കണ്ടാൽ ആശുപത്രി, നടക്കുന്നത് ഹാക്കിങ്

|

ലാസ് വേഗാസിലെ ഹോളിവുഡ് റിസോർട്ട് ആൻറ് കസിനോ കൺവെൻഷൻ ഹാളിൽ ക്രിപ്റ്റോ ഗ്രഫിയുടെയും ഡിജിറ്റൽ ഡിഫൻസിൻറെയും വർക്ക് ഷോപ്പുകൾ നടക്കുന്നതിനിടെ ഒരു ആശുപത്രി കാണാം. അഥവാ ആശുപത്രിയെന്ന് തോന്നലുണ്ടാക്കുന്ന ഒന്ന്. റേഡിയോളജി ഡിപ്പാർട്ട്മെൻറ്, ഫാർമസി, ലബോറട്ടറി ഐസിയു എന്നിവയടക്കം ആശുപത്രികളിൽ സാധാരണ കാണാറുള്ള എല്ലാ ഉപകരണങ്ങളും അവിടെയും കാണാം. ഒറ്റ വ്യത്യാസം മാത്രമേയുള്ളു. ആശുപത്രികളിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇത്തരം ഉപകരണങ്ങൾ ഇവിടെ ഹാക്ക് ചെയ്യാനായാണ് വച്ചിരിക്കുന്നത്.

കണ്ടാൽ ആശുപത്രി, നടക്കുന്നത് ഹാക്കിങ്

 

ഡെഫ്കോൺ ഹാക്കിങ് കോൺഫറൻസിലെ ബയോഹാക്കിങ് വില്ലേജിലാണ് ആശുപത്രി ഉപകരണങ്ങൾ ഹാക്ക് ചെയ്യുന്നൊരു ആശുപത്രി ഒരുക്കിയിരിക്കുന്നത്. മുൻപ് ഒരു ചെറിയ ടേബിളിൽ കുറച്ച് മെഡിക്കൽ ഉപകരണങ്ങൾ വച്ചിരുന്നതിനു പകരം ആശുപത്രി സജ്ജീകരണങ്ങൾ അതേപടി ഉണ്ടാക്കാൻ കാരണം ആശുപത്രിമേഖലയെ റാൻസംവേറുകൾ നിരന്തരം ടാർഗറ്റ് ചെയ്യുന്നതിനാലാണ്. സാധാരണ നിലയിലുള്ള ശ്രദ്ധയല്ല ഈ മേഖലയ്ക്ക് നൽകേണ്ടതെന്ന ബോധ്യമാണ് ഇത്തരമൊരു ആശുപത്രി മാതൃക ഉണ്ടാക്കാൻ കാരണം.

മെഡിക്കൽ ഡിവൈസ് വില്ലേജ്

മെഡിക്കൽ ഡിവൈസ് വില്ലേജ്

കഴിഞ്ഞ വർഷങ്ങളിലെ മെഡിക്കൽ ഡിവൈസ് വില്ലേജ് പല സുപ്രധാന നിരീക്ഷണങ്ങളും മുന്നേട്ട് വയ്ക്കുകയംചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണ ഒരു ആശുപത്രി മാതൃക ഉണ്ടാക്കിയത് കൂടാതെ ഒരു ക്യാപ്ച്ചർ ദി ഫ്ലാഗ് ഹാക്കിങ് മത്സരവും മറ്റ് അനവധി ഹാക്കിങ് സംബന്ധിയായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. എല്ലാതരം മെഡിക്കൽ ഉപകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനൊരുക്കിയ പരിപാടിയിൽ ലോകത്തെ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളിലെ 10 വമ്പൻ കമ്പനികൾ ആവരുടെ എക്സ്പർട്ടുകളെ പങ്കെടുപ്പിക്കുന്നുണ്ട്. ഇത്തരമൊരു മാതൃകാ ആശുപത്രി ഉണ്ടാക്കി പരിപാടി സംഘടിപ്പിക്കാനുള്ള സാമ്പത്തിക സഹായവും മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ നൽകി.

വീ ഹാർട്ട് ഹാക്കേഴ്സ്

വീ ഹാർട്ട് ഹാക്കേഴ്സ്

വില്ലേജിനായി മെഡിക്കൽ ഉപകരണങ്ങൾ പരസ്പരം കണക്ട് ചെയ്ത് വലീയ സൃങ്കലയായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഫ്ഡിഎയുമായി സഹകരിച്ച് വീ ഹാർട്ട് ഹാക്കേഴ്സ് എന്നൊരു പ്രതിജ്ഞ ജനുവരിയിൽ എടുത്തിരുന്നു. സംഘാടകരെ കൂടാതെ ന്യൂറോളജി റിസെർച്ചർ സിഡ്നി സ്വൈൻ സിമൺ, ഇൻഡിപ്പെൻഡൻറ് സെക്യൂരിറ്റി റിസെർച്ചർ അഡ്രൈൻ സനബ്രിയ, അറ്റ്ലാൻറിക്ക് കൌൺസിലിലെ സൈബർ സേഫ്റ്റി ഇന്നോവേഷൻ ഫെലോ ബിയു വുഡ്സ്, എന്നിവർ ചേർന്ന് കമ്പ്യൂട്ടർ സെക്യൂരിറ്റിയും മനുഷ്യസുരക്ഷയും ലക്ഷ്യം വച്ച് ആരംഭിച്ച ഐആം ദി കവൽറി എന്നൊരു സംരഭവും ഉണ്ട്.

മെഡിക്കൽ ഡിവൈസുകളിലെ സുരക്ഷ
 

മെഡിക്കൽ ഡിവൈസുകളിലെ സുരക്ഷ

2600 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ആശുപത്രി മാതൃക നിർമ്മിച്ചിരിക്കുന്നത് കാൽപൊലി തിയ്യറ്റർ സെറ്റ് ഡിസൈൻ ഡിപ്പാർട്ട്മെൻറാണ്. മെഡിക്കൽ ഡിവൈസുകളിലെ സുരക്ഷ സംബന്ധിച്ച റിസെർച്ചുകൾ നടത്തുന്നതിനായി ചെറിയ തോതിൽ മാത്രമേ അനുവാദമുള്ളു. ഇപ്പോഴും അനവധി പഴയതും സുരക്ഷാ കുറവുള്ളതുമായ ഉപകരണങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മാതൃകാ വില്ലേജിൽ പുതിയതും പഴയതുമായ ഉപകരണങ്ങൾ ഹാക്കർമാർക്ക് നൽകുകയും അവരത് പരിശോധിക്കുകയും ചെയ്യും. പല സുപ്രധാന സുരക്ഷാ പ്രശ്നങ്ങളും മെഡിക്കൽ ഉപകരണങ്ങളിൽ ഇപ്പോഴും ഉണ്ടെന്ന് വില്ലേജ് സംഘാടകർ പറഞ്ഞു.

ഹാക്കിങ് കമ്മ്യൂണിറ്റി

ഹാക്കിങ് കമ്മ്യൂണിറ്റി

അനവധി മെഡിക്കൽ ഉപകരണങ്ങൾ മതിയായ സുരക്ഷാ പരിശോധന ഇല്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പ്രവണതയും ഹാക്കിങ് കമ്മ്യൂണിറ്റിയോടുള്ള പൊതു ധാരണയും മാറ്റുന്നതിനും ഗവേഷകരെ സഹായിക്കുന്നതിനുമാണ് ഇത്തരമൊരു വില്ലേജ് സംഘടിപ്പിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
This is a hospital which will soon be in existance. Uniquely, the visitors in this hospital will feel like they are in a regular hospital but the only difference is that in this hospital, all the medical equipements and devices will be hacked for a reason.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X