കുറഞ്ഞ വിലയ്ക്ക് പറക്കും സ്പീഡും മറ്റ് ആനുകൂല്യങ്ങളും; ജിയോഫൈബറിന്റെ കിടിലൻ പ്ലാനുകൾ

|

ഇന്ത്യയിലെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ശക്തരായി വരുന്ന ജിയോഫൈബർ ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. 399 രൂപ മുതലാണ് ജിയോഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ പോലും മികച്ച വേഗതയും അൺലിമിറ്റഡ് ഡാറ്റയും നൽകാൻ ജിയോ ഫൈബർ ശ്രദ്ധിക്കുന്നുണ്ട്. നിരവധി ഒടിടി ആനുകൂല്യങ്ങളും ജിയോഫൈബർ പ്ലാനുകൾ നൽകുന്നു.

 

ജിയോഫൈബർ പ്ലാനുകൾ

കുറഞ്ഞ വിലയുള്ള ജിയോഫൈബർ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ 399 രൂപ മുതൽ 899 രൂപ വരെയുള്ള പ്ലാനുകളാണ് ഉള്ളത്. 100 എംബിപിഎസ് വരെ വേഗതയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന ജിയോഫൈബർ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും വിശദമായി നോക്കാം.

399 രൂപയുടെ ജിയോഫൈബർ പ്ലാൻ

399 രൂപയുടെ ജിയോഫൈബർ പ്ലാൻ

399 രൂപ വിലയുള്ള ജിയോഫൈബർ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്കുള്ള സേവനമാണ് നൽകുന്നത്. ഈ പ്ലാൻ തന്നെ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ഒരുമിച്ച് ആക്സസ് ചെയ്യാവുന്നതാണ്. 30 എംബിപിഎസ് വേഗതയാണ് ഈ ബേസിക്ക് പ്ലാനിലൂടെ ജിയോഫൈബർ നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. വേഗത കുറവാണ് എങ്കിലും ഡാറ്റ അവസാനിക്കുന്നതിനെ കുറിച്ച് ആകുലത ഇല്ലാതെ ഇവ ഉപയോഗിക്കാവുന്നതാണ്.

ജിയോഫൈബർ
 

399 രൂപയുടെ ജിയോഫൈബർ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. 399 രൂപ എന്നത് ജിഎസ്ടി ഉൾപ്പെടുത്താത്ത വിലയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാന്റ് കണക്ഷൻ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

499 രൂപയുടെ ജിയോഫൈബർ പ്ലാൻ

499 രൂപയുടെ ജിയോഫൈബർ പ്ലാൻ

ജിയോഫൈബറിന്റെ രണ്ടാമത്തെ പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാനും 399 രൂപ പ്ലാനും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. 100 രൂപ അധികം നൽകിയാൽ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് സൌജന്യമായി ലഭിക്കുന്നു. ഈ പ്ലാനും ആറ് മാസം, ഒരു വർഷം കാലയളവുകളിലേക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾവില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

സൌജന്യ കോളുകൾ

സൌജന്യ കോളുകളും 499 രൂപ പ്ലാൻ നൽകുന്നു. 400ൽ അധികം ടിവി ചാനലുകളിലേക്ക് സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ് ഇത്. യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂമീ, ജിയോസാവൻ എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനുകളെല്ലാം ഈ ജിയോഫൈബർ പ്ലാൻ നൽകുന്നുണ്ട്. കുറഞ്ഞ വേഗയാണ് എങ്കിലും ഈ പ്ലാനിലൂടെ ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ വളരെ മികച്ചതാണ്.

599 രൂപയുടെ ജിയോഫൈബർ പ്ലാൻ

599 രൂപയുടെ ജിയോഫൈബർ പ്ലാൻ

ജിയോഫൈബറിന്റെ 599 രൂപ പ്ലാനും 399 രൂപയുടേ ബേസിക്ക് പ്ലാനിന്റെ ആനുകൂല്യങ്ങൾ തന്നെ നൽകുന്നവയാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനുകൾ സൌജന്യമായി ലഭിക്കുന്നു. 200 രൂപ അധികമായി നൽകിയാൽ 12 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷൻ അധികം ലഭിക്കുന്നു എന്നത് ഏറെ ആകർഷകമാണ്. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് ആറ് മാസത്തേക്കോ ഒരു വർഷതത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്.

599 രൂപ

599 രൂപയുടെ ജിയോഫൈബർ പ്ലാൻ 30 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയും തന്നെയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നു. 550ൽ അധികം ടിവി ചാനലുകൾ നൽകുന്ന ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ലഭിക്കും. സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയി, യൂണിവേഴ്സൽ+, എഎൽടി ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോ സിനിമ, ജിയോ സാവൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനാണ് 599 രൂപ പ്ലാൻ നൽകുന്നത്.

വില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾവില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾ

699 രൂപയുടെ ജിയോഫൈബർ പ്ലാൻ

699 രൂപയുടെ ജിയോഫൈബർ പ്ലാൻ

കൂടുതൽ വേഗത വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ പ്ലാനാണ് 699 രൂപയുടേത്. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ബില്ലിങ് സർക്കിൾ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

മികച്ച വേഗത

കുറഞ്ഞ വിലയ്ക്ക് മികച്ച വേഗതയും അൺലിമിറ്റഡ് ഡാറ്റയും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ തുകയുടെ കൂടെ ജിഎസ്ടി കൂടി ചേർത്ത നിരക്കാണ് വരിക്കാർ നൽകേണ്ടി വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സ്ട്രീമിങിന് അടക്കം മതിയാകുന്ന വേഗതയാണ് 100 എംബിപിഎസ് എന്നതിനാൽ ധാരാളം ആളുകൾ ഈ പ്ലാൻ തിരഞ്ഞെടുക്കുന്നുണ്ട്.

799 രൂപയുടെ ജിയോഫൈബർ പ്ലാൻ

799 രൂപയുടെ ജിയോഫൈബർ പ്ലാൻ

799 രൂപയുടെ പ്ലാൻ 699 രൂപ പ്ലാന്റെ അതേ ആനുകൂല്യങ്ങൾ നൽകുന്നു. ഇതിനൊപ്പം ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഗുണം. ഈ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ പോലും തിരഞ്ഞെടുക്കാവുന്നതാണ്. 699 രൂപ പ്ലാൻ പോലെ 100 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

അധിക ആനുകൂല്യങ്ങൾ

400ൽ അധികം ടിവി ചാനലുകളിലേക്കുള്ള സബ്ക്രിപ്ഷനുമായി വരുന്ന ജിയോഫൈബർ പ്ലാൻ യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂമീ, ജിയോസാവൻ എന്നിവയിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ഇത്രയും ഒടിടി ആപ്പുകൾ 699 രൂപ പ്ലാനിനൊപ്പം 100 രൂപ അധികം നൽകിയാൽ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.

899 രൂപയുടെ ജിയോഫൈബർ പ്ലാൻ

899 രൂപയുടെ ജിയോഫൈബർ പ്ലാൻ

699 രൂപ പ്ലാനിനെക്കാൾ 200 രൂപ അധികം നൽകിയാൽ ലഭിക്കുന്ന ഈ പ്ലാൻ 12 ഒടിടി സബ്ക്രിപ്ഷനുകളുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെയും ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗത തന്നെയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. 200 രൂപ അധികം കൊടുത്താൽ 12 ഒടിടി സബ്ക്രിപ്ഷനുകൾ ലഭിക്കുന്നു എന്നത് തന്നെയാണ് പ്ലാനിനെ സ്പെഷ്യലാക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ലഭിക്കും. സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയി, യൂണിവേഴ്സൽ+, എഎൽടി ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോ സിനിമ, ജിയോ സാവൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനാണ് 899 രൂപ പ്ലാൻ നൽകുന്നത്.

വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾവില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Here is a list of JioFiber plans that are affordable. This covers packages costing between Rs 399 and Rs 899. These plans offers speeds up to 100 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X