ഫോണിനെ ലാപ്‌ടോപുമായി കണക്ട് ചെയ്യാന്‍...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വന്നതിന് ശേഷം ലാപ്‌ടോപ് ചെയ്യുന്ന വളരെയധികം കാര്യങ്ങള്‍ ഇപ്പോള്‍ ഫോണില്‍ ചെയ്യാന്‍ സാധിക്കും, അതായത് ഇ മെയില്‍ പരിശോധിക്കുക, ആര്‍ക്കെങ്കിലും മെയില്‍ ചെയ്യുക, ഡോക്യുമെന്റ് എഡിറ്റ് ചെയ്യുക തുടങ്ങി ടിക്കറ്റ് മുതല്‍ വാര്‍ത്തകള്‍ വരെ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിങ്ങള്‍ക്ക് സാധിക്കും.

വായിക്കുക: ഫ്രീ ആന്റിവൈറസ് പിസിയില്‍ ഒരു കൊല്ലം വരെ എങ്ങനെ ഉപയോഗിക്കാം

എന്നാല്‍ ചിലപ്പോഴൊക്കെ ഫോണ്‍ മെമ്മറി കുറവായതിനാല്‍ നമുക്ക് ഫോണില്‍ കൂടുതല്‍ ഡാറ്റകള്‍ സേവ് ചെയ്യാന്‍ സാധിക്കാറില്ല്. ഇത്തരം അവസരങ്ങളില്‍ ഫോണിനെ പിസിയുമായി കണക്ട് ചെയ്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഫോണിനെ ലാപ്‌ടോപുമായോ പിസിയുമായോ കണക്ട് ചെയ്യുന്നതിന് ധാരാളം മാര്‍ഗങ്ങളുണ്ട്, അതായത് ബ്ലുടൂത്ത് അല്ലെങ്കില്‍ യുഎസ്ബി തുടങ്ങിയവ.
പിസിയെ ഫോണുമായി കണക്ട് ചെയ്യാനുളള ലളിതമായ ചില മാര്‍ഗങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ കണ്‍ട്രോള്‍ പാനലില്‍ പോകുക

ഇതിനു ശേഷം ബ്ലുടൂത്ത് ഡിവൈസുമായി കണക്ട് ചെയ്യുക

ഇനി നിങ്ങളുടെ ഫോണിന്റെ ബ്ലുടൂത്ത് ഓണ്‍ ആക്കുക

ഫോണിന്റെ സെറ്റിംഗ്‌സിലെ ബ്ലുടൂത്തില്‍ പോയി Add Wireless Device ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് പിസി അല്ലെങ്കില്‍ ലാപ്‌ടോപിനെ സര്‍ച്ച് ചെയ്ത് അതിനെ ആഡ് ചെയ്യുക.

നിങ്ങള്‍ ഫോണില്‍ പിസിയുടെ പേര് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിലും പിസിയിലും പിന്‍ നമ്പര്‍ എന്‍ടര്‍ ചെയ്യേണ്ട ഓപ്ഷന്‍ വരും, അതിനാല്‍ രണ്ടിലും ഒരേ പിന്‍ നമ്പര്‍ കൊടുക്കുക. ഈ പിന്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളത് തിരഞ്ഞെടുക്കാം. പക്ഷെ രണ്ട് പിന്നും ഒരേ പോലുളളതായിരിക്കാന്‍ ശ്രദ്ധിക്കുക.

പിന്‍ നല്‍കിയ ശേഷം നിങ്ങളുടെ ഫോണ്‍ പിസിയുമായി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ഡാറ്റാ ബ്ലുടൂത്തിന്റെ സഹായത്തോടെ ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot