കഴിഞ്ഞ മാസം ഹോണര്‍ പറഞ്ഞിരുന്നു ഡിസംബര്‍ 5ന് ലോഞ്ച് ഇവന്റ് നടക്കുമെന്ന്. അന്ന് ഹോണര്‍ തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കുകയും ചെയ്യും.
130 ആഗോള ഭാഷകള്‍ ഉള്‍പ്പെടെ 27 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന കീബോര്‍ഡ്!
എന്നാല്‍ അതേ ദിവസം ഹുവായി കമ്പനി തങ്ങളുടെ പുതിയ ഫോണ്‍ ഹോണര്‍ V10 അവതരിപ്പിക്കും എന്നു വിശ്വസിക്കുന്നു. TENAAയില്‍ ഇതിനു മുന്‍പുതന്നെ ഈ ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 6ജിബി റാം ആണ് ഈ ഫോണിന്റെ ഏറ്റവും ആകര്‍ഷിക്കുന്ന സവിശേഷത.
ഹുവായി ആരാധകര്‍ക്കായി ഹോണര്‍ V10ന്റെ സവിശേഷതകള്‍ നോക്കാം..
5.99 ഇഞ്ച് ഡിസ്‌പ്ലേ
റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന ഹോണര്‍ V10ന് 5.99 ഇഞ്ച് ഡിസ്‌പ്ലേ ആണ്. 18: 9 സ്‌ക്രീന്‍ റേഷ്യോ, QHD + 2880X1440 പിക്‌സല്‍ റസൊല്യൂഷന്‍ ആണ് നല്‍കിയിരിക്കുന്നത്.
പ്രോസസര്‍
ഹുവായിയുടെ കിരിന്‍ 970 പ്രോസസര്‍ ആണ്. ഇതില്‍ A1 കാപ്പബിലിറ്റീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
TENAAയില്‍ നല്‍കിയിരിക്കുന്ന ഈ ഫോണിന്റെ മോഡല്‍ BKL-ALOO, BKL-TLOO, BKL-AL20 എന്നിങ്ങനെയാണ്.
സോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം
സ്‌റ്റോറേജ് വേരിയന്റുകള്‍/ ക്യാമറ
രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിലാണ് ഹോണര്‍ V10 എത്തുന്നത്. ഒന്ന് 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 128ജിബി സ്‌റ്റോറേജ് വേരിയന്റ് എന്നിങ്ങനെ.
ഫോണിന്റെ പിന്‍ വശത്തായി ഡ്യുവല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 16എംപി പ്രൈമറി സെന്‍സറും 2എംപി സെക്കന്‍ഡറി സെന്‍സറും.
ബാറ്ററി/ ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഹുവായിയുടെ EMUI 6.0 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഈ ഫോണില്‍.
4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത്. ഡിസംബര്‍ 5ന് ഈ ഫോണ്‍ ലണ്ടനില്‍ അവതരിപ്പിക്കും. എന്നാല്‍ അതേ ദിവസം തന്നെ ഇന്ത്യയിലും എത്തുമെന്നു പ്രതീക്ഷിക്കുന്നു.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.