Home
News

ആവേശം അവസാനിച്ചു, ജിയോ 1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി

അടുത്തിടെ രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്റർമാരെല്ലാം തങ്ങളുടെ താരിഫ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഈ നീക്കത്തിന് തൊട്ടുപിന്നാലെ ജിയോ ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചിരുന്നു. 1 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ എന്ന പേരിൽ ടെലിക്കോം വിപണിയെ അതിശയിപ്പിച്ച ഈ പ്ലാൻ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ് കമ്പനി.

1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ

ആദ്യം 1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കമ്പനി വേഗത്തിൽ തന്നെ വെട്ടികുറച്ചിരുന്നു. ഈ മാറ്റത്തിന് ശേഷവും 1 രൂപ എന്ന കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പ്ലാൻ എന്ന നിലയിൽ ഈ പ്ലാൻ വളരെ ആകർഷകമായിരുന്നു. മാറ്റത്തിന് ശേഷവും വരിക്കാർക്ക് ജിയോ ഈ പ്രീപെയ്ഡ് പ്ലാൻ പ്രയോജനകരമായിരുന്നു. ഇപ്പോഴിതാ ഈ വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി. ആളുകൾ ഈ പ്ലാൻ പ്രയോജനപ്പെടുത്തുന്നില്ലെന്ന കാരണത്താൽ ആയിരിക്കും ഇത് പിൻവലിക്കുന്നത്.

4ജി ഡാറ്റ

ലോഞ്ച് ചെയ്യുന്ന സമയത്ത് റിലയൻസ് ജിയോയുടെ 1 രൂപ പ്രീപെയ്ഡ് പ്ലാൻ 100 എംബി ഹൈ-സ്പീഡ് 4ജി ഡാറ്റയാണ് നൽകിയിരുന്നത്. 30 ദിവസത്തെ കാലാവധിയും ഈ ഡാറ്റയ്ക്ക് ലഭിച്ചിരുന്നു. ഈ ആനുകൂല്യം തീർച്ചയായും ഉപയോക്താക്കൾ മുടക്കുന്ന തുകയ്‌ക്ക് ചേർന്ന ഒരു തകർപ്പൻ പ്ലാൻ തന്നെയായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ ജിയോ ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ വെട്ടി കുറച്ചു. ഈ മാറ്റത്തിന് ശേഷം 30 ദിവസത്തെ വാലിഡിറ്റി എന്നത് ഒരു ദിവസത്തെ വാലിഡിറ്റിയായി കുറഞ്ഞു. 100 എംബി ഡാറ്റയുണ്ടായിരുന്നത് 10 എംബി അതിവേഗ 4ജി ഡാറ്റയായും മാറി. 90 ശതമാനത്തോളം ആനുകൂല്യമാണ് ജിയോ കുറച്ചത്.

ടെലികോം ഓപ്പറേറ്റർ

1 രൂപ മാത്രം വിലയുള്ള പ്ലാനിലൂടെ ടെലിക്കോം വിപണിയെ ഞെട്ടിച്ച ജിയോ ഇപ്പോഴിതാ പിൻവലിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്ന മാറ്റം വരുത്തി 10 എംബി ഡാറ്റയും 1 ദിവസത്തെ വാലിഡിറ്റിയുമാക്കി മാറ്റിയത് പോലും ഉപയോക്താക്കൾക്ക് ലഭ്യമാകുകയില്ല. ടെലികോം ഓപ്പറേറ്റർ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും മൈജിയോ ആപ്പിൽ നിന്നും ഈ ഏറ്റവും വിലകുറഞ്ഞ പ്ലാൻ നീക്കം ചെയ്തിട്ടുണ്ട്.

ടെലികോം ഓപ്പറേറ്റർ

ചില റിപ്പോർട്ടുകൾ അനുസരിച്ച് ടെലികോം ഓപ്പറേറ്റർ 1 രൂപ വിലയുള്ള പ്ലാൻ ഒരു പരീക്ഷണം എന്ന നിലയിൽ കൊണ്ടുവന്നതാകാം. ഇത് വില കുറഞ്ഞതും കുറച്ച് ഡാറ്റ ആനുകൂല്യം ഉള്ളതുമായ പ്ലാനുകളുടെ ഒരു വിഭാഗം ഉണ്ടാക്കാനുള്ള മുന്നൊരുക്കവും ആയേക്കാം. അതല്ലെങ്കിൽ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് ഏതെങ്കിലും തരത്തിലുള്ള ഡാറ്റാബേസ് അപ്ഡേറ്റിന് വിധേയമാകുന്നതിന്റെ സൂചന ആയിരിക്കും ഇത്തരമൊരു പ്ലാൻ അവതരിപ്പിക്കാൻ കാരണമെന്നാണ്. ഇക്കാര്യത്തിൽ വ്യക്തത ഇല്ല. ഇന്ത്യൻ ടെലിക്കോം വിപണിയുടെ ഗതിയെ തന്നെ മാറ്റി മറിച്ച റിലയൻസ് ജിയോ എന്തായാലും 1 രൂപ പ്ലാൻ വെറുതെ കൊണ്ടുവരികയും അതുപോലെ പിൻവലിക്കുകയും ചെയ്തു എന്ന് കരുതാൻ സാധിക്കില്ല.

ഹാപ്പി ന്യൂ ഇയർ 2022 ഓഫർ

1 രൂപ പ്ലാൻ നിർത്തലാക്കിയ വാർത്തകൾക്ക് പിന്നാലെ തന്നെ ശ്രദ്ധേയമായ കാര്യമാണ് ജിയോ കഴിഞ്ഞ ദിവസം ഹാപ്പി ന്യൂ ഇയർ 2022 ഓഫർ അവതരിപ്പിച്ചത്. 2,545 പ്രീപെയ്ഡ് പ്ലാനിൽ അധിക വാലിഡിറ്റി നൽകുന്ന ഓഫറാണ് ഹാപ്പി ന്യൂ ഇയർ പ്ലാനിലൂടെ കമ്പനി നൽകുന്നത്. ഈ ഓഫറിന്റെ ഭാഗമായി 2022 ജനുവരി 2 വരെ ജിയോ 2,545 രൂപ പ്ലാനിലൂടെ അതിന്റെ നിലവിലുള്ള 336 ദിവസത്തെ വാലിഡിറ്റിക്ക് പുറമേ 29 ദിവസത്തെ അധിക വാലിഡിറ്റിയും നൽകുന്നു. ഈ ഓഫറിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളുടെ വിവരങ്ങൾ കമ്പനി വൈകാതെ പുറത്ത് വിടും.

More from GizBot

Best Mobiles in India

English summary
Reliance Jio has discontinued its Rs 1 prepaid plan. The plan was launched weeks ago as the cheapest plan in the Indian telecom market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X