ഇന്ത്യൻ ടെലിക്കോം വിപണി ജിയോയുടെ ആധിപത്യത്തിലേക്കോ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ 2016 സെപ്റ്റംബറിൽ സേവനം ആരംഭിച്ച സേവനദാതാക്കളാണ് റിലയൻസ് ജിയോ. ആദ്യഘട്ടത്തിൽ സൌജന്യമായി 4ജി ഡാറ്റയും കോളുകളും നൽകിയ കമ്പനി വിപണിയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചു. ഡാറ്റയ്ക്കും കോളുകൾക്കും വലിയ തുക ചിലവാക്കിയിരുന്ന കാലഘട്ടത്തിൽ നിന്നും വളരെ തുച്ഛമായ നിരക്കിൽ അൺലിമിറ്റഡ് കോളുകളും വലിയ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്നത്തെ നിലയിലേക്ക് വിപണിയെ എത്തിച്ചത് ജിയോയാണ്. അതേ സമയം മറ്റ് കമ്പനികൾ വലിയ പ്രതിസന്ധിയിലാണ്.

ജിയോയുടെ ആധിപത്യം

ജിയോയുടെ ആധിപത്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ മറ്റ് സ്വകാര്യ ടെലിക്കോം സേവനദാതാക്കളായ എയർടെൽ, വിഐ എന്നിവ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജിയോ സേവനം ആരംഭിച്ചതോടെ കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകാൻ ആരംഭിച്ചുവെങ്കിലും പിന്നീടിങ്ങോട്ട് ഇരു കമ്പനികൾക്കും വലിയ തകർച്ചയായിരുന്നു. ജിയോ അതിവേഗം നേടിയെടുത്ത ജനപ്രീതിയിൽ ഇരു കമ്പനികൾക്കും വൻതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെട്ടു.

കൂടുതൽ വായിക്കുക: ജിയോ 5ജി 2021ൽ ആരംഭിക്കുമെന്ന് മുകേഷ് അംബാനികൂടുതൽ വായിക്കുക: ജിയോ 5ജി 2021ൽ ആരംഭിക്കുമെന്ന് മുകേഷ് അംബാനി

ബിഎസ്എൻഎൽ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്. രാജ്യത്ത് മുഴുവനായി 4ജി നെറ്റ്വർക്ക് വിന്യസിക്കാൻ സാധിക്കാത്ത ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ നൽകുന്നുവെങ്കിലും നെറ്റ്വർക്കിന്റെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴും 4ജി രാജ്യം മുഴുവൻ എത്തിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.

നേട്ടം
 

ജിയോയുടെ വളർച്ച ഒരു നിലവിൽ ഉപയോക്താക്കൾക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്. 2ജി, 3ജി രഹിത ഇന്ത്യ എന്ന ആശത്തിലൂന്നിയാണ് ജിയോ 4ജി ഫോണുകൾ പുറത്തിറക്കുന്നത്. ജിയോ ഫോണുകൾ, ജിയോഫൈ ബ്രോഡ്ബാന്റ് സേവനം, ജിയോ ഒടിടി ആപ്പുകൾ എന്നിവയിലൂടെ എല്ലാ മേഖലയിലും ജിയോ സാന്നിധ്യം അറിയിക്കുന്നു. ജിയോയുടെ ടെലിക്കോം വിപണിയിലെ ആധിപത്യം ഭാവിയിൽ എന്തായിമാറുമെന്ന ആശങ്കലും നിലനിൽക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 149 രൂപയുടെയും 148 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 149 രൂപയുടെയും 148 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ

ടെലിക്കോം വിപണി

ജിയോയുടെ ആധിപത്യം കാരണം മറ്റുള്ള കമ്പനികളെല്ലാം ഇല്ലാതായിപോയി കഴിഞ്ഞാൽ ഉണ്ടായേക്കുന്ന വിപത്തും വലുതാണ്. ഒറ്റ കമ്പനിയുടെ ആധിപത്യത്തിന് കീഴിൽ ഒരു രാജ്യത്തെ ടെലിക്കോം വിപണി വന്നാൽ പിന്നെ ലാഭവും നിരക്കുകളും ഏകാധിപത്യപരമായിരിക്കും. അതുകൊണ്ട് തന്നെ ഒന്നിലധികം ശക്തരായ ടെലിക്കോം കമ്പനികൾ വിപണിയിൽ നിലനിൽക്കേണ്ടത് ഉപയോക്താക്കളുടെ ആവശ്യം കൂടിയാണ്. എയർടെല്ലും വിഐയും ഉപയോക്താക്കളെ നേടാനുള്ള പരിശ്രമങ്ങൾ നിരന്തരം നടത്തുന്നുണ്ട്.

ജിയോ

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വളരെ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമായതിൽ ഇന്ത്യയിലെ ഉപയോക്താക്കൾ നന്ദി പറയേണ്ടത് ജിയോയോട് തന്നെയാണ്. എന്നാൽ ജിയോ മാത്രമുള്ള ഒരു കാലമാണ് വരുന്നതെങ്കിൽ ഈ അവസ്ഥയിലായിരിക്കില്ല കാര്യങ്ങൾ എന്ന് വ്യക്തമാണ്. നിലവിലെ വിപണിയുടെ സ്വഭാവത്തെ തന്നെ മാറ്റ മറിക്കാൻ ഏതെങ്കിലും ഒരു കമ്പനിയുടെ മാത്രം ആധിപത്യത്തിന് സാധിക്കും. അതുകൊണ്ട് ആരോഗ്യകരമായ മത്സരമുള്ള ഒന്നിലധികം ശക്തരായ കമ്പനികളാണ് ഇന്ത്യൻ ടെലിക്കോം വിപണിക്ക് ആവശ്യം.

കൂടുതൽ വായിക്കുക: ലോകം 5ജിയിലെത്തിയിട്ടും 4ജി നേടാനാവാതെ ബിഎസ്എൻഎൽകൂടുതൽ വായിക്കുക: ലോകം 5ജിയിലെത്തിയിട്ടും 4ജി നേടാനാവാതെ ബിഎസ്എൻഎൽ

Best Mobiles in India

English summary
Telecom service providers, such as Airtel, BSNL and Vi are facing a severe crisis as Jio's dominance grows.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X