വോഡാഫോൺ ഐഡിയയുടെ 500 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ
വോഡഫോൺ ഐഡിയ (വിഐ) ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ്. ജിയോ, എയർടെൽ എന്നീ കമ്പനികളുമായി മത്സരിക്കാൻ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വോഡാഫോൺ ഐഡിയ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മികച്ച സേവനങ്ങൾ നൽകാൻ വിഐയ്ക്ക് സാധിക്കുന്നുണ്ട്. നഗരങ്ങൾക്ക് പുറത്ത് താമസിക്കുന്ന ആളുകളാണ് വോഡാഫോൺ ഐഡിയയുടെ വരിക്കാരിൽ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ വില കുറഞ്ഞ പ്ലാനുകളും വിഐ വരിക്കാർക്കായി നൽകുന്നുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകൾ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ പ്ലാനുകളിൽ ആദ്യത്തേത് 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 379 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. 1000 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 6 ജിബി ഡാറ്റ എന്നിവയടക്കമുള്ള പ്രീപെയ്ഡ് പ്ലാനുകൾ വിഐ നൽകുന്നുണ്ട്. ഓവർ-ദി-ടോപ്പ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. 6ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. കുറച്ച് ഡാറ്റ മാത്രം വേണ്ടവർക്ക് മികച്ചൊരു പ്ലാനാണ് ഇത്.

500 രൂപയിൽ താഴെ വിലയുള്ള അടുത്ത പ്ലാൻ ഒരു ഡബിൾ ഡാറ്റ പ്ലാനാണ്. ഈ പ്ലാനിന്റെ വില 299 രൂപയാണ്. 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. കുറഞ്ഞ വാലിഡിറ്റിയും കൂടുതൽ ഡാറ്റയും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനാണ് ഇത്. മിക്ക സർക്കിളുകളിലും ഉപയോക്താക്കൾക്ക് 4 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, വിഐ മൂവീസ് & ടിവി ക്ലാസിക്കിലേക്കുള്ള സൗജന്യ ഒടിടി ആക്‌സസ് എന്നിവയും വരിക്കാർക്ക് ലഭിക്കും.

വോഡാഫോൺ ഐഡിയയുടെ മറ്റൊരു ഡബിൾ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 449 രൂപയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 299 രൂപയുടെ പ്ലാനിന്റെ അതേ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. ദിവസവും 4ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. വിഐ മൂവീസ്& ടിവി ക്ലാസിക്കിലേക്കുള്ള സൗജന്യ ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് ദിവസവും 1.5ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ഒടിടി ആനുകൂല്യങ്ങളായി വിഐ മൂവീസ്& ടിവി ക്ലാസിക്കിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാൻ നൽകുന്നു. മറ്റൊരു ആകർഷകമായ പ്ലാൻ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിന്റെ സവിശേഷത ഉപയോക്താക്കൾക്ക് ദിവസേനയുള്ള ഡാറ്റ ലിമിറ്റ് ഇല്ലാതെ പ്ലാനിനൊപ്പം ലഭിക്കുന്ന എല്ലാ ഡാറ്റയും ഉപയോഗിക്കാം. വോഡഫോൺ ഐഡിയയുടെ 447 രൂപ പ്ലാനിൽ 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി ആക്സസും പ്ലാൻ നൽകുന്നു.

വിഐയ്ക്ക് 249 രൂപ വിലയുള്ള മികച്ചൊരു പ്ലാനും ഉണ്ട്. ഈ പ്ലാനിലൂടെ 1.5 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. വിഐ മൂവീസ് & ടിവി ക്ലാസിക്ക് ആക്സസും പ്ലാനിലൂടെ ലഭിക്കുന്നു. 249 രൂപ, 299 രൂപ, 399 രൂപ, 449 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യങ്ങളും, ബിങ്കെ ഓൾ നൈറ്റ് ഓഫറുകളും നൽകുന്ന പ്ലാനാണ്.


Click it and Unblock the Notifications








