പഴവും പച്ചക്കറിയും വൃത്തിയാക്കാൻ ഷവോമിയുടെ പ്യൂരിഫെയർ

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഷവോമി യുപ്പിന്‍റ ഏറ്റവും പുതിയ ഉത്പന്നം ഒരു പോർട്ടബിൾ ഫ്രൂട്ട്ആന്‍റ് വെജിറ്റബിൾ പ്യൂരിഫെയറാണ്. ഞെട്ടണ്ട പഴവും പച്ചകറികളും വൃത്തിയാക്കാനുള്ള ഡിവൈസ് തന്നെയാണത്. നിങ്ങളുടെ കൈയ്യിൽ പിടിക്കാൻ സാധിക്കുന്നഒരു യൂബൻ പോർട്ടബിൾ ഫ്രൂട്ട് ആന്‍റ് വെജിറ്റബിൾ പ്യൂരിഫയറാണ് ഇത്. പ്രോഡക്ട് പേജിൽ വീട്ടിലോ യാത്രയിലോ ഒപ്പം കൊണ്ടു നടക്കാവുന്ന ഉത്പന്നമാണ് ഇതെന്നാണ് കമ്പനി എഴുതിയിരിക്കുന്നത്.

വിലയും സവിശേഷതകളും
 

വിലയും സവിശേഷതകളും

ഷവോമിയിൽ നിന്നുള്ള യൂബൻ പോർട്ടബിൾ ഫ്രൂട്ട്, വെജിറ്റബിൾ പ്യൂരിഫയർ 199 ചൈനീസ് യുവാന് ലഭ്യമാണ് (ഏകദേശം 2,020 രൂപ). 2020 ജനുവരി 14 മുതൽ ബാക്കർമാർക്കായി ഷിപ്പിംഗ് ആരംഭിക്കുമെന്ന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം അറിയിച്ചു. 11,722 ആളുകളുടെ പിന്തുണയോടെ ഇതുവരെ തങ്ങളുടെ ലക്ഷ്യത്തിന്‍റെ 586 ശതമാനം നേടിയിട്ടുണ്ടെന്നു. ഫണ്ടിങ് ക്ലോസ് ചെയ്യാൻ 11 ദിവസം ശേഷിക്കെ ഉൽപ്പന്നം 23,32,678 ചൈനീസ് യുവാൻ സമാഹരിച്ചു. ഈ പ്രോഡക്ട് വെളുത്ത നിറത്തിലാണ് വരുന്നത്, ഈ ഫണ്ടിംഗ് പ്രോസസിൽ കമ്പനി ഒറ്റ നിറത്തിലുള്ള പ്രോഡക്ട് മാത്രമേ പുറത്തിറക്കുന്നുള്ളു.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

പോർട്ടബിൾ ഫ്രൂട്ട്, വെജിറ്റബിൾ പ്യൂരിഫയർ ഉപയോഗിക്കുന്നതിനായി ആദ്യം ക്ലീനിംഗ് കണ്ടെയ്നറിൽ ടാപ്പ് വെള്ളം ഇൻജക്ട് ചെയ്യണം. അതിന് ശേഷംക്ലീനിംഗ് കണ്ടെയ്നറിൽ മെയിൻ യൂണിറ്റ് തിരശ്ചീനമായി വയ്ക്കുക. അതിന് ശേഷം പവർ ബട്ടൺ അമർത്തി ഉപകരണം സ്റ്റാൻഡ്‌ബൈ മോഡിലേക്ക് ആവുന്നതുവരെ കാത്തിരിക്കുക. ശബ്‌ദം കുറയുമ്പോൾ സ്റ്റാൻബൈയിൽ ആയോ എന്ന് മനസിലാകും. തുടർന്ന് ഇത് വീണ്ടും പ്രവർത്തിപ്പിക്കാനായി ബട്ടൺ ഉപയോഗിക്കാം. ലിസ്റ്റിംഗ് അനുസരിച്ച് ഉപകരണം 90 ശതമാനത്തിലധികം ഡിഗ്രേഡേഷൻ എഫക്ട് ഉണ്ടാക്കുന്നു. കൂടാപ്രഭാവം തെ സ്റ്റെറിലൈസേഷൻ 99.99 ശതമാനത്തിൽ കൂടുതലാണ്.

കൂടുതൽ വായിക്കുക: 2020 ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകുമോ?

5 വോൾട്ട് ഡിസി

ഇൻപുട്ടായി യൂബൻ പോർട്ടബിൾ ഫ്രൂട്ട്, വെജിറ്റബിൾ പ്യൂരിഫയറിന് 5 വോൾട്ട് ഡിസിയാണ് ആവശ്യം. സുരക്ഷിതമായ വൈദ്യുതി വിതരണത്തിനായി ടൈറ്റാനിയം ഇലക്ട്രോഡ് ഉപയോഗിക്കുകയും ചെയ്യുന്നു. പഴവും പച്ചക്കറികളും വൃത്തിയാക്കുന്നതിനായി ഈ ഉപകരണം ഉപയോഗിക്കുന്ന ഒരേയൊരു അസംസ്കൃത വസ്തു വെള്ളമാണ്. മറ്റ് രാസവസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ശുദ്ധീകരണ രീതി
 

ശുദ്ധീകരണ രീതി

ഹൈ എനർജി അയോൺ ശുദ്ധീകരണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വെള്ളം അയോൺ ജനറേറ്ററിലൂടെ OH- (ഹൈഡ്രോക്സൈഡ് അയോൺ), H + (ഹൈഡ്രജൻ അയോൺ) ആയി വിഘടിപ്പിക്കുന്നു. OH- അഴുകിയതിന്റെ ഒരു ഭാഗം സെൽ വാളിലെ കീടനാശിനികളും ബാക്ടീരിയകളും എടുത്തുകളയുമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഇത് പിന്നീട് നിരുപദ്രവകരമായ വസ്തുക്കളായി വീണ്ടും സംയോജിക്കുന്നു.

ഹൈപ്പോക്ലോറസ് ആസിഡ്

OH- ന്‍റെ മറ്റൊരു ഭാഗം വെള്ളത്തിൽ ക്ലോറിനുമായി സംയോജിച്ച് ഹൈപ്പോക്ലോറസ് ആസിഡ് HCIO ആയി മാറുന്നു, ഇത് ഓക്സീകരണം വഴി ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഓക്സിഡൈസിംഗ് പ്രോപ്പർട്ടി ഉപയോഗിച്ച് രോഗകാരികളായ സൂക്ഷ്മാണുക്കളെ ഫലപ്രദമായി നശിപ്പിക്കാൻ കഴിയുന്ന പുതിയ പാരിസ്ഥിതിക ഓക്സിജൻ O പുറത്തിറക്കാനും എച്ച്സി‌ഐ‌ഒക്ക് കഴിയും. ഉപകരണം 4,400 എംഎഎച്ച് ബാറ്ററിയോടെയാണ് വരുന്നത്. ഒരിക്കൽ ചാർജ്ജ് ചെയ്താൽ ഓരോ വൃത്തിയാക്കൽ പ്രക്രീയയ്ക്കും 5 മിനിറ്റ് വീതം കണക്കിലെടുത്ത് 35 തവണയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Chinese smartphone maker Xiaomi has been expanding the lineup of products available on its crowdfunding platform. The latest addition to Xiaomi Youpin is a portable fruit and vegetable purifier. Yes, you read it right. The product is a Youban portable fruit and vegetable purifier that can easily fit in your palm. In the product page, the company notes that it can be carried with you at home or on business trips or while travelling. It can also be hidden in your kitchen for the process of purification.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X