199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പ്രീപെയ്ഡ് പോലെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും 4ജി എത്തിക്കാൻ ശ്രമിക്കുന്ന ടെലിക്കോം കമ്പനിക്ക് കേരളത്തിൽ ധാരാളം വരിക്കാരുണ്ട്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി 119 രൂപ മുതൽ വില ആരംഭിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 1,525 രൂപ വരെ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികളെ നേരിടാൻ പോന്ന മികച്ച പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎൽ പോസ്റ്റ്പെ്ഡ് വിഭാഗത്തിൽ നൽകുന്നത്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ വിവിധ വിഭാഗങ്ങളിലായി നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത. 25 ജിബി ഡാറ്റ മുതൽ അൺലിമിറ്റഡ് ഡാറ്റ വരെ നൽകുന്ന പ്ലാനുകളാണ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ബിഎസ്എൻഎൽ നൽകുന്നത്. 199 രൂപ, 525 രൂപ, 798 രൂപ, 999 രൂപ, 1525 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകൾ. ഈ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും വിശദമായി നോക്കാം.

ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് നൽകുന്ന പ്ലാനാണ്. ഒരു മാസത്തേക്ക് 25 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 75 ജിബി ഡാറ്റ റോൾഓവർ സൗകര്യവും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 മെസേജുകളും 199 രൂപ പ്ലാൻ നൽകുന്നു. കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്ന, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ പ്രതിമാസം 70 ജിബി ഡാറ്റയും ലഭിക്കുന്നു. ഉപയോക്താക്കൾക്ക് 210 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 മെസേജുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഒരു മാസത്തേക്ക് 70 ജിബി ഡാറ്റ എന്നത് ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളെക്കാൾ കൂടുതൽ ഡാറ്റ നൽകുന്നതാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാം.

ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്

525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 255 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യവും 85 ജിബി വരെ ഡാറ്റയുമാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 525 രൂപ പ്ലാൻ നൽകുന്ന ഏറ്റവും മികച്ച ആനുകൂല്യം ഒരു അധിക സിം കാർഡാണ്. ഈ അധിക സിം കാർഡിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ഇതിൽ ഡാറ്റയോ സൗജന്യ മെസേജ് ആനുകൂല്യങ്ങളോ ലഭിക്കില്ല. ഈ പ്ലാൻ പ്രൈമറി സിം കാർഡിൽ മെസേജ് ആനുകൂല്യം നൽകുന്നുണ്ട്.

798 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

798 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 798 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 50 ജിബി ഡാറ്റയാണ് ലഭിക്കുക. 150 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. ഇതൊരു ഫാമിലി പ്ലാൻ ആണ്. ഇതിനൊപ്പം സെക്കന്റി സിം കാർഡുകളിലേക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 50 ജിബി ഡാറ്റയുമുള്ള രണ്ട് സെക്കന്ററി കണക്ഷനുകളാണ് ഇതിലൂടെ ലഭിക്കുന്നത്.

ഹ്രസ്വകാല വാലിഡിറ്റിയും അടിപൊളി ആനുകൂല്യങ്ങളും; 87 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽഹ്രസ്വകാല വാലിഡിറ്റിയും അടിപൊളി ആനുകൂല്യങ്ങളും; 87 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ പ്രൈമറി സിം കാർഡിലേക്ക് ഒരു മാസം 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 225 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പായ്ക്ക് മൂന്ന് അധിക സിം കാർഡുകളിലേക്ക് ആനുകൂല്യങ്ങൾ നൽകുന്നു. മൊത്തം 75 ജിബി ഡാറ്റ, ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് എന്നിവയാണ് മറ്റ് സിം കാർഡുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

1,525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ഒരു മാസത്തേക്കായി നൽകുന്ന ഏറ്റവും വില കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്. 1, 525 രൂപ പോസ്റ്റ്പെയ്ഡ് പായ്ക്ക് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ്. അധിക സിം കാർഡുകളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല. ദിവസവും 100 മെസേജുകളും പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് ഡാറ്റ നൽകുന്നു എന്നത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സ്ട്രീമിങിനായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും ധാരാളം ഡാറ്റ ആവശ്യമായി വരും. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 1525 രൂപയുടേത്.

ബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
For postpaid customers, BSNL offers plans starting from Rs 119. These plans offer the best benefits. BSNL has postpaid plans up to Rs 1,525.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X