എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ചില പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല. വളരെ കുറച്ച് പ്ലാനുകളിലാണ് സൌജന്യ എസ്എംഎസുകൾ നൽകാതിരിക്കുന്നത്. ഈ പ്ലാനുകൾ തിരഞ്ഞെടുത്ത ആളുകൾക്ക് യുപിഐ അഥവാ ബാങ്ക് വെരിഫിക്കേഷന് പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾക്ക് തങ്ങളുടെ ഫോണിൽ നിന്നും എസ്എംഎസ് അയക്കാൻ സാധിക്കുകയില്ല. വിഐ സിം കാർഡ് പ്രൈമറി കണക്ഷൻ ആയി ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

ടെക്സ്റ്റ് മെസേജുകൾ

നിങ്ങൾ ഫോണിൽ നിന്നും ടെക്സ്റ്റ് മെസേജുകൾ അയക്കാത്ത ആളായാൽ പോലും സൌജന്യ എസ്എംഎസുകൾ ആവശ്യമായി വരും. അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ആളുകൾക്ക് പൊതുവേ മെയിൻ ബാലൻസ് ഉണ്ടാകാറില്ല. ഇത്തരം സന്ദർഭത്തിൽ എസ്എംഎസ് ബാലൻസ് കൂടി ഇല്ലെങ്കിൽ നമ്മുടെ പല ആവശ്യങ്ങളും നടക്കില്ല. ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ സുരക്ഷയ്ക്കായി പലപ്പോഴും നമ്മളുടെ ഫോണിൽ നിന്നും മെസേജുകൾ അവരുടെ സെർവറിലേക്ക് അയക്കാറുണ്ട്. ഓട്ടോമാറ്റിക്കായി നടക്കുന്ന കാര്യമാണ് ഇത്. അതുകൊണ്ട് പ്രൈമറി സിം കാർഡ് ഉപയോഗിക്കുന്നവർ ഈ പ്ലാനുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയ

എസ്എംഎസ് ആനുകൂല്യങ്ങളില്ലാതെ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

എസ്എംഎസ് ആനുകൂല്യങ്ങളില്ലാതെ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ അതിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഈ പ്ലാനുകളുടെ വില 109 രൂപ, 129 രൂപ, 149 രൂപ എന്നിങ്ങനെയാണ്. ഇവയെല്ലാം ബജറ്റ് പ്ലാനുകളാണ്. കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ്, വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളെല്ലാം നൽകുന്ന ഈ പ്ലാനുകൾ എസ്എംസ് ആനുകൂല്യങ്ങൾ ആവശ്യമുള്ള ആളുകൾക്ക്, പ്രത്യേകിച്ചും ബാങ്കിങ് കാല്യങ്ങൾക്കും മറ്റും വിഐ പ്രൈമറി സിം കാർഡ് ആയി ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നവയല്ല.

പ്രീപെയ്ഡ്

പ്രീപെയ്ഡ് വിഭാഗത്തിൽ വിഐ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 109 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനൊപ്പം 200 എംബി ഡാറ്റയും ലഭിക്കും. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് ഒരു എംബിക്ക് 50 പൈസ നിരക്കിൽ വിഐ ഈടാക്കും. ഈ പ്ലാൻ എസ്എംസ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉപയോക്താക്കൾക്ക് സാധാരണ എസ്എംസ് താരിഫുകൾ നൽകി മെസേജുകൾ അയക്കാം. പ്ലാൻ മൊത്തം 15 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

കിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾകിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

വിഐ

വിഐയുടെ മറ്റൊരു ശ്രദ്ധേയമായ പ്ലാനണ് 129 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ. ഈ റീചാജ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 200 എംബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാൻ 109 രൂപ പ്ലാനിന് തുല്യമായ ആനുകൂല്യങ്ങളാണ് നൽകുന്നത് എങ്കിലും 18 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 109 രൂപ പ്ലാനിനെക്കാൾ 3 ദിവസം അധികം വാലിഡിറ്റിക്കായി 20 രൂപയാണ് അധികമായി ഈടാക്കുന്നത്. 200 എംബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഉപയോക്താക്കൾ ഒരു എംബിക്ക് 50 പൈസ നിരക്കിൽ നൽകേണ്ടി വരും.

ആനുകൂല്യങ്ങൾ

വിഐയുടെ 149 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 21 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലും എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ല. എഫ്യുപി ഡാറ്റ ഉപഭോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾ ഒരു എംബിക്ക് 50 പൈസ നൽകേണ്ടി വരും. കൂടുതൽ ഡാറ്റ ഉപയോഗിക്കാത്ത, എസ്എംഎസ് ആനുകൂല്യം ആവശ്യമില്ലാത്ത, കോളുകൾക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് മുകളിൽ സൂചിപ്പിച്ച മൂന്നെണ്ണവും.

ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴിഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി

Best Mobiles in India

English summary
Vodafone Idea does not offer SMS benefits with its three prepaid plans. These plans are priced at Rs 109, Rs 129 and Rs 149 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X