Home
News

300 രൂപയിൽ താഴെ മാത്രം വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളുടെ ആധിപത്യമുള്ള ഇന്ത്യൻ ടെലിക്കോം വിപണിയിൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പിടിച്ചുനിൽക്കാനായി കഷ്ടപ്പെടുന്ന കമ്പനിയാണ്. എങ്കിലും ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് കടുത്ത മത്സരം നൽകാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നുണ്ട്. സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ക്യൂറേറ്റ് ചെയ്ത പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു വലിയ നിര തന്നെ അവതരിപ്പിക്കുന്നു. അതേ സമയം ബി‌എസ്‌എൻ‌എൽ എല്ലാ തരത്തിലുമുള്ള ഉപയോക്താക്കളെ പരിഗണിക്കുന്ന പ്ലാനുകളാണ് നൽകുന്നത്.

ബിഎസ്എൻഎൽ

കൂടുതൽ തുക റീചാർജിനായി ചിലവഴിക്കാൻ സാധിക്കാത്ത നിരവധി ആളുകൾ ഇന്ത്യയിലുണ്ട്. ഇത്തരം ആളുകളെ കൂടി പരിഗണിച്ചുള്ളതാണ് ബിഎസ്എൻഎൽ നൽകുന്ന പ്ലാനുകൾ. സ്വകാര്യ കമ്പനികളോട് കടുത്ത മത്സരം നടത്താൻ ബിഎസ്എൻഎല്ലിന്റെ കൈയ്യിലുള്ള ആയുധവും ഈ പ്ലാനുകൾ തന്നെയാണ്. 300 രൂപയിൽ താഴെ വിലയിൽ തന്നെ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ആകർഷകമായ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ വിശദമായി നോക്കാം.

300 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

300 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ പ്ലാനുകളിൽ ആദ്യത്തെ രണ്ടെണ്ണത്തിന് 49 രൂപ, 99 രൂപ എന്നിങ്ങെയാണ് വില വരുന്നത്. എസ്ടിവി_49 എന്നി പേരിലുള്ള ആദ്യത്തെ പ്ലാനിലൂടെ വരിക്കാർക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ കാലയളവിലേക്ക് മൊത്തം 2ജിബി ഡാറ്റയും 100 മിനിറ്റ് സൗജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. എസ്ടിവി_99 പായ്ക്ക് 22 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കും. കോളുകൾ വിളിക്കാൻ വേണ്ടി മാത്രം കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

135 രൂപ  പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു ജനപ്രിയ പ്ലാൻ 135 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 1440 മിനിറ്റ് വോയിസ് കോളിങ് ആനുകൂല്യങ്ങളാണ് പ്ലാൻ നൽകുന്നത്. ഈ പ്ലാനിന്റെ പേര് തന്നെ വോയിസ്_135 എന്നാണ്. ഡാറ്റ ഓഫറുകളുള്ള പായ്ക്കുകളിലേക്ക് വന്നാൽ ബിഎസ്എൻഎല്ലിന് എസ്ടിവി_118 എന്നൊരു പ്ലാൻ ഉണ്ട്. ഈ പ്ലാൻ 118 രൂപയ്ക്ക് 26 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 0.5 ജിബി ഡാറ്റയും നൽകുന്നു.

എസ്ടിവി_147

ബിഎസ്എൻഎല്ലിന്റെ അടുത്ത വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ എസ്ടിവി_147 പായ്ക്ക് ആണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം 10 ജിബി ഡാറ്റയും 147 രൂപയ്ക്ക് ലഭിക്കുന്നു. ഈ പ്ലാൻ അധിക ആനുകൂല്യമായി ബിഎസ്എൻഎൽ ട്യൂൺസിലേക്ക് ആക്‌സസും നൽകുന്നുണ്ട്. അടുത്ത ബിഎസ്എൻഎൽ പ്ലാനിന് 185 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു എസ്ടിവി_185 എന്നാണ് ഈ പ്ലാനിന്റെ പേര്.

187 രൂപ പ്ലാൻ

ബിഎസ്എൻല്ലിന് 187 രൂപ വിലയുള്ള മറ്റൊരു ജനപ്രിയ പ്ലാനും ഉണ്ട്. ഈ പ്ലാനിലൂടെ കമ്പനി 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നത്. അടുത്ത രണ്ട് വില കുറഞ്ഞ പ്ലാനുകളും ഒടിടി ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ബിഎസ്എൻഎൽ എസ്ടിവി_247 പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 247 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസും ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്ലാൻ മൊത്തം 50 ജിബി ഡാറ്റയാണ് നൽകുന്നത്. ബിഎസ്എൻഎൽ ട്യൂൺസിലേക്കും ഇറോസ് നൗ സേവനങ്ങളിലേക്കും ഈ പ്ലാൻ ആക്‌സസ് നൽകുന്നു.

എസ്ടിവി_298

എസ്ടിവി_298 300 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ മികച്ചൊരു പ്ലാനാണ്. ഈ പ്ലാനലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകലും ലഭിക്കുന്നു. 298 രൂപയ്ക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി ഇറോസ് നൌ ആക്സസ് 56 ദിവസത്തേക്ക് ലഭിക്കും. 300 രൂപയിൽ താഴെ വിലയുള്ള ഒരു _299 പ്ലാനുമുണ്ട്. 299 രൂപയുടെ വിലയിൽ, പായ്ക്ക് 30 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 3ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു.

എസ്ടിവി_97

ഈ പ്ലാനുകൾ കൂടാതെ ഡാറ്റയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചില പ്ലാനുകളും ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ആദ്യത്തേത് എസ്ടിവി_97 ആണ്. 97 രൂപയ്ക്ക് 18 ദിവസത്തെ വാലിഡിറ്റിയും ദിവസവും 2ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഡാറ്റസുനാമി_98 എന്ന പേരിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാൻ 98 രൂപയ്ക്ക് 22 ദിവസത്തെ വാലിഡിറ്റിയും ദിവസവും 2ജിബി ഡാറ്റയും നൽകുന്നു. കമ്പനിയുടെ 151 രൂപയുടെ വർക്ക് ഫ്രം പ്ലാൻ 28 ദിവസത്തേക്ക് 40 ജിബി ഡാറ്റ മൊത്തത്തിൽ നൽകുന്നു. സിങ്ലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL offers the best prepaid plans below Rs 300. Take a look at BSNL's cheaper plans and the benefits they offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X