ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

|

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. റീചാർജിനായി കൂടുതൽ പണം ചിലവഴിക്കാത്ത ഉപയോക്താക്കൾ മുതൽ പ്രീമിയം പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ആളുകളെ വരെ തൃപ്തിപ്പെടുത്തുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. നിങ്ങൾ ദീർഘകാലം വാലിഡിറ്റിയുള്ള പ്ലാനുകൾ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താവ് ആണെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അധിക വാലിഡിറ്റി ഓഫറുള്ള കിടിലൻ പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉണ്ട്.

ദീർഘകാലം വാലിഡിറ്റി

ദീർഘകാലം വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു. ഈ പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റി ലഭിക്കുന്നതിനാൽ മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത വിധത്തിലുള്ള വാലഡിറ്റിയാണ് ഈ പ്ലാനുകൾ നൽകുന്നത്. പിവി2999, പിവി2399 എന്നീ പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി അധിക വാലിഡിറ്റിയോടെ നൽകുന്നത്. ഈ പ്ലാനുകൾ 90 ദിവസത്തെയും 60 ദിവസത്തെയും അധിക വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ അധിക വാലിഡിറ്റിയോടെ പിവി2999 എന്ന പ്ലാൻ മൊത്തം 455 ദിവസത്തെ വാലിഡിറ്റിയും പിവി2399 എന്ന പ്ലാൻ മൊത്തം 425 ദിവസത്തെ വാലിഡിറ്റിയിലും നൽകുന്നു.

19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

വാലിഡിറ്റി ഓഫർ

ബിഎസ്എൻഎൽ അധിക വാലിഡിറ്റി ഓഫർ 2022 ജൂൺ 29 വരെ മാത്രമേ ലഭ്യമാകുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് പ്ലാനുകളും നൽകുന്ന ഡാറ്റ, കോളിങ് ആനുകൂല്യങ്ങളെല്ലാം അധിക വാലിഡിറ്റി കാലയളവിലേക്കും ലഭ്യമാകും. വേനൽക്കാല ഓഫർ എന്ന നിലയിലാണ് ബിഎസ്എൻഎൽ ഈ പ്ലാനുകൾ പുറത്തിറക്കിയിട്ടുള്ളത്. ഈ പ്ലാനുകൾ നേരത്തെ ഒരു വർഷത്തെ മാത്രം വാലിഡിറ്റി ലഭ്യമാക്കിയിരുന്ന പ്ലാനുകൾ ആയിരുന്നു. അധിക ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്നതോടെ ഈ പ്ലാനുകളോട് മത്സരിക്കാൻ സ്വകാര്യ കമ്പനികൾക്ക് പോലും പ്ലാനുകൾ ഇല്ലാതായിരിക്കുന്നു.

2,399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. പ്ലാനിലൂടെ അധിക ആനുകൂല്യമായി ബിഎസ്എൻഎൽ കോളർ ട്യൂൺ സേവനവും ഇറോസ് നൗവിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്. 425 ദിവസത്തേക്കാണ് ഈ ആനുകൂല്യങ്ങൾക ലഭിക്കുന്നത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 850 ജിബി ഡാറ്റ നൽകുന്നു.

ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

2999 രൂപ പ്ലാൻ

ബിഎസ്എൻഎൽ ദീർഘകാല വാലഡിറ്റി നൽകുന്ന വിഭാഗത്തിലെ 2999 രൂപ പ്ലാൻ നേരത്തെ ഒരു വർഷത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. എന്നാൽ ഈ പ്ലാനിലൂടെ ഇപ്പോൾ 455 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ഈ പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്ലാനുകൾ നൽകുമ്പോഴും ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്വർക്ക് ലഭ്യമാക്കിയിട്ടില്ല എന്ന പോരായ്മ തുടരുകയാണ്. എന്നാൽ അധികം വൈകാതെ തന്നെ രാജ്യത്ത് ബിഎസ്എൻഎൽ 4ജി ലഭ്യമാകും. ഇതിനായി ടിസിഎസുമായി ബിഎസ്എൻഎൽ കരാറിലെത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യഘട്ടത്തിൽ 6000 ടവറുകൾ 4ജിയിലേക്ക് മാറ്റാനാണ് ഈ കരാർ. കേരളത്തിലും 800 ടവറുകൾ 4ജിയിലേക്ക് മാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഈ ടവറുകൾ വരുന്നത്. വൈകാതെ തന്നെ കേരളം അടക്കമുള്ള എല്ലായിടങ്ങളിലും വേഗതയേറിയ ബിഎസ്എൻഎൽ 4ജി ലഭ്യമായി തുടങ്ങും.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽ

Best Mobiles in India

English summary
BSNL offers a lot of great plans to its customers. BSNL have prepaid plans with long term validity up to 455 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X