419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

രാജ്യത്തെ പ്രധാന ബ്രോഡ്ബാന്റ് സേവനദാതാക്കളെല്ലാം കേരളത്തിൽ ആധിപത്യം സ്ഥാപിച്ച് വരികയാണ്. എന്നാൽ ഈ കമ്പനികൾക്ക് പ്രധാന വെല്ലുവിളിയായിട്ടുള്ളത് കേരളവിഷനാണ്. കേബിൾ സർവ്വീസിനൊപ്പം ബ്രോഡ്ബാന്റ് സേവനവും നൽകുന്ന കേരളവിഷൻ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വരിക്കാരെ നേടിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കേരളവിഷനുള്ളത്.

 

കേരളവിഷൻ

കേരളവിഷൻ നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. 419 രൂപ മുതൽ വിലയുള്ള പ്ലാനുകളാണ് വരിക്കാർക്ക് കേരളവിഷൻ നൽകുന്നത്. 2499 രൂപ വരെ വിലയുള്ള പ്ലാനുകളും ഒരു മാസത്തെ പ്ലാനുകളുടെ വിഭാഗത്തിൽ കേരളവിഷനുണ്ട്. 300 എംബിപിഎസ് വരെ വേഗതയും അൺലിമിറ്റഡ് ഡാറ്റയുമെല്ലാം ഈ പ്ലാനുകളിലൂടെ ലഭിക്കും. കേരളവിഷൻ പ്ലാനുകൾ വിശദമായി നോക്കാം.

419 രൂപ പ്ലാൻ

ഏറ്റവും വില കുറഞ്ഞ കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനിന് 419 രൂപയാണ് നൽകേണ്ടത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വരെ വേഗതയും ഒരു മാസത്തേക്ക് മൊത്തം 600 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത 2 എംബിപിഎസ് ആയി കുറയും. രണ്ടാമത്തെ വില കുറഞ്ഞ പ്ലാനാണ് 499 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 50 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആകും.

ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

555 രൂപ പ്ലാൻ
 

555 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ വരിക്കാർക്ക് ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് വളരെ വലിയ ഡാറ്റ ആനുകൂല്യം തന്നെയാണ്. 60 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. 4000 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. കേരളവിഷൻ ബ്രോഡ്ബാന്റ് തങ്ങളുടെ ഉപയേോക്താക്കൾക്ക് നൽകുന്ന ഏറ്റവും വില കുറഞ്ഞ അൺലിമിറ്റഡ് പ്ലാനാണ് 649 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഒര മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിന്റെ വേഗത 30 എംബിപിഎസ് ആണ്.

799 രൂപയുടെ പ്ലാൻ

കേരളവിഷന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്നാണ് 799 രൂപയുടെ പ്ലാൻ. പ്ലാനിലൂടെ 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. മൊത്തം 4000 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ഒരു മാസത്തേക്ക് ലഭിക്കുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. കേരളവിഷൻ നൽകുന്ന രണ്ടാമത്തെ അൺലിമിറ്റഡ് പ്ലാനാണ് 849 രൂപയുടേത്. 649 രൂപ പ്ലാനിന് സമാനമായി ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്. 40 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. മാന്യമായ വേഗതയും അൺലിമിറ്റഡ് ഡാറ്റയും ഇതിലൂടെ ലഭിക്കുന്നു.

999 രൂപ പ്ലാൻ

കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനാണ് 999 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 4500 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 150 എംബിപിഎസ് വേഗതയും നൽകുന്നു. 4500 ജിബിയും ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. 1249 രൂപ വിലയുള്ള പ്ലാനും കേരളവിഷൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ 200 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3500 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയുന്നു. വോയിസ് സർവ്വീസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്

1499 രൂപ

1499 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഈ വേഗതയിൽ ഒരു മാസത്തേക്ക് മൊത്തത്തിൽ 5000 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാൻ അധിക ആനുകൂല്യങ്ങളായി വോയിസ് കോളുകളും ആമസോൺ പ്രൈം, സീ5 എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നു. 1899 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ മാസത്തേക്ക് 7500 ജിബി ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് 200 എംബിപിഎസ് വരെ വേഗതയാണ് പ്ലാൻ നൽകുന്നത്. ഇതിലൂടെ ലഭിക്കുന്ന 7500 ജിബി ഡാറ്റ അവസാനിച്ചാൽ പിന്നീട് 2 എംബിപിഎസ് വേഗത മാത്രാണ് ലഭിക്കുക. 1499 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനിലൂടെയും വോയിസ് കോളുകളും ആമസോൺ പ്രൈം, സീ5 എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

2499 രൂപ പ്ലാൻ

1999 രൂപ വിലയുള്ള കേരളവിഷൻ പ്ലാനിലൂടെ ഉപയോക്താക്കൾ ഒരു മാസത്തേക്ക് 8000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 എംബിപിഎസ് വേഗതയോടെയാണ് പ്ലാൻ വരുന്നത്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി വോയിസ് കോളിങ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സീ5 എന്നിവ ലഭിക്കുന്നു. 2499 രൂപ വിലയുള്ള കേരളവിഷന്റെ ഏറ്റവും വില കൂടിയ പ്രീമിയം പ്ലാനാണ് അടുത്തത്. ഈ പ്ലാനിലൂടെ 300 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് 6000 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 4 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുക. വോയിസ് കോളിങ്, ആമസോൺ പ്രൈം ആക്സസ്, സീ5 ആക്സസ് എന്നിവയും പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Here is the list of broadband plans offered by KeralaVision. KeralaVision offers customers plans starting from Rs 419. Broadband service provider also has plans up to Rs 2499 in the category of one month plans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X