ഒന്നിലേക്ക് മികച്ച ആനുകൂല്യങ്ങളോടെ ആക്സസ് നൽകുന്നു. എയർടെൽ പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ നൽകുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ ഇൻഫിനിറ്റി ഫാമിലി പ്ലാൻ 399 ആണ്. ഈ പ്ലാനിനായി വരിക്കാർ ഒരു മാസം 399 രൂപയാണ് നൽകേണ്ടി വരുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകളും 200 ജിബി വരെ ഡാറ്റ റോൾഓവറും ലഭിക്കുന്നു. മൊത്തം 40 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകൾ, ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും.

വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും 399 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിനൊപ്പം വരിക്കാർക്ക് ഒരു സിം കണക്ഷൻ മാത്രമേ ലഭിക്കൂ. എയർടെല്ലിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണെങ്കിലും പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് റിവാർഡുകൾ കമ്പനി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്-സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക്, ജഗ്ഗർനട്ട് ബുക്സ് എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നതിനൊപ്പം ഷാ അക്കാദമിയിലേക്ക് ഒരു വർഷത്തെ ആക്‌സസും ലഭിക്കും. മൊത്തം ആനുകൂല്യങ്ങൾ നോക്കുമ്പോൾ ഇതൊരു മികച്ച പ്ലാൻ തന്നെയാണ്.

വോഡഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ (വിഐ) വ്യക്തിഗത കണക്ഷനുകൾക്കും ഫാമിലി കണക്ഷനുകൾക്കുമായി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. വ്യക്തിഗത ഉപയോക്താക്കൾക്കായി വിഐ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ ഏറെ ജനപ്രിയമാണ്. ഒരു മാസത്തേക്ക് മൊത്തം 40 ജിബി ഡാറ്റയും 200 ജിബി റോൾഓവർ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി ആക്സസും ലഭിക്കും. എയർടെൽ പ്ലാനിന് സമാനമായ ഡാറ്റയും ആനുകൂല്യങ്ങളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

വിഐ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

വിഐ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനിന് 699 രൂപയാണ് വരിക്കാർ നൽകേണ്ടി വരിക. ഈ തുകയ്ക്ക് രണ്ട് പേർക്കുള്ള കണക്ഷനുകൾ ലഭിക്കുന്നു. പ്രൈമറി കണക്ഷനും സെക്കൻഡറി കണക്ഷനുമായി 40 ജിബി ഡാറ്റ വീതം മൊത്തം 80 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് പ്രതിമാസം 3000 എസ്എംഎസുകളും 200 ജിബി വരെ റോൾഓവർ ഡാറ്റയും ലഭിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് വോയിസ് കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ് മാത്രമാണ് ഈ ഫാമിലി ബജറ്റ് പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യം.

More from GizBot

Best Mobiles in India

English summary
Jio, Airtel and Vi are offering plans that offer great benefits at low rates to postpaid users. Take a look at the budget plans of the three telecom companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X