Home
News

റീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ശക്തരാണ് എയർടെൽ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ജിയോയുമായി കടുത്ത മത്സരത്തിൽ ഏർപ്പെടുന്ന എയർടെൽ തങ്ങളുടെ വരിക്കാർക്ക് മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എയർടെല്ലിനുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും റീചാർജിനായി അധികം പണം മുടക്കാത്തവരാണ്. അതുകൊണ്ട് തന്നെ വില കുറഞ്ഞ പ്ലാനുകളും എയർടെൽ തങ്ങളുടെ വരിക്കാർക്ക് നൽകുന്നുണ്ട്.

ഡാറ്റ

ദിവസവും 1 ജിബി ഡാറ്റയോ 1.5 ജിബി ഡാറ്റയോ ഉപയോഗിക്കുന്ന ആളുകളാണ് നമ്മളിൽ മിക്കവാറും ആളുകളും. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളുടെ ആവശ്യവും വരുന്നില്ല. നിങ്ങൾക്ക് അധികം പണം മുടക്കാതെ തന്നെ ദിവസവും 1.5 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനുകൾക്കെല്ലാം ഒപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ബജറ്റ് വിഭാഗത്തിലുള്ള എയർടെല്ലിന്റെ മികച്ച പ്ലാനുകൾ പരിചയപ്പെടാം.

209 രൂപ വിലയുള്ള പ്ലാൻ

എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന വില കുറഞ്ഞതും മികച്ച ആനുകൂല്യങ്ങൾ നൽകുന്നതുമായി പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തെ പ്ലാൻ 209 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്നില്ല. 21 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ കാലയളവിൽ ദിവസവും 1 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 21 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

239 രൂപ പ്ലാൻ

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന എയർടെല്ലിന്റെ വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിൽ അടുത്ത പ്ലാനിന് 239 രൂപയാണ് വില. ഈ പ്ലാനും ഒരു മാസം പൂർണമായും വാലിഡിറ്റി നൽകുന്നില്ല. ഈ പ്ലാനിലൂടെ 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ദിവസവും 1 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 24 ജിബി ഡാറ്റ നൽകുന്നു.

265 രൂപ വിലയുള്ള പ്ലാൻ

എയർടെല്ലിന്റെ അടുത്ത മികച്ചൊരു പ്രീപെയ്ഡ് പ്ലാനാണ് 265 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ എയർടെൽ 28 ജിബി ഡാറ്റ നൽകുന്നു. ഇത് കൂടാതെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും.

299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. എയർടെല്ലിന്റെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 42 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

479 രൂപ പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റയുള്ള മറ്റൊരു മികച്ച പ്രീപെയ്ഡ് പ്ലാനും എയർടെൽ നൽകുന്നുണ്ട്. ഇതിന് വില അല്പം കൂടിതലാണ്. 479 രൂപയാണ് പ്ലാനിനായി ഉപയോക്താക്കൾ ചിലവഴിക്കേണ്ടി വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

Best Mobiles in India

English summary
Airtel has some of the best prepaid plans that offer 1GB and 1.5GB of data per day. Take a look at Airtel's budget recharge plans that offers data up to 1.5GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X