ജീമെയിലില്‍ ഒളിച്ചിരിക്കുന്ന സവിശേഷതകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഇടയില്‍ എല്ലാവര്‍ക്കും ഒരു ജിമെയില്‍ അക്കൗണ്ട് ഉണ്ടാകും. എന്നാല്‍ ജിമെയിലില്‍ മെയിലിനെക്കൂടാതെ അനേകം ഉളളിച്ചിരിക്കുന്ന സവിശേഷതകള്‍ നിങ്ങള്‍ ഒരുപക്ഷെ അറിയാത്തതായി ഉണ്ട്.

വായിക്കൂ: ഐഫോണിനെ നേരിടാന്‍ സാംസഗ് ഗ്യാലക്‌സി ആല്‍ഫാ ഇറക്കി...!

ഇന്ന് ജീമെയിലിലെ കുറച്ച് ഹിഡന്‍ ഫീച്ചറുകളെക്കുറിച്ചാണ് പറയുന്നത്, ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു മുതലാളിയെപ്പോലെ ജീമെയില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ഈ മുഴുവന്‍ ഫീച്ചറുകളും നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ മെയില്‍ ഐഡിയിലുളള ഡോട്‌സിന് ഒരു അര്‍ത്ഥവുമില്ല, അതായത് നിങ്ങളുടെ മെയില്‍ ഐഡി rsachan.243@gmail.com എന്നാണെങ്കില്‍ rsachan243@gmail.com എന്ന ഐഡിയില്‍ വരുന്ന മെയിലുകളും നിങ്ങളുടെ ഇന്‍ബോക്‌സില്‍ തന്നെയാണ് വരിക, മാത്രമല്ല r.s.a.c.h.a.n.2.4.3@gmail.com എന്ന മെയില്‍ ഐഡിയിലും മെയില്‍ ആയയ്ക്കുകയാണെങ്കില്‍ ഈ മെയില്‍ ഐഡിയില്‍ എത്തും. ഇത് ലളിതമായി പറഞ്ഞാല്‍ മൂന്ന് മെയിലുകളും ഗൂഗിളിന് ഒരേ പോലെയാണ്.

 

നിങ്ങള്‍ നിങ്ങളുടെ മെയിലില്‍ ഫില്‍ട്ടര്‍ വെയ്ക്കാന്‍ ഉദേശിക്കുകയാണെങ്കില്‍ '+' എന്ന സവിശേഷത ഉപയോഗിക്കണം. അതായത് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക മെയില്‍ ഐഡി നിങ്ങളുടെ മെയില്‍ ബോക്‌സില്‍ ഫില്‍ട്ടര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ tyler.durden+theonion@gmail.com എന്ന പോലെ ഫില്‍ട്ടറില്‍ ആ മെയിലിനെ സെറ്റ് ചെയ്യാവുന്നതാണ്.

നിങ്ങള്‍ക്കറിയാമോ, നിങ്ങളുടെ ഫോണിന്റെ കോണ്‍ടാക്റ്റുകള്‍ നേരിട്ട് നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ സിങ്ക് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങളുടെ ഫോണില്‍ ജീമെയില്‍ ഓപണ്‍ ചെയ്ത് അതിലെ അഡ്രസ്സ് ബുക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ മൊബൈലിലെ കോണ്‍ടാക്റ്റ് ഡിലിറ്റ് ചെയ്യുന്നുവോ അപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ കോണ്‍ടാക്റ്റില്‍ നിന്ന് കൂടി അത് ഡിലിറ്റ് ചെയ്യപ്പെടും. എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ 30 ദിവസത്തിനുളളില്‍ വീണ്ടെടുക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot