Home
News

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ, വിഐ എന്നിവ എല്ലാ വില വിഭാഗത്തിലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് നൽകുന്നുണ്ട്. പരസ്പരം മത്സരിച്ച് ആനുകൂല്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഈ മൂന്ന് മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരുടെയും 300 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. വ്യത്യസ്ത വിലയിൽ വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നവയാണ് ഈ പ്ലാനുകളെല്ലാം.

ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ

ദിവസേനയുള്ള ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ ആവശ്യമുള്ള കുറഞ്ഞ കാലത്തേക്ക് മാത്രം വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. ദിവസവും 2ജിബി വരെ ഡാറ്റ ആനുകൂല്യങ്ങളും സൌജന്യ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മിക്കതും അധിക ആനുകൂല്യങ്ങളായി ഒടിടി സബ്ക്രിപ്ഷൻ അടക്കമുള്ളവ നൽകുന്നുണ്ട്.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ എക്സ്ട്രീം സബ്‌സ്‌ക്രിപ്‌ഷനും വിങ്ക് മ്യൂസിക്കും ഉൾപ്പെടുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെല്ലിന്റെ അടുത്ത പ്ലാനിന് 249 രൂപയാണ് വില. ദിവസവും 1.5 ജിബി ഡാറ്റ ആനുകൂല്യമുള്ള ഈ പ്ലാൻ 219 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം നൽകുന്നു.

279 രൂപ പ്ലാൻ

279 രൂപയുടെ എയർടെൽ പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ എയർടെൽ എക്സ്ട്രീം സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. വിങ്ക് മ്യൂസിക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ഫാസ്‌ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഈ പ്ലാൻ ഭാരതി ആക്‌സ ലൈഫ് ഇൻഷുറൻസിലേക്ക് ആക്സസും നൽകുന്നുണ്ട്.

ജിയോയുടെ പ്ലാനുകൾ

ജിയോയുടെ പ്ലാനുകൾ

ജിയോയുടെ 155 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾക്കൊപ്പം 28 ജിബി ഡാറ്റയും ഈ പ്ലാൻ 300 സൗജന്യ എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നൽകുന്നു. രണ്ടാമത്തെ പ്ലാനിന് 185 രൂപയാണ് വില. ഈ പ്ലാനിലൂടെ ജിയോ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾക്കൊപ്പം 28 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാൻ 300 സൗജന്യ എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നൽകുന്നു.

199 രൂപ പ്ലാൻ

ജിയോ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും 42 ജിബി ഡാറ്റയും നൽകുന്നു. ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും ദിവസവും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ മൊത്തം 56 ജിബി ഡാറ്റയാണ് വരുക്കാർക്ക് ലഭിക്കുന്നത്. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും അൺലിമിറ്റഡ് കോളുകളും ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐയുടെ 219 രൂപ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് ടോക്ക്ടൈമിനൊപ്പം 28 ദിവസം വാലിഡിറ്റിയും നൽകുന്നു. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. വിഐയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. വിഐക്ക് 299 രൂപ വിലയുള്ള മികച്ചൊരു പ്ലാനും ഉണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് നൽകുന്നു. ദിവസവും 4 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതൊരു ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
Airtel, Jio and Vi, India's leading telecom companies, are offering great plans for less than Rs 300. These plans offer up to 2GB of data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X