ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിലും സ്വകാര്യ ടെലിക്കോം കമ്പനികളോട് ബിഎസ്എൻഎൽ മത്സരിക്കുന്നത് ജനപ്രിയമായ പ്ലാനുകളിലൂടെയാണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്കായി ദിവസവും 5 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാൻ പ്ലാനുകളുടെ വലിയ നിര തന്നെ ബിഎസ്എൻഎല്ലിനുണ്ട്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യമുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. സൌജന്യ കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളും ഈ വിഭാഗത്തിൽ ഉണ്ട്. 187 രൂപ മുതൽ വില ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ 1699 രൂപ വരെ വിലയുള്ള പ്ലാനുകൾ ഉൾപ്പെടുന്നു. 199 രൂപ പ്ലാൻ, 365 രൂപ പ്ലാൻ, 797 രൂപ പ്ലാൻ, 999 രൂപ പ്ലാൻ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റ് ബിഎസ്എൻഎൽ പ്ലാനുകൾ. ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾഅധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

187 രൂപ പ്ലാൻ

187 രൂപ പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി 187 എന്ന പ്ലാനാണ് ദിവസവും 2 ജിബി ഡാറ്റ നൽകുന്നതിൽ ആദ്യത്തേത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയ്ക്കൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 187 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 56 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

199 രൂപ പ്ലാൻ
 

199 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 199 രൂപ പ്ലാനിലൂടെ വരിക്കാർക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 60 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

365 രൂപ പ്ലാൻ

365 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 365 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ലോക്ധൂൺ കണ്ടന്റിലേക്കുള്ള സൌജന്യ ആക്സസ്, സൗജന്യ ട്യൂൺ എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകു എങ്കിലും പ്ലാൻ നൽകുന്ന വാലിഡിറ്റി 365 ദിവസമാണ്.

797 രൂപ പ്ലാൻ

797 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 797 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം ആദ്യത്തെ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. 60 ദിവസത്തേക്ക് മൊത്തം 120 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ദിവസവുമുള്ള 2 ജിബി പ്രതിദിന ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. 60 ദിവസത്തിന് ശേഷം ആനുകൂല്യങ്ങൾ എല്ലാം അവസാനിക്കും. എന്നാൽ സിം കാർഡ് ആക്ടീവ് ആയി തുടരും.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

ബിഎസ്എൻഎൽ

797 രൂപ പ്ലാനിന്റെ സാധാരണ വാലിഡിറ്റി 395 ദിവസമാണ്, എന്നാൽ 2022 ജൂൺ 12 വരെ ഉപയോക്താക്കൾ ഈ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ പ്ലാനിനൊപ്പം 30 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. അതായത് മൊത്തം 425 ദിവസത്തെ വാലിഡിറ്റി ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം റീചാർജ് ചെയ്യാൻ കഴിയുന്ന ധാരാളം ടോക്ക്ടൈം വൗച്ചറുകളും ഡാറ്റ വൗച്ചറുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് അതുകൊണ്ട് തന്നെ ആദ്യത്തെ 60 ദിവസത്തിന് ശേഷം ഡാറ്റയോ കോളിങ് ആനുകൂല്യങ്ങളോ വേണ്ടവർക്ക് അതിനുള്ള പ്ലാനുകൾ കുറഞ്ഞ നിരക്കിൽ തന്നെ സ്വന്തമാക്കാം.

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

ബിഎസ്എൻഎൽ എസ്ടിവി999 പ്രീപെയ്ഡ് പ്ലാൻ ദിവസവും 2ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനാണ്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്ന ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇതൊരു വാർഷിക പ്ലാനാണ്. 240 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 480 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ലോക്ധൂൺ കണ്ടന്റ്, സൗജന്യ കോളർ ട്യൂൺ, ഇറോസ് നൗ എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.

199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

1699 രൂപ പ്ലാൻ

1699 രൂപ പ്ലാൻ

1699 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. 1699 രൂപ പ്ലാൻ അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനുള്ള പിആർബിടി സേവനവുമായിട്ടാണ് വരുന്നത്. 1699 രൂപ പ്ലാനിന് 300 ദിവസത്തേ വാലിഡിറ്റിയാണ് ഉള്ളത്. ഈ ദീർഘകാല പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 600 ജിബി ഡാറ്റ നൽകുന്നു.

Best Mobiles in India

English summary
BSNL is offering great plans that offer 2GB of data per day. These plans priced between Rs 187 and Rs 1699.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X