സാങ്കേതികവിദ്യയുടെ വികാസം കാറുകളുടെ താക്കോലുകളിൽ വരുത്തിയ മാറ്റങ്ങൾ

|

സാങ്കേതികവിദ്യയുടെ ദൈനംദിനമുള്ള വളർച്ച എല്ലാ മേഖലകളെയും സ്പർശിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യയിലേക്കുള്ള മനുഷ്യന്റെ ഒരോ ചുവട് വെപ്പുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ജീവിതം കൂടുതൽ എളുപ്പവും രസകരവുമാക്കാൻ സഹായിക്കുന്നതിനൊപ്പം അതിജീവിക്കാനും ആസ്വദിക്കാനും കൂടിയുള്ള സാങ്കേതികവിദ്യയുടെ വികാസമാണ് ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.

ടെക്നോളജി

ടെക്നോളജിയുടെ വികാസ ചരിത്രം അറിയാൻ വളരെ എളുപ്പമാണ്. നമ്മൾ ഓരോരുത്തരും ഉപയോഗിച്ചിരുന്ന ഫോണുകളും ഓരോ ഫോണുകളിൽ വന്ന മാറ്റവും മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. അത്രമാത്രം നമ്മുടെ നിത്യജീവിതത്തോട് അടുത്ത് നിൽക്കുന്ന കാര്യമാണ് ടെക്നോളജി. ഈ വികാസ ചരിത്രം ഫോണുകളിലെന്ന പോലെ പ്രതിഫലിച്ച മറ്റൊരു മേഖലയാണ് കാറുകളുടെ താക്കോലുകൾ.

കൂടുതൽ വായിക്കുക: ട്രെയിൻ ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് ഇനി വാട്സ്ആപ്പിലൂടെ അറിയാംകൂടുതൽ വായിക്കുക: ട്രെയിൻ ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് ഇനി വാട്സ്ആപ്പിലൂടെ അറിയാം

താക്കോലുകൾ

ഇന്ന് വിപണിയിലെത്തുന്ന വാഹനങ്ങളിലെ ടെക്നോളജി അതിശയിപ്പിക്കുന്നതാണ്. ഇത് പോലെ തന്നെയാണ് കാറുകളുടെ താക്കോലുകളും. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ പുറത്തിറങ്ങിയ കാറുകളുടെ താക്കോലുകൾ പരിശോധിച്ചാൽ തന്നെ നമ്മുടെ സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചിട്ടുണ്ട് എന്ന് വ്യക്തമാകും. പഴഞ്ചൻ താക്കോലുകൾ പഴങ്കഥയാവുകയും താക്കോൽ എന്ന ആശയം തന്നെ മാറി മറിയുകയും ചെയ്തിരിക്കുന്നു.

പ്രോഗ്രാമിഡ് ചിപ്പ്
 

താക്കോൽ ഇട്ട് തിരിച്ച് കാർ സ്റ്റാർട്ട് ചെയ്യുന്നതെല്ലാം പഴങ്കഥയാകുന്ന കാലമാണ് ഇത്. ഉടമസ്ഥനോ ഉടമസ്ഥന്റെ അനുവാദത്തോടെയോ ആണ് ഡോർ തുറക്കുന്നതെന്നോ സ്റ്റാർട്ട് ചെയ്യുന്നത് എന്നോ ഉറപ്പ് വരുത്താൻ സാധിക്കുന്നവിധത്തിലുള്ള ഉപകരണമായി താക്കോലുകൾ മാറിക്കഴിഞ്ഞു. മെറ്റൽ താക്കോലിന് പകരം കൈയ്യിൽ ഒതുക്കാവുന്ന ചെറിയൊരു ഡിവൈസായി താക്കോലുകൾ മാറിയിരിക്കുന്നു. പ്രോഗ്രാമിഡ് ചിപ്പ് ഘടിപ്പിച്ചിരിക്കുന്ന ഇത്തരം കീകൾ പോക്കറ്റിൽ ഇട്ടാൽ തന്നെ ഡോർ തുറക്കാനും കാർ സ്റ്റാർട്ട് ചെയ്യാനും സാധിക്കും.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ യൂട്യൂബ് വീഡിയോ കൺവേർട്ട് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ യൂട്യൂബ് വീഡിയോ കൺവേർട്ട് ചെയ്യുന്നതെങ്ങനെ

ഡോർ ലോക്ക്

ചിപ്പുകൾ ഘടിപ്പിച്ചിരിക്കുന്ന താക്കോലുകൾ ഇന്ന് മിക്ക വാഹനങ്ങളിലും ഉണ്ട്. കുറച്ച് കാലം മുമ്പ് വരെ ഇത് വലിയ വിലയുള്ള വണ്ടികളിൽ മാത്രമാണ് കണ്ടിരുന്നത്. ഡോർ ലോക്ക് തുറക്കാനുള്ള റിമോർട്ടുകളും ഇന്ന് എല്ലാ വാഹനത്തിലും ഉണ്ട്. ഒരു കാലത്ത് മെറ്റൽ താക്കോലുകൾക്കൊപ്പം കീചെയിനിലാണ് ഡോർ തുറക്കാനുള്ള താക്കോൽ ഉണ്ടായിരുന്നത്. പിന്നീട് താക്കോലുകൾക്ക് ഒപ്പം തന്നെ റിമോർട്ടുകൾ വന്ന് തുടങ്ങി. ഇപ്പോൾ മെറ്റൽ താക്കോൽ ഇല്ലാതെ ചിപ്പ് ഘടിപ്പിച്ച താക്കോൽ മാത്രമുള്ള മോഡലുകളാണ് മിക്ക വണ്ടികൾക്കും ഉള്ളത്.

സ്ക്രീൻ

ഇപ്പോൾ പുറത്തിറങ്ങുന്ന ചില പ്രീമിയം വണ്ടികളുടെ താക്കോലുകളിൽ സ്ക്രീൻ അടക്കമുള്ള സവിശേഷതകൾ ഉണ്ട്. ഡോറുകൾ തുറക്കാനും ഹെഡ്ലൈറ്റുകൾ നിയന്ത്രിക്കാനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ താക്കോൽ ഉപയോഗിക്കാൻ സാധിക്കും. പല കൺട്രോളുകളും ഈ റിമോർട്ടുകളിൽ ഉണ്ട്. താക്കോൽ തന്നെ ഒരു സ്മാർട്ട് ഡിവൈസായി മാറുന്ന രീതിയിലാണ് നിലവിൽ പ്രീമിയം താക്കോലുകൾ പുറത്തിറങ്ങുന്നത്. പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും കാറിനെ പുറത്തിറക്കാനുള്ള സംവിധാനവും ടെസ്ല അടക്കമുള്ള കാറുകളുടെ താക്കോലുകളിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ഗൂഗിൾ മീറ്റിൽ വീഡിയോ കോളിങ്ങിനിടെ നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മാറ്റാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഗൂഗിൾ മീറ്റിൽ വീഡിയോ കോളിങ്ങിനിടെ നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മാറ്റാം; അറിയേണ്ടതെല്ലാം

പ്രീമിയം കാറുകൾ

പുതുതായി പുറത്തിറങ്ങുന്ന പ്രീമിയം കാറുകളിൽ കീലെസ് എൻട്രി സിസ്റ്റം ലഭ്യമാണ്. സ്മാർട്ട്‌ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഒരു വെർച്വൽ കീ ഉപയോഗിച്ച് കാറുകൾ പ്രവർത്തിക്കുന്ന സംവിധാനമാണ് ഈ ഡിവൈസുകളിൽ ഉള്ളത്. കാറിൽ ഇൻസ്റ്റാൾ ചെയ്ത സെൻസറുകൾ ഉടമയുടെ സ്മാർട്ട്‌ഫോൺ തിരിച്ചറിഞ്ഞ് സുരക്ഷിതമായി വാഹനം തുറക്കുന്നു. ഡിജിറ്റൽ കീ മാനേജുമെന്റ് ആപ്പ് വാഹനത്തെ ക്ലൗഡ് വഴി ലിങ്കുചെയ്യുന്നു.

Best Mobiles in India

English summary
The technology in the vehicles coming in the market today is amazing. The same goes for car keys.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X