ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

|

ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ല എങ്കിലും ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന കേരളം അടക്കമുള്ള സ്ഥലങ്ങളിലുള്ള ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ധാരാളം 4ജി പ്ലാനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്. ബിഎസ്എൻഎൽ വില കുറഞ്ഞ ചില 4ജി ഡാറ്റ വൌച്ചറുകളും നൽകുന്നുണ്ട്. 100 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ ചില മികച്ച ഡാറ്റ വൌച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളുടെ വില ആരംഭിക്കുന്നത് 16 രൂപ മുതലാണ്.

 

വില കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ€

വില കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ€

ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും വിലകുറഞ്ഞ 4 ജി ഡാറ്റ വൗച്ചറിന് 16 രൂപയാണ് വിലയുള്ളത്. ഈ പ്ലാനിനെ 'മിനി_16' എന്നാണ് വിളിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദൈനംദിന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കൂടുതൽ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് ഒരു ദിവസം മാത്രം ആയതിനാൽ ഈ സമയത്തിനുള്ളിൽ രണ്ട് ജിബി ഡാറ്റ ഉപയോഗിച്ച് തീർത്തിലെങ്കിൽ ബാക്കി വരുന്ന ഡാറ്റ പാഴായി പോകും.

സി_ഡാറ്റ56

ബിഎസ്എൻഎല്ലിന്റെ 100 രൂപയിൽ താഴെ വിലയുള്ള ഡാറ്റ വൌച്ചറുകളിൽ മറ്റൊരു ശ്രദ്ധേയമായ വൌച്ചർ 'സി_ഡാറ്റ56' എന്ന പേരിൽ അറിയപ്പെടുന്ന വൌച്ചറാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ വൌച്ചറിന് 56 രൂപയാണ് വില. 10 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 10ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ബേസിക്ക് പ്ലാനിലെ ഡാറ്റ തികയാത്ത വീട്ടിലിരുന്ന് ജോലി ചെയ്യുന്നതോ മൊബൈൽ ഡാറ്റയിൽ സ്ട്രീമിങ് നടത്തുന്നതോ ആയ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഇതിനൊ്പ്പം സിങ്ങ് ആപ്പിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ബിഎസ്എൻഎൽ നൽകുന്നു.

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾകൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാനുകൾ

75 രൂപ പ്ലാൻ
 

ബിഎസ്എൻഎല്ലിന്റെ മറ്റൊരു ആകർഷകമായ വൌച്ചർ 75 രൂപയുടേതാണ്. ഇതൊരു സ്പെഷ്യൽ താരിഫ് വൌച്ചറാണ്. 75 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ പ്ലാൻ 2 ജിബി സൗജന്യ ഡാറ്റയാണ് നൽകുന്നത്. 100 മിനുറ്റ് സൌജന്യ കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുനവ്നു. 50 ദിവസത്തേക്കായി ലഭിക്കുന്ന ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും കുറവാണ് എങ്കിലും വാലിഡിറ്റി കൂടുതൽ വേണ്ട പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഇത് വളരെ മികച്ച ചോയിസ് തന്നെയാണ്.

94 രൂപ വൌച്ചർ

94 രൂപയുടെ മറ്റൊരു വൗച്ചറും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ വൌച്ചറിന് 75 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതും ഒരു സ്പെഷ്യൽ താരിഫ് വൌച്ചറാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ 75 ദിവസത്തിനുള്ളിൽ ഉപഭോഗിക്കാം. പ്ലാൻ 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കൂടുതൽ ദിവസം വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ദീർഘകാലം സർവ്വീസ് വാലിർഡിറ്റി ലഭിക്കുന്നു എന്നതിനാൽ സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

97 രൂപ എസ്ടിവി

ബിഎസ്എൻല്ലിന് 97 രൂപ വിലയുള്ള മറ്റൊരു എസ്ടിവി ഉണ്ട്. ഈ സ്പെഷ്യൽ താരിഫ് വൌച്ചർ 18 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും 2 ജിബി ഡാറ്റയും നൽകുന്ന ആകർഷകമായ പ്ലാനാണ് ഇത്. ലോക്ദുൻ കണ്ടന്റിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നുണ്ട്. ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും കൂടുതൽ ആവശ്യമായി വരികയും എന്നാൽ റീചാർജ് ചെയ്യാൻ അധികം പണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ലബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ല

98 രൂപ വൌച്ചർ

100 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകളുടെ പട്ടികയിലെ അവസാനത്തെ വൌച്ചറിന് 98 രൂപയാണ് വില. ഈ വൌച്ചറിലൂടെ 22 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 2ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 44ജിബി ഡാറ്റയാണ് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ വൌച്ചറുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ പോന്നവയാണ് ഈ വൌച്ചറുകൾ എല്ലാം.

Best Mobiles in India

English summary
BSNL offers some affordable 4G data vouchers. Take a look at BSNL's best data vouchers for less than Rs 100.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X