ഹോണർ 9A, ഹോണർ 9S, മാജിക്ബുക്ക് 15 ലാപ്‌ടോപ്പ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഹോണർ രണ്ട് സ്മാർട്ട്ഫോണുകളും ലാപ്ടോപ്പും പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ സജീവമാവുകയാണ്. ഹോണർ 9A, ഹോണർ 9S, എന്നീ സ്മാർട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പായ മാജിക്ബുക്ക് 15നും ഇതിനൊപ്പം ഇന്ത്യയിലെത്തി. ഹോണർ 9 എ, ഹോണർ 9 എസ് എന്നിവ ബജറ്റ് സ്മാർട്ട്‌ഫോണുകളാണ്.

ഹോണർ 9S: വിലയും സവിശേഷതകളും

ഹോണർ 9S: വിലയും സവിശേഷതകളും

5.45 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലെയുമായിട്ടാണ് ഹോണർ 9S പുറത്തിറക്കിയിരിക്കുന്നത്. ഹോണർ 9 എയ്ക്ക് സമാനമായി മീഡിയടെക് MT6762 SoCയുടെ കരുത്തിലാണ് ഹോണർ 9എ സ്മാർട്ട്ഫോണും പുറത്തിറക്കിയിരിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഈ ഡിവൈസിലുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് MagicUI 3.1ലാണ് ഹോണർ 9എസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി M31s പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി M31s പുറത്തിറങ്ങി; വിലയും സവിശേഷതകളും

ക്യാമറ

ഹോണർ 9S സ്മാർട്ട്ഫോണിന്റെ ക്യാമറകൾ പരിശോധിച്ചാൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ മുൻ ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്. 3020 എംഎഎച്ച് ബാറ്ററി, മൈക്രോ യുഎസ്ബി പോർട്ട്, ഡ്യുവൽ സിം 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ബജറ്റ് സ്മാർട്ട്ഫോൺ 6,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് 6,499 രൂപയ്ക്ക് ലഭ്യമാകും.

ഹോണർ 9A: വിലയും സവിശേഷതകളും

ഹോണർ 9A: വിലയും സവിശേഷതകളും

എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഹോണർ 9എ സ്മാർട്ട്ഫോണിൽ ഉള്ളത്. പഞ്ച്-ഹോളിനുപകരം മുൻ ക്യാമറയ്ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ ക്യാമറയാണ് സെൽഫികൾക്കായി നൽകിയിട്ടുള്ളത്. പിന്നിൽ 13 മെഗാപിക്സൽ മെയിൻ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തുമായി ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തുമായി ഓപ്പോ റെനോ 4 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

മീഡിയടെക് എംടി 6762 ആർ

3 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് എംടി 6762 ആർ പ്രോസസറാണ് ഡിവൈസിലുള്ളത്. സോഫ്റ്റ്‌വെയർ വശങ്ങൾ പരിശോധിച്ചാൽ ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 3.1ൽ പ്രവർത്തിക്കുന്നു. മൈക്രോ യുഎസ്ബി പോർട്ടിലൂടെ ചാർജ് ചെയ്യാൻ കഴിയുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ, ഡ്യുവൽ സിം 4 ജി, ഡബ്ല്യു-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവ ഡിവൈസിലുണ്ട്. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ആദ്യ വിൽപ്പനയിൽ 8,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഹോണർ മാജിക്ബുക്ക് 15: വിലയും സവിശേഷതകളും

ഹോണർ മാജിക്ബുക്ക് 15: വിലയും സവിശേഷതകളും

1920x1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണർ മാജിക്ബുക്ക് 15 ലാപ്ടോപ്പിലുള്ളത്. എഎംഡി റൈസൺ 5 പ്രോസസറും 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. മാജിക്ബുക്ക് 15ൽ ഗ്രാഫിക്സിനായി റേഡിയൻ 8 ജിപിയുവാണ് നൽകിയിട്ടുള്ളത്. വിൻഡോസ് 10 ഔട്ട് ഓഫ് ദ ബോക്സിലാണ് ഈ ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന് ഫ്ലിപ്പ്കാർട്ട് വഴികൂടുതൽ വായിക്കുക: പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന് ഫ്ലിപ്പ്കാർട്ട് വഴി

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി എച്ച്ഡിഎംഐ പോർട്ട്, ഹെഡ്ഫോൺ, മൈക്ക് ജാക്കുകൾ എന്നിവയ്ക്കൊപ്പം യുഎസ്ബി 2.0, യുഎസ്ബി 3.0, യുഎസ്ബി 3.1 എന്നിവയുൾപ്പെടെ 3 യുഎസ്ബി പോർട്ടുകളും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഹോണർ നൽകിയിട്ടുണ്ട്. 42,999 രൂപയാണ് ഈ ലാപ്ടോപ്പിന്റെ ഇന്ത്യയിലെ വില. ആദ്യ വിൽപ്പനയിൽ ഈ ലാപ്ടോപ്പ് 39,999 രൂപയ്ക്ക് ലഭ്യമാകും.

Best Mobiles in India

English summary
Honor launched Honor 9A, Honor 9S, Magicbook 15 Laptop In India. Honor 9A and Honor 9S are new affordable smartphones, while the MagicBook 15 represents the company's entry into the laptop market in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X