യുപിഐ തട്ടിപ്പുകളിൽ രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

|

ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ ബാങ്കിങ്ങിന് സഹായിക്കുന്ന യുപിഐ ആപ്പുകളുടെ ജനപ്രീതി വർദ്ധിച്ചുവരികയാണ്. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐയിലൂടെ പണം കൈമാറ്റം ചെയ്യുന്നത് വളരെ ലളിതമാതിനാൽ തന്നെ ഇന്ത്യയിൽ വലിയ പിന്തുണയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ യുപിഐ വഴിയുള്ള തട്ടിപ്പുകളും വർദ്ധിച്ചു വരികയാണ്. സാധനങ്ങൾ വാങ്ങുമ്പോഴും ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും മറ്റുമായി ഉണ്ടായിട്ടുള്ള തട്ടിപ്പുകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

തട്ടിപ്പ് എങ്ങനെ സംഭവിക്കുന്നു
 

തട്ടിപ്പ് എങ്ങനെ സംഭവിക്കുന്നു

നിങ്ങളുടെ യുപിഐ ഐഡി ഒരു തട്ടിപ്പുകാരന്റെ കൈയ്യിൽ എത്തിയാൽ അയാൾ അത് ഉപയോഗിച്ച് ഒരു പേയ്‌മെന്റ് റിക്വസ്റ്റ് അയക്കുന്നു. ഏതെങ്കിലും ക്ലാസിഫൈഡ് സൈറ്റിൽ നിങ്ങൾ ലിസ്റ്റുചെയ്ത സാധനത്തിനായി പണം നൽകാനുള്ള ഓപ്ഷൻ എന്ന നിലയിലാണ് മിക്കവാറും സ്‌കാമർമാർ ഉപയോക്താക്കളെ സമീപിക്കുന്നത്. ലിസ്റ്റ് ചെയ്ത സാധനത്തിനായി പണം നൽകാൻ ലഭിക്കുന്ന റിക്വസ്റ്റുകൾ ശ്രദ്ധിക്കാതെ പേ ബട്ടൺ ടച്ച് ചെയ്ത് അബദ്ധത്തിൽ അകപ്പെട്ടവരുടെ എണ്ണം ധാരാളമാണ്.

റീഫണ്ട്

ഇതുപോലെ തന്നെ ഉപയോക്താവിന് റീഫണ്ട് ആയോ മറ്റെന്തിങ്കിലും രീതയിലോ പണം നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ട്. സമ്മാനം കിട്ടിയെന്നും മറ്റും പറഞ്ഞ് ഉപയോക്താവിന്റെ യുപിഐ ഐഡി വാങ്ങിക്കുകയും അതിലേക്ക് പണത്തിന് റിക്വസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പണം ലഭിക്കാൻ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യണമെന്നും പറയുന്നു. ഇത് വലിയ തട്ടിപ്പാണ്. യുപിഐ ആപ്പുകൾ ഉപയോഗിച്ച് ശീലമില്ലാത്ത ആളുകൾ മിക്കവരും പേ ഓപ്ഷനിൽ ടച്ച് ചെയ്യുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്യും.

കൂടുതൽ വായിക്കുക: ബെംഗളൂരുവിൽ ബാങ്ക്അക്കൌണ്ട് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് നഷ്ടം 45 ലക്ഷം

തട്ടിപ്പിൽ നിന്നും രക്ഷപ്പെടാം

തട്ടിപ്പിൽ നിന്നും രക്ഷപ്പെടാം

പണം കൈമാറുന്നതിനോ യുപിഐ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഒരു ഇടപാട് നടത്തുന്നതിനോ, ഉപയോക്താക്കൾ അവരുടെ എം-പിൻ നൽകേണ്ടതുണ്ട്. ഇത് ലിങ്കുചെയ്‌ത ഓരോ ബാങ്ക് അക്കൗണ്ടിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എം-പിൻ ഒരു ഡിജിറ്റൽ എടിഎം പിൻ പോലെയാണ്. നിങ്ങൾ യുപിഐ അപ്ലിക്കേഷനിലേക്ക് നിങ്ങളുടെ എം-പിൻ നൽകുകയാണെങ്കിൽ അത് രണ്ട് അവസരങ്ങളിലായിരിക്കും. അതിലൊന്ന് മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം അയക്കുമ്പോഴാണ്. മറ്റേത് നിങ്ങളുടെ അക്കൌണ്ടിലെ ബാലൻസ് പരിശോധിക്കുമ്പോഴാണ്. അല്ലാതെ പണം സ്വീകരിക്കാൻ ഈ പിൻ നൽകേണ്ടതില്ല.

എം-പിൻ
 

നിങ്ങളുടെ എടിഎം പിൻ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ നിങ്ങളുടെ എം-പിന്നും കൈകാര്യം ചെയ്യുക. എം-പിൻ മറ്റുള്ള ആളുകളുമായി പങ്കിടരുത്. യുപിഐ ലോഗിൻ പാസ്‌കോഡിനും ഇത് ബാധകമാണ്. നിങ്ങളുടെ യുപിഐ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുന്നതിന് നിങ്ങൾ നൽകേണ്ട പാസ്‌വേഡ് ആപ്പിനെ സുരക്ഷിതമാക്കുന്ന സംവിധാനമാണ്. ഈ പാസ്വേഡ് മറ്റുള്ളവരുമായി പങ്കിട്ടാലും ചതിക്കപ്പെടാൻ സാധ്യതയുണ്ട്.

യുപിഐ ആപ്ലിക്കേഷൻ

പണം സ്വീകരിക്കുന്നതിന ഉപയോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ല. രണ്ട് കക്ഷികളും ഒരേ യുപിഐ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അയക്കുന്ന ആളിന് നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ (അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡ്, പേര്), യുപിഐ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് പണം അയയ്ക്കാൻ കഴിയും. ഈ എല്ലാ സാഹചര്യത്തിൽ നിങ്ങളുടെ യുപിഐ അപ്ലിക്കേഷൻ തുറക്കുക പോലും ചെയ്യേണ്ടതില്ല.

കൂടുതൽ വായിക്കുക: ഡ്രൈവിങ് ലൈസന്‍സ് ഓൺലൈനായി പുതുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

പണ അഭ്യർത്ഥന

നിങ്ങളുടെ യുപിഐ അപ്ലിക്കേഷനിലേക്ക് ആരുടെയെങ്കിലും ഭാഗത്ത് നിന്നും അനാവശ്യ പണ അഭ്യർത്ഥന ലഭിച്ചാൽ നിങ്ങൾക്ക് ഇത് നിരസിക്കാൻ കഴിയും. നിങ്ങൾ അഭ്യർത്ഥന സ്വീകരിച്ച് നിങ്ങളുടെ എം-പിൻ നൽകുന്നത് വരെ ഈ തുക നിങ്ങളുൾക്ക് നഷ്ടപ്പെടില്ല. യുപിഐ അപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സംവിധാനവും പല ആപ്പുകളും നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
The Unified Payments Interface or UPI has made transferring money very simple, thanks to the rising popularity of apps like Google Pay, PhonePe, and others. But while UPI is fostering a new way of digital payments, it has also opened up new ways to trick unsuspecting users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X