ജിയോ സിം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സർവ്വീസ് പ്രൊവൈഡറാണ് റിലയൻസ് ജിയോ. 2016ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇന്ത്യൻ ടെലിക്കോം വ്യവസായത്തിന്റെയും ഇന്ത്യയിലെ ആളുകളുടെ ഡാറ്റ ഉപഭോഗത്തിന്റെയും ശീലങ്ങൾ ജിയോ മാറ്റിയെഴുതി. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ എന്ന ജിയോയുടെ ആശയം ഇപ്പോഴും തുടരുന്നുമുണ്ട്.

 

ജിയോ

ജിയോ സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന 600 രൂപയിൽ താഴെ വിലയുള്ള ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ധാരാളം ഡാറ്റ, സൌജന്യ കോളിങ്, ദിവസവുമുള്ള എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ ആകർഷകമായ വാലിഡിറ്റിയും അധിക ആനുകൂല്യങ്ങളും നൽകുന്നവയാണ് ഈ പ്ലാനുകളെല്ലാം. ജിയോയുടെ 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ നോക്കാം.

583 രൂപയുടെ ജിയോ പ്ലാൻ

583 രൂപയുടെ ജിയോ പ്ലാൻ

600 രൂപയിൽ താഴെ വില വരുന്ന ജിയോയുടെ ആദ്യ പ്ലാനാണ് ഇത്. 583 രൂപ വിലയുള്ള ഈ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെര്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്

1.5 ജിബി ഡാറ്റ
 

583 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുന്ന ദിവസവുമുള്ള 1.5 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. പ്ലാനിലൂടെ മൂന്ന് മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

533 രൂപയുടെ ജിയോ പ്ലാൻ

533 രൂപയുടെ ജിയോ പ്ലാൻ

ജിയോയുടെ 533 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. കൂടുതൽ നേരം വീഡിയോ സ്ട്രീം ചെയ്യുന്നവർക്ക് പോലും ഈ ഡാറ്റ മതിയാകും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവായ 56 ദിവസത്തേക്കുമായി 112 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

അൺലിമിറ്റഡ് കോളിങ്

533 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളാണ് ലഭിക്കുന്നത്. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

499 രൂപയുടെ ജിയോ പ്ലാൻ

499 രൂപയുടെ ജിയോ പ്ലാൻ

28 ദിവസം വാലിഡിറ്റി നൽകുന്ന 499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്ക് മതിയാകുന്ന ഡാറ്റ തന്നെയാണ് ഇത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

2 ജിബി ഡാറ്റ

ദിവസവും 100 എസ്എംഎസുകളും 499 രൂപ വിലയുള്ള ജിയോ പ്ലാനിലൂടെ ലഭ്യമാകും. ഈ പ്ലാൻ നൽകുന്ന ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. പ്ലാനിലൂടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

479 രൂപയുടെ ജിയോ പ്ലാൻ

479 രൂപയുടെ ജിയോ പ്ലാൻ

479 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്.

ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

സബ്ക്രിപ്ഷനുകൾ

ജിയോയുടെ 479 രൂപ പ്രീപെയ്ഡ് പ്ലാൻ ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ദൈനംദിന ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64കെബിപിഎസ് ആയി കുറയുന്നു. 56 ദിവസം വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

419 രൂപ പ്ലാൻ

419 രൂപ പ്ലാൻ

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ 419 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 3 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

അൺലിമിറ്റഡ് വോയിസ് കോളിങ്

419 രൂപ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 28 ദിവസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 419 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന കിടിലൻ പ്ലാനാണ് ഇത്.

ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്

Best Mobiles in India

English summary
Let's take a look at some of the prepaid plans under Rs 600 that Jio SIM card users can opt for. All of these are plans offering amazing benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X