ഹോണര്‍ വി10 സവിശേഷതകള്‍ TENAA-യില്‍!!

Written By:

ഹുവായി ഏവരും ഇഷ്ടപ്പെടുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ഹുവായിയുടെ സബ്ബ്രാന്‍ഡായ ഹോണര്‍ നവംബര്‍ 28ന് ഹോണര്‍ വി10 എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പാക്കാന്‍ പോകുന്ന. ചൈനയിലാണ് ഈ ഫോണിന്റെ അവതരണം.

ഹോണര്‍ വി10 സവിശേഷതകള്‍ TENAA-യില്‍!!

ഷോക്കിങ്ങ്: 499 രൂപ മുതല്‍ ടിവിയോ?

എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പു തന്നെ ചൈനീസ് റെഗുലേറ്ററി അതോറിറ്റിയായ TENEE-യില്‍ പ്രത്യക്ഷപ്പെട്ടു. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍ വെളിപ്പെടുന്നു. TENAA ലിസ്റ്റ് പ്രകാരം ഈ ഹാന്‍സെറ്റിന് BND-AL00 എന്ന കോഡ് നാമവും കൂടാതെ കിരിന്‍ ചിപ്‌സെറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.

TENAA-യില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഹോണര്‍ വി10ന്റെ സവിശേഷതകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രധാന സവിശേഷതകള്‍

നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, 2160X1080 പക്‌സല്‍ റെസല്യൂഷനുളള 5.99 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഹോണര്‍ വി10ന് എന്ന്. കൂടാതെ 6ജിബി റാം പെയര്‍ ചെയ്ത കിരിന്‍ 970 SoCയും ഉണ്ട്. 64ജിബി, 128ജിബി എന്ന രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഹോണര്‍ വി10 എത്തുന്നത്.

ക്യാമറകള്‍

13എംപി മെഗാപിക്‌സല്‍ ക്യാമറയാണ് ഹോണര്‍ വി10ന്റെ മുന്‍ ക്യാമറ. പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ 16എംപിയും 20എംപി സെന്‍സറുമുണ്ട്. 22.5W സൂപ്പര്‍ ചാര്‍ജ്ജോടു കൂടിയ 3750എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ വി10ല്‍. ഹോണര്‍ വി10ന്റെ മറ്റൊരു ആകര്‍ഷകമായ സവിശേഷതയാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ EMUI 8.0 ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍ എത്തുന്നു, ഇതു വരെയുളളത്....!!

ഡിസൈനും പ്രതീക്ഷിക്കുന്ന വിലയും

സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ റിയര്‍ മൗണ്ട് ഫിങ്കര്‍പ്രിന്‍് സ്‌കാനറും ഫുള്‍ സ്‌ക്രീന്‍ ഡിസൈനും നല്‍കുന്നു. ഹോണര്‍ വി10ന്റെ മെറ്റാലിക് ചേസും ഇതില്‍ കാണിക്കുന്നു. എല്ലാം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഈ ഉപകരണത്തിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
November 28, Honor is expected to launch its flagship V10 in China followed by a global release in London seven days later on December 5.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot