99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം വിപണിയിൽ കടുത്ത വെല്ലുവിളി നേരിടുന്ന ഓപ്പറേറ്ററാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികളുടെ ആധിപത്യമുള്ള വിപണിയിൽ 4ജി നെറ്റ്വർക്ക് എല്ലാ സർക്കിളുകളിലും ലഭ്യമാക്കാൻ സാധിക്കാതിരുന്നിട്ടും ബിഎസ്എൻഎൽ പിടിച്ച് നിൽക്കുന്നത് ജനപ്രിയമായ പ്ലാനുകൾ കൊണ്ടാണ്. മറ്റ് ടെലിക്കോം കമ്പനികൾ പ്ലാനുകളുടെ വില വർധിപ്പിച്ചപ്പോഴും വില വർധിപ്പിക്കാതെ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകാൻ ബിഎസ്എൻഎൽ ശ്രദ്ധിച്ചു.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന 99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം മികച്ച ഡാറ്റ, കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ നൽകുന്നവയാണ്. റീചാർജിനായി അധികം തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ഇവയെല്ലാം.

ബിഎസ്എൻഎൽ എസ്ടിവി99
ബിഎസ്എൻഎൽ എസ്ടിവി99 റീചാർജിനായി അധികം പണം ചിലവഴിക്കാത്ത, ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോണും പ്ലാൻ നൽകുന്നുണ്ട്. 22 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയ്ക്ക് ലഭിക്കുന്നു. ഡാറ്റ ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.

ബിഎസ്എൻഎൽ പ്ലാൻ 153
ബിഎസ്എൻഎൽ നൽകുന്ന മികച്ചൊരു പ്ലാനാണ് 153 രൂപ വിലയുള്ളത്. ഈ 153 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

ബിഎസ്എൻഎൽ എസ്ടിവി187
ബിഎസ്എൻഎൽ എസ്ടിവി187 ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ഉടനീളം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവുമുള്ള ഡാറ്റ ലിമിറ്റായ 2 ജിബി തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു മാസം വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യവും വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 197 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഡാറ്റ ആനുകൂല്യം മതിയാകും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു ദിവസം 100 മെസേജുകൾ വീതവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സിങ് മ്യൂസിക്ക് ആപ്പിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തേക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുകയുള്ളു. എന്നാൽ ഈ പ്ലാൻ 180 ദിവസത്തെ സർവ്വീസ് വാലഡിറ്റി നൽകുന്നു. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്.

ബിഎസ്എൻൽ എസ്ടിവി 249
ബിഎസ്എൻഎൽ എസ്ടിവി 249 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും വരിക്കാർക്ക് ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ രണ്ട് മാസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നത് പോലെ 56 ദിവസത്തെ വാലിഡിറ്റിയല്ല, പകരം 60 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 250 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് 40 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും ആൺലിമിറ്റഡ് കോളിങ് നൽകുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇത് ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന പ്ലാനാണ്. ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ എസ്ടിവി298
ബിഎസ്എൻഎൽ എസ്ടിവി 298 എന്ന പേരിൽ അറിയപ്പെടുന്ന പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 298 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഇറോസ് നൌ സബ്‌സ്‌ക്രിപ്‌ഷൻ, 56 ദിവസത്തെ വാലിഡിറ്റി എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ എസ്ടിവി319
ബിഎസ്എൻഎൽ എസ്ടിവി319 കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 75 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈമൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 10 ജിബി ഡാറ്റയും നൽകുന്നുണ്ട്. കൂടാതെ 300 മെസേജുകളും പ്ലാനിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ
ബിഎസ്എൻഎൽ 365 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 120 ജിബി ഡാറ്റ നൽകുന്നു. സൗജന്യ ട്യൂൺ, ലോക്ധുൺ കണ്ടന്റ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.


Click it and Unblock the Notifications








