ആൻഡ്രോയിഡ് ഡിവൈസുകളിൽ ബാക്ക്അപ്പ് എങ്ങനെ ചെയ്യാം; അറിയേണ്ടതെല്ലാം

|

ആൻഡ്രോയിഡ് ഡിവൈസുകളിലെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാക്ക് അപ്പ് ചെയ്യാതിരുന്നാൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ എല്ലാ ഡാറ്റയും നഷ്‌ടപ്പെട്ടേക്കും. നിങ്ങളുടെ വർഷങ്ങളോളം ആവശ്യമുള്ള കോൺ‌ടാക്റ്റുകൾ‌, ഡോക്യുമെൻറുകൾ, ഫോട്ടോകൾ‌, ടെക്സ്റ്റുകൾ‌ എന്നിവ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ പ്രയാസമാണ്. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പൊതുവേ എളുപ്പത്തിൽ ബാക്ക് അപ്പ് ചെയ്യാനായി സിംഗിൾ ടാപ്പ് ബാക്കപ്പ് ഓപ്ഷൻ നൽകി കാണാറില്ല. അതിനാൽ ഡാറ്റ ശരിയായി ബാക്കപ്പ് ചെയ്യുന്നതിന് ചില കാര്യങ്ങൾ നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക്അപ്പ് ചെയ്യാൻ

ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക്അപ്പ് ചെയ്യാൻ

ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക്അപ്പ് ചെയ്യുന്നതിന് സെറ്റിങ്സിൽ സിസ്റ്റം സെറ്റിങ്സ് തിരഞ്ഞെടുത്ത് ബാക്ക് അപ്പ് ചെയ്യാവുന്നതാണ്. സിസ്റ്റെ സെറ്റിങ്സ് എന്ന ഓപ്ഷനിൽ നിങ്ങൾക്ക് ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഇത് എനേബിൾ ചെയ്ത ശേഷം ബാക്കപ്പ് നൌ ബട്ടൺ ക്ലിക്കുചെയ്യുക. ചില കാറ്റഗറികളിൽ ഡിവൈസ് സെറ്റിങ്സ്, കോൺടാക്റ്റുകൾ, നിങ്ങളുടെ കോൾ ഹിസ്റ്ററി എന്നിവ കാണിക്കുന്ന ചില അപ്ലിക്കേഷനുകളും ഉണ്ട്.

എതുതരം ഡാറ്റയും ബാക്ക്അപ്പ് ചെയ്യാം

എതുതരം ഡാറ്റയും ബാക്ക്അപ്പ് ചെയ്യാം

നിങ്ങൾക്ക് ഒരു പിക്സൽ ഡിവൈസ് ഉണ്ടെങ്കിൽ ഫോട്ടോകൾ, വീഡിയോകൾ, SMS എന്നിവ പോലും ബാക്കപ്പ് ചെയ്യാൻ കഴിയും. ഇതിനായി ഗൂഗിൾ ഡ്രൈവിലേക്ക് പോയി ബാക്കപ്പുകളിൽ ക്ലിക്കുചെയ്യുക. ഗൂഗിൾ ഡ്രൈവിൽ നിങ്ങളുടെ അക്കൌണ്ടിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന ഡിവൈസുകളിൽ നിന്ന് ഡാറ്റ ബാക്കപ്പ് ചെയ്‌തത് നിങ്ങൾക്ക് കാണാനാകും. ലാസ്റ്റ് റണ്ണും നിങ്ങൾക്ക് അറിയാൻ സാധിക്കും. ആവശ്യമുള്ളപ്പോൾ നിങ്ങളുടെ ബാക്കപ്പുകൾ ഡിലീറ്റ് ചെയ്യാനും സാധിക്കും.

ആപ്പുകൾ ബാക്ക്അപ്പ് ചെയ്യാം

ആപ്പുകൾ ബാക്ക്അപ്പ് ചെയ്യാം

നിങ്ങൾ പുതിയൊരു ആൻഡ്രോയിഡ് ഡിവൈസ് വാങ്ങിയാൽ ആ ഡിവൈസ് ആവശ്യമനുസരിച്ച് ക്രമീകരിക്കാറില്ലേ. ഇത്തരം അവസരങ്ങളിൽ നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് സൈൻഇൻ ചെയ്യുക. സൈൻ ഇൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് റീസ്റ്റോർ ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന റീസ്റ്റോർ ഓപ്ഷനനുസരിച്ച് മുൻപ് ഉപയോഗിച്ചിരുന്ന ആപ്പുകളടക്കം പുതിയ ആൻഡ്രോയിഡ് ഡിവൈസിലേക്ക് ഇൻസ്റ്റാൾ ചെയ്യപ്പെടും. നിങ്ങൾ ഗൂഗിൾ അക്കൌണ്ടിലേക്ക് ബാക്ക് അപ്പ് ചെയ്ത എല്ലാ ഡാറ്റയും ഇത്തരത്തിൽ ലഭിക്കും.

ഗൂഗിൾ ഫോട്ടോസ്

ഗൂഗിൾ ഫോട്ടോസ്

നിരവധി ആളുകൾ മറ്റ് ഡാറ്റകളെക്കാൾ പ്രാധാന്യം നൽകുന്നതാണ് ഫോട്ടോകൾ. ഡിവൈസിലെ ഫോട്ടോകൾ ബാക്ക് അപ്പ് ചെയ്യാനുള്ള മികച്ച ഓപ്ഷനാണ് ഗൂഗിൾ ഫോട്ടോസ്. ഗൂഗിൾ ഫോട്ടോസിലേക്ക് ഫോട്ടോകൾ ബാക്ക് അപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടപ്പെടുന്നില്ല. സൌജന്യമായി അൺലിമിറ്റഡ് ഫോട്ടോകൾ ബാക്ക് അപ്പ് ചെയ്യാനുള്ള സംവിധാനം ഗൂഗിൾ ഒരുക്കിത്തരുന്നു. ബാക്ക് അപ്പ് ചെയ്ത ഫോട്ടോകൾ തിരികെ ഡിവൈസ് സ്റ്റോറേജിലേക്ക് ഡൌൺലോഡ് ചെയ്യുമ്പോഴും മികച്ച ക്വാളിറ്റിയിൽ തന്നെ ലഭിക്കുന്നു.

ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്യാൻ

ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്യാൻ

ഗൂഗിൾ ഫോട്ടോസിലേക്ക് നിങ്ങളുടെ മീഡിയകൾ ബാക്ക് അപ്പ് ചെയ്യുന്നതിനായി ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസിലേക്ക് സൈൻഇൻ ചെയ്തശേഷം അതിലെ സെറ്റിങ്സ് തിരഞ്ഞെടുക്കുക. ബാക്കപ്പ് ക്ലിക്കുചെയ്‌ത് ബാക്കപ്പ് ഓപ്ഷൻ ഓൺ ചെയ്യുക. തുടർന്ന് ഡിവൈസ് ഫോൾഡറുകളുടെ ബാക്കപ്പിലേക്ക് പോകുക. ഗൂഗിൾ ഫോട്ടോസ് സോഷ്യൽ മീഡിയ ഇമേജുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവയും മറ്റുള്ളവയും ബാക്കപ്പ് ചെയ്യും. ബാക്കപ്പ് ചെയ്ത ശേഷം നിങ്ങളുടെ ഉപകരണത്തിൽ നിന്ന് മീഡിയ ഡിലീറ്റ് ചെയ്യുന്നതിന് ഫ്രീ അപ്പ് സ്പേസ് ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.

കോൺടാക്റ്റുകൾ ഗൂഗിളിൽ സേവ് ചെയ്യാൻ

കോൺടാക്റ്റുകൾ ഗൂഗിളിൽ സേവ് ചെയ്യാൻ

നിങ്ങളുടെ ഫോണിലെ കോൺടാക്ടുകൾ ഗൂഗിൾ അക്കൗണ്ടിലേക്ക് ബാക്ക്അപ്പ് ചെയ്യുന്നത് എല്ലായിപ്പോഴും നല്ലതാണ്. ഏത് ഡിവൈസിൽ നിന്നും നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടിലേക്ക് കയറിയാൽ കോൺടാക്ടുകൾ എളുപ്പത്തിൽ ലഭ്യമാകും. കോൺ‌ടാക്റ്റുകൾ‌ ബാക്ക്അപ്പ് ചെയ്യാൻ കോൺടാക്ട് അപ്ലിക്കേഷനിലേക്ക് പോകുക തുടർന്ന് ന്യൂ കോൺടാക്ട്സ് സേവ് ടു ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് ഗൂഗിൾ അക്കൌണ്ടിലേക്ക് അക്കൗണ്ടിലേക്ക് സേവ് ചെയ്യപ്പെടും.

കോൺടാക്റ്റുകൾ ബാക്ക്അപ്പ് ചെയ്യാൻ

കോൺടാക്റ്റുകൾ ബാക്ക്അപ്പ് ചെയ്യാൻ

ഗൂഗിളിലേക്ക് പുതിയ കോൺടാക്ടുകൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ കൊടുത്താലും അതിന് മുൻപ് ഡിവൈസിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ പ്രത്യേകം ബാക്ക് അപ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി സെറ്റിങ്സിലേക്ക് പോകുക തുടർന്ന് സിം കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ഇംപോർട്ട് ഓൾ ടു ഗൂഗിൾ അക്കൌണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കു. തുടർന്ന് മെനുവിൽ ഇക്സ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക, എക്സ്പോർട്ട് ടു .vcf ഫയൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് ആ ഫയൽ മറ്റ് ഡിവൈസുകളിലേക്കും ഇംപോർട്ട് ചെയ്യാൻ സാധിക്കും.

ടെക്സ്റ്റ് മെസേജുകൾ ബാക്ക് അപ്പ് ചെയ്യാൻ

ടെക്സ്റ്റ് മെസേജുകൾ ബാക്ക് അപ്പ് ചെയ്യാൻ

എസ്എംഎസ് ബാക്കപ്പ് ചെയ്യാനായുള്ള മികച്ച മാർഗ്ഗം എസ്എംഎസ് ബാക്ക്അപ്പ് റീസ്റ്റോർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതാണ്. ബാക്ക്അപ്പുകൾ സജ്ജീകരിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. വളരെ ചെറിയ നിരക്കിൽ സബ്‌സ്‌ക്രൈബുചെയ്യാവുന്ന പൾസ് എസ്എംഎസ് ടെക്‌സ്റ്റിംഗ് അപ്ലിക്കേഷൻ ഇതിന് നിങ്ങളെ സഹായിക്കും. ഏത് ഉപകരണങ്ങളിൽ നിന്നും ലോഗിൻ ചെയ്യാനും ക്ലൗഡിൽ ബാക്കപ്പ് ചെയ്യാനും ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു.

ഡോക്യുമെൻറ്സ്, മ്യൂസിക്ക്, ലോക്കൽ ആപ്പ്സ് ബാക്ക്അപ്പ്

ഡോക്യുമെൻറ്സ്, മ്യൂസിക്ക്, ലോക്കൽ ആപ്പ്സ് ബാക്ക്അപ്പ്

ഡോക്യുമെൻറ്സ്, മ്യൂസിക്ക്, ലോക്കൽ ആപ്പുകൾ എന്നിവ ബാക്ക്അപ്പ് ചെയ്യുന്നതും പലർക്കും ആവശ്യമാണ്. ഇതിനായി ഗൂഗിൾ ഡ്രൈവ് തന്നെ ഉപയോഗിക്കാം. ഗൂഗിൾ ഡ്രൈവ് ആപ്ലിക്കേഷനിൽ പോയി പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അപ്ലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്ലൌഡ് സ്റ്റോറേജിലേക്ക് ബാക്ക് അപ്പ് ചെയ്യേണ്ട ഫയലുകൾ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിലെ എല്ലാവിധ ഡാറ്റയും നിങ്ങൾക്ക് ബാക്ക്അപ്പ് ചെയ്ത് സൂക്ഷിക്കാം.

Best Mobiles in India

English summary
It becomes of utmost necessity to back up your Android devices. If you don't, you can lose all your data anytime. Your years of contacts, documents, photos, and texts are often irreplaceable. You are not provided with an easy one-tap backup option on your Android devices so it is important to do a few things to back up the details properly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X