200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ആകർഷകമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ പ്ലാനുകൾക്ക് വിലയും കുറവാണ്. കൂടുതലായി ഡാറ്റ ഉപയോഗിക്കാത്ത, കോളുകൾക്ക് വേണ്ടി ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ മികച്ച പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

റീചാർജിനായി അധികം പണം മുടക്കാത്ത ധാരാളം ആളുകൾ ഇന്ത്യയിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആളുകൾക്കായി ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയിൽ മികച്ച പ്ലാനുകൾ നൽകുന്നു. മികച്ച വാലിർഡിറ്റി, സൌജന്യ കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളെല്ലാം നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനുകൾ. 49 രൂപ മുതൽ 187 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയിൽ നൽകുന്നത്. ഇതിൽ ഡാറ്റ ആഡ് ഓണുകളും അൺലിമിറ്റഡ് പ്ലാനുകളും ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് 49 രൂപയാണ് വില. എസ്ടിവി49 എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 2 ജിബി ഡാറ്റയും ലഭിക്കുന്നു. 100 മിനിറ്റ് സൗജന്യ വോയിസ് കോളുകളും 49 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നു.

ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോണും പ്ലാൻ നൽകുന്നുണ്ട്. 22 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയ്ക്ക് ലഭിക്കുന്നു. ഡാറ്റ ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.

ബിഎസ്എൻഎൽ നൽകുന്ന ശ്രദ്ധേയമായൊരു പ്ലാനാണ് 135 രൂപയുടേത്. ഡാറ്റ ഉപയോഗിക്കാത്ത വോയിസ് കോളിങ് മാത്രം വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്. 135 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ കാലയളവിലേക്കായി 1440 മിനിറ്റ് വോയിസ് കോളാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ നൽകുന്ന മികച്ചൊരു പ്ലാനാണ് 118 രൂപയുടേത്. ഇത് ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ 26 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 0.5 ജിബി ഡാറ്റയും ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 13 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വാട്സ്ആപ്പും മറ്റും മാത്രം ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ നൽകുന്ന 147 രൂപ വിലയുള്ള എസ്ടിവി 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ബിഎസ്എൻഎൽ ട്യൂൺസിലേക്കുള്ള ആക്സസും ബിഎസ്എൻഎൽ ഈ പ്ലാനിലൂടെ നൽകുന്നു.

ബിഎസ്എൻഎൽ 185 രൂപ വിലയുള്ള മികച്ചൊരു പ്ലാൻ നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ 100 എസ്എംഎസുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ ട്യൂൺസിലേക്ക് ആക്‌സസും കമ്പനി നൽകുന്നുണ്ട്.

ബിഎസ്എൻഎൽ എസ്ടിവി187 ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റായ 2 ജിബി തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയും.


Click it and Unblock the Notifications








