Home
News

ജിയോ, എയർടെൽ, വോഡഫോൺ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നേടാം

കൊറോണ വൈറസ് പടരുന്നതിനാൽ അടുത്ത മൂന്നാഴ്ചത്തേക്ക് ഇന്ത്യയിൽ ഷഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം. പല ആളുകളും ഇപ്പോൾ വീട്ടി ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. മിക്ക ഉപയോക്താക്കളും ധാരാളം ഡാറ്റ ഉപയോഗിക്കുന്നുമുണ്ട്. ഈ അവസരത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ ലഭ്യമാക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർ ശ്രദ്ധ കൊടുക്കുന്നു.

ടെലിക്കോം

എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും ആഡ്-ഓൺ പാക്കുകളിലൂടെ അധിക ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് നിലവിലുള്ള പ്ലാനുകളിൽ നിന്നും ലഭിക്കുന്ന ഡാറ്റ പരിധിക്ക് പുറമേ കൂടുതൽ ഡാറ്റ നേടാൻ സഹായിക്കുന്നവയാണ് ആഡ് ഓൺ പായ്ക്കുകൾ. വിനോദത്തിനും ജോലിക്കുമായി കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് താഴെ കൊടുത്തിരിക്കുന്നവയിൽ ആവശ്യമായ അധിക ഡാറ്റ പ്ലാനുകൾ തിരഞ്ഞെടുക്കാം.

എയർടെൽ അധിക ഡാറ്റ പായ്ക്കുകൾ

എയർടെൽ അധിക ഡാറ്റ പായ്ക്കുകൾ

എയർടെൽ ഉപഭോക്താക്കൾക്കായി നിരവധി മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അവയിലൊന്ന് അതിന്റെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുകയും ആവശ്യമുള്ള സമയത്ത് നല്ല കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു എന്നതാണ്. ഇപ്പോൾ കമ്പനി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ പായ്ക്കുകൾ നൽകുന്നുണ്ട്. ആ ലിസ്റ്റിലെ ആദ്യ പ്ലാനിന് 48 രൂപയാണ് വില വരുന്നത്. 28 ദിവസത്തേക്ക് 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

എയർടെൽ

എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്ന മറ്റൊരു അധിക ഡാറ്റ പ്ലാൻ 98 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭിക്കും. മറ്റെരു പ്ലാൻ 269 രൂപയുടെ പ്ലാനാണ്. പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 1 ജിബി + 1 ജിബി ഡാറ്റ നൽകുന്നു. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കുമെങ്കിലും 1 ജിബി ഡാറ്റ രാത്രിക്ക് മാത്രമുള്ളതാണ്. രാത്രി 12 മണി മുതൽ പുലർച്ചെ 6 മണിവരെയാണ് ഈ 1 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നത്.

546 രൂപ

546 രൂപയ്ക്ക് ദിവസേന 4 ജിബി ഡാറ്റ ലഭിക്കുന്ന മറ്റൊരു ഡാറ്റ പായ്ക്കും എയർടെൽ നൽകുന്നുണ്ട്. ഇതിൽ 2 ജിബി രാത്രിമാത്രം ഉപയോഗിക്കാവുന്ന ഡാറ്റയാണ്. 796 രൂപയുടെ പായ്ക്കിൽ 3 ജിബി + 3 ജിബി ഡാറ്റ ലഭിക്കുന്നു. ഇതിൽ 3 ജിബി രാത്രി മാത്രം ഉപയോഗിക്കാവുന്ന ഡാറ്റയാണ്. 4 ജിബി + 4 ജിബി ഡാറ്റ, 5 ജിബി + 5 ജിബി, 6 ജിബി + 6 ജിബി, 10 ജിബി + 10 ജിബി, 20 ജിബി + 20 ജിബി ഡാറ്റ എന്നിങ്ങനെ രാത്രിയിൽ ഉപയോഗിക്കാൻ പ്രത്യേക ഡാറ്റ നൽകുന്ന പ്ലാനുകളും എയർടെൽ നൽകുന്നു.

വോഡാഫോൺ അധിക ഡാറ്റ പായ്ക്കുകൾ

വോഡാഫോൺ അധിക ഡാറ്റ പായ്ക്കുകൾ

വോഡഫോണും ഉപയോക്താക്കൾക്കായി മികച്ച പ്ലാനുകൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ്. വോഡാഫോണിന്റെ അധിക ഡാറ്റ പായ്ക്കുകളിൽ ആദ്യത്തേത് 16 രൂപ വിലയുള്ള ഡാറ്റ പായ്ക്കാണ്. ഉപയോക്താക്കൾക്ക് ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ ലഭ്യമാക്കുന്ന പായ്ക്കാണ് ഇത്. അത്യാവശ്യ ഘട്ടങ്ങളിൽ അധിക ഡാറ്റ വേണ്ട ആളുകൾക്ക് ഈ പായ്ക്ക് ഉപകാരപ്പെടും.

മറ്റൊരു പ്ലാൻ

വോഡാഫോണിന്റെ മറ്റൊരു പ്ലാൻ 48 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ലഭിക്കും. ഇത് എയർടെൽ നൽകുന്ന പ്ലാനിന് സമാനമായ പ്ലാനാണ്. എയർടെൽ പ്ലാനിന് സമാനമായ മറ്റൊരു പ്ലാൻ കൂടി വോഡാഫോൺ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. അത് 98 രൂപ വിലയുള്ള പ്ലാനാണ്. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്. ഈ പ്ലാനുകളുടെ കൂടെ മറ്റ് ആനുകൂല്യങ്ങളൊന്നും വോഡാഫോൺ നൽകുന്നില്ല.

റിലയൻസ് ജിയോയുടെ അധിക ഡാറ്റ പായ്ക്കുകൾ

റിലയൻസ് ജിയോയുടെ അധിക ഡാറ്റ പായ്ക്കുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയോ തങ്ങളുടെ ടോപ്പ് അപ്പ് വൌച്ചറുകൾ പരിഷ്കരിച്ചിരുന്നു. ഇപ്പോൾ നേരത്തെ ലഭിച്ചിരുന്നതിന്റെ ഇരട്ടി ഡാറ്റയാണ് ഓരോ ടോപ്പ് അപ്പ് വൌച്ചറിലൂടെയും ലഭിക്കുന്നത് 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ പരിഷ്കരിച്ചത്. ഈ വൌച്ചറുകൾ ഇപ്പോൾ ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. നേരത്തെ 400 എം‌ബി ഡാറ്റ വാഗ്ദാനം ചെയ്ത 11 രൂപ വൌച്ചർ ഇപ്പോൾ 800 എം‌ബി ഡാറ്റയും 75 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകളും നൽകുന്നു.

21 രൂപ

21 രൂപ പ്രീപെയ്ഡ് 2 ജിബി ഡാറ്റയും 200 മിനുറ്റ് നോൺ ജിയോ കോളിംഗും വാഗ്ദാനം ചെയ്യുന്നു. ഇവ ടോപ്പ്-അപ്പ് പ്ലാനുകളാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ പ്ലാനുകളുടെ വാലിഡിറ്റി ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നേരത്തെ മൊത്തം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്ന 51 രൂപ ഡാറ്റാ ബൂസ്റ്റർ പായ്ക്ക് ഇപ്പോൾ 6 ജിബി ഡാറ്റയും 500 മിനിറ്റ് ജിയോ ഇതര നമ്പരുകളിലേക്കുള്ള കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

6 ജിബി

മൊത്തം 6 ജിബി ഡാറ്റ വാഗ്ദാനം ചെയ്ത 101 രൂപയ്ക്ക് ഇപ്പോൾ 12 ജിബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1000 മിനിറ്റ് കോളിങും ഈ ഡാറ്റ വൌച്ചറിനൊപ്പം ലഭിക്കുന്നു. നിങ്ങളുടെ നിലവിലുള്ള പ്ലാനുകളുടെ ഇൻറർനെറ്റ് ഡാറ്റ തീർന്നുകഴിഞ്ഞാൽ ഈ പ്ലാനുകൾ ഉപയോഗപ്രദമാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും.

More from GizBot

Best Mobiles in India

English summary
This is the third day of the lockdown period, and many people are working from home. So to help them, telecom operators have come up with many added benefits such as offering additional benefits through their add-on packs. As the telecom regulator, TRAI said that most of the people are dependent on cellular data. In that case, we have listed all the additional benefits by the private telecom operators.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X