മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്

|

കള്ളന്മാർ മോഷ്ടിച്ച റേഞ്ച് റോവർ കാർ ആപ്പിൾ എയർ ടാഗിന്റെ സഹായത്തോടെ ഉടമ കണ്ടെത്തി. ലക്ഷങ്ങൾ വിലയുള്ള കാറാണ് ആപ്പിൾ എയർടാഗിന്റെ സഹായത്തിൽ ഉടമയ്ക്ക് തിരികെ കിട്ടിയത്. കഴിഞ്ഞയാഴ്ച കാനഡയിലെ ഒന്റാറിയോ സ്വദേശിയായ റേഞ്ച് റോവർ ഉടമയാണ് ആപ്പിൾ എയർടാഗിന്റെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട തന്റെ കാർ കണ്ടെത്തിയത്. കാറിൽ സ്ഥാപിച്ചിരുന്ന മൂന്ന് എയർ ടാഗുകളാണ് കള്ളന്മാരെ കൈയ്യോടെ പിടികൂടാൻ ഇയാളെ സഹായിച്ചത്.

 
മോഷണം പോയ റേഞ്ച് റോവർ കാർ  കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്

ഒരു മാസം മുമ്പ് ഒന്റാറിയോ സ്വദേശിയുടെ റേഞ്ച് റോവർ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ വാഹനം അദ്ദേഹത്തിനോ പോലീസിനോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് മറ്റൊരു റേഞ്ച് റോവർ അദ്ദേഹം സ്വന്തമാക്കി. മുമ്പ് ഉണ്ടായ ദുരനുഭവം കണക്കിലെടുത്ത് പുതുതായി വാങ്ങിയ കാറിൽ ഉടമ ആപ്പിൾ എയർ ടാഗുകൾ സ്ഥാപിച്ചു. മൂന്ന് എയർ ടാഗുകളാണ് ഇയാൾ തന്റെ പുതിയ കാറിൽ സ്ഥാപിച്ചത്. ഈ കാറും മോഷ്ടിക്കാൻ കള്ളന്മാർ ശ്രമിച്ചുവെങ്കിലും എയർടാഗ് ഉണ്ടായിരുന്നതിനാൽ കാർ ട്രാക്ക് ചെയ്യാൻ സാധിച്ചു.

ആദ്യം നഷ്ടപ്പെട്ട റേഞ്ച് റോവർ കാർ ഉടമയ്ക്ക് ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. ഈ കാർ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ മോഷ്ടാക്കൾ കാറിലുണ്ടായിരുന്ന ഉടമയുടെ പേഴ്സും കുടുംബാംഗങ്ങളുടെ ഫോണും ഫോണിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. ഈ വാഹനത്തിൽ ഉണ്ടായിരുന്ന ട്രാക്കർ കേടാക്കാനും കള്ളന്മാർക്ക് സാധിച്ചതായും അതുകൊണ്ടാണ് തനിക്ക് കാർ തിരികെ കിട്ടാതിരുന്നത് എന്നും ലോണെ എന്ന് പേരുള്ള കാറുടമ വ്യക്തമാക്കിയിട്ടുണ്ട്.

വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺവീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

മോഷണം പോയ റേഞ്ച് റോവർ കാർ  കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്

താക്കോൽ സുരക്ഷിമായി വെച്ചിട്ടും കള്ളന്മാർക്ക് കാർ മോഷ്ടിക്കാൻ കഴിഞ്ഞിരുന്നു. കീ ഫോബ് റിമോട്ടായി കോപ്പി ചെയ്ത് കാർ അൺലോക്ക് ചെയ്യുന്നതിന് തടയാൻ സഹായിക്കുന്ന ഫാരഡേ ബോക്സിൽ കീ സൂക്ഷിച്ചിട്ടും കള്ളന്മാർ കാർ മോഷ്ടിച്ചു. അതുകൊണ്ട് തന്നെ തന്റെ രണ്ടാമത്തെ റേഞ്ച് റോവർ കാറിൽ മൂന്ന് എയർ ടാഗുകൾ സ്ഥാപിക്കാൻ ലോണെ തീരുമാനിച്ചു. ഒന്ന് ഗ്ലൗബോക്സിലും ഒന്ന് സ്പെയർ ടയറിനുള്ളിലും മൂന്നാമത്തേത് പിൻ സീറ്റിനടിയിലുമാണ് ഇയാൾ സ്ഥാപിച്ചത്.

പുതിയ റേഞ്ച് റോവർ ഗാരേജിൽ നിന്ന് കുറച്ച് അകലെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അടുത്ത ദിവസം തന്റെ കാർ മോഷ്ടിക്കപ്പെട്ടുവെന്ന വാർത്ത കേട്ടാണ് ലോണെ ഉണർന്നത്. ഇയാൾ പരിഭ്രമിക്കാതെ ആപ്പിൾ എയർ ടാഗിനറെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ആരംഭിച്ചു. അടുത്തുള്ള സ്കാർബറോ ഡിസ്ട്രിക്റ്റിലെ മെറ്റൽ റീസൈക്ലിംഗ് പ്ലാന്റിലേക്ക് കാർ പോകുന്നതായാണ് ട്രക്കറിൽ നിന്നും വ്യക്തമാകുന്നത്. ഫൈൻഡ് മൈ ആപ്പ് ഉപയോഗിച്ചാണ് ഇദ്ദേഹം കാർ ട്രാക്ക് ചെയ്തത്.

പ്ലാന്റിൽ എത്തിയതിന് ശേഷം ലോണെയ്ക്ക് പോലീസിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് പോയി. അദ്ദേഹത്തോടൊപ്പം വന്ന പോലീസുകാരുടെ സഹായത്തോടെയാണ് കാർ വീണ്ടെടുക്കാൻ സാധിച്ചത്. ആപ്പിൾ എയർ ടാഗുകളുടെ സഹായത്തിൽ താക്കോലും മറ്റും കണ്ടെത്തുന്നത് സാധാരണ സംഭവങ്ങളാണ്. എന്നാൽ വലിയ വിലയുള്ള റേഞ്ച് റോവർ കണ്ടെത്താൽ ചെറിയൊരു ആപ്പിൾ എയർ ടാഗിന് സാധിച്ചുവെന്നത് ഈ ഡിവൈസിന്റെ ഉപയോഗം എത്രത്തോളമാണ് എന്ന് തെളിയിക്കുന്നു.

 

വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്

ഫൈൻഡ് മൈ ആപ്പിലൂടെ താക്കോലുകൾ, പേഴ്സ്, ബാക്ക്‌പാക്ക്, ലഗേജ് എന്നിവയടക്കമുള്ളവ ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഡിവൈസാണ് ആപ്പിൾ എയർ ടാഗ്. ഫൈൻഡ് മൈ നെറ്റ്‌വർക്കിലൂടെ അടുത്തുള്ള ഡിവൈസുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു സുരക്ഷിത ബ്ലൂടൂത്ത് സിഗ്നൽ ഈ ഡിവൈസ് അയയ്‌ക്കുന്നു. ഈ ഡിവൈസുകൾ ഐക്ലൌഡിലേക്ക് നിങ്ങളുടെ എയർടാഗിന്റെ ലൊക്കേഷനും അയയ്‌ക്കുന്നു. ഇത് ഫൈൻഡ് മൈ ആപ്പിലൂടെ മാപ്പിൽ കാണാനും സാധിക്കും. ഈ മുഴുവൻ പ്രക്രിയയും പ്രൈവസി സൂക്ഷിക്കുന്നതിന്റെ ഭാഗമായി എൻക്രിപ്റ്റ് ചെയ്തിട്ടുണ്ട്.

ആപ്പിൾ എയർടാഗിന്റെ 1 പായ്ക്കിന് ഇന്ത്യയിൽ 3190 രൂപയാണ് വില. നാല് ടാഗുകൾ അടങ്ങുന്ന പായ്ക്കിന് രാജ്യത്ത് 10900 രൂപയാണ് വില വരുന്നത്. മോഷണത്തെ ഭയക്കുന്നവർക്കും താക്കോലും മറ്റും എവിടെ വച്ചു എന്ന് മറക്കുന്ന ആളുകൾക്കും ഈ ഡിവൈസ് ഏറെ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Range Rover stolen by thieves has been traced by its owner with the help of Apple Air Tag. The owner got back the car worth lakhs with the help of Apple Airtag.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X