Home
News

83 വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം; അറിയേണ്ടതെല്ലാം

ലോകത്തിലെ ജനപ്രിയ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സ് അതിന്റെ ഒറിജിനൽ ഫിലിമായ ചാർലിസ് തെറോൺ അഭിനയിച്ച 'ദി ഓൾഡ് ഗാർഡ്' കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയത് ആഘോഷിക്കുകയാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 'ഇമ്മോർട്ടൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട്' സ്വന്തമാക്കാൻ അവസരം നൽകുകയാണ് നെറ്റ്ഫ്ലിക്സ്. അതായത് 1000 മാസത്തേക്ക് സൌജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നൊരു ഓഫറാണ് ഇത്. 1000 മാസം എന്നത് 83 വർഷത്തിൽ കൂടുതലാണ്.

ഇമ്മോർട്ടൽ നെറ്റ്ഫ്ലിക്സ് അക്കൌണ്ട്

ഇമ്മോർട്ടൽ നെറ്റ്ഫ്ലിക്സ് അക്കൌണ്ട് നേടാൻ ആഗ്രഹിക്കുന്നവർ പുതുതായി പുറത്തിറങ്ങിയ 'ദി ഓൾഡ് ഗാർഡ്' വീഡിയോ ഗെയിം കളിക്കേണ്ടതുണ്ട്. ഒരു ബ്രൌസർ ബേയിസിഡ് ഗെയിമാണ് ഇത്. 'ദി ഓൾഡ് ഗാർഡ്' സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങളെ റെപ്ലിക്കേറ്റ് ചെയ്യുന്ന ഈ ഗെയിമിൽ നിങ്ങളായിരിക്കും പ്രധാന കഥാപാത്രം. ലാബ്രിസ് ഉപയോഗിച്ച് പരമാവധി ശത്രുക്കളെ കൊല്ലുക എന്നതാണ് ഗെയിമിലെ തീം. ലാബ്രിസ് എന്നത് രണ്ട് വശത്തും മൂർച്ചയുള്ള കോടാലിയാണ്. അക്രമങ്ങളിൽ നിന്നും ഒഴിവാക്കുകയും ശത്രുക്കളെ വേഗത്തിൽ ആക്രമിക്കുകയും കൊല്ലുകയുമാണ് വേണ്ടത്.

സൌജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ ലഭിക്കും

സൌജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എങ്ങനെ ലഭിക്കും

'ദി ഓൾഡ് ഗാർഡ്' ഗെയിം കളിക്കാൻ തുടങ്ങിമ്പോൾ നിങ്ങൾ കുറച്ച് സമയം സമയം ഗെയിം പരിശീലിക്കേണ്ടതുണ്ട്. നിങ്ങൾ നന്നായി ഗെയിം കളിക്കാൻ ആരംഭിച്ചാൽ നിശ്ചിത സമയപരിധിക്ക് മുമ്പായി നിങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ പോസ്റ്റുചെയ്യണം. ഗെയിം പുറത്തിറങ്ങി കഴിഞ്ഞാൽ ജൂലൈ 19 വരെ മാത്രമേ ഇത് കളിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 19ന് മുമ്പായി നിങ്ങളുടെ ബെസ്റ്റ് സ്കോർ സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ഈ തിയ്യതി കഴിഞ്ഞാൽ പിന്നെ ഗെയിം ലഭ്യമാവുകയില്ല.

ഉയർന്ന സ്കോർ

നിശ്ചിത തിയ്യതികകം സബ്മിറ്റ് ചെയ്ത ഏറ്റവും ഉയർന്ന സ്കോറുകളിൽ വിജയിയാകുന്ന ആളിന് 2103 വരെ നെറ്റ്ഫ്ലിക്സ് സൌജന്യ സബ്ക്രിപ്ഷൻ സൌജന്യമായി ലഭ്യമാകും. 1000 മാസത്തെ സൌജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് കമ്പനി നൽകുന്നത്. മത്സരത്തിൽ വിജയിക്കുന്ന ആളുടെ ആയുസ്സിനപ്പുറം നിലനിൽക്കുന്ന സൌജന്യ സബ്ക്രിപ്ഷനാണ് കമ്പനി സമ്മാനമായി നൽകുന്നത്.

അമേരിക്കയിൽ മാത്രം

ഈ ഓഫറിനായുള്ള ഗെയിം അമേരിക്കയിലെ ഉപയോക്താക്കൾ‌ക്ക് മാത്രമേ ലഭിക്കുകയുള്ളു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നെറ്റ്ഫ്ലിക്സിന് ഏറെ ഉപയോക്താക്കളുള്ള വിപണികളിലൊന്നാണ് ഇന്ത്യ. പ്ലാറ്റ്ഫോമിന്റെ ഇന്ത്യയിലെ ഉപയോക്തൃ അടിത്തറ വർധിച്ച് വരുന്നുമുണ്ട്. ഇത്തരമൊരു അവസരത്തിൽ കമ്പനി രാജ്യത്തെ ഇത്തരമൊരു ഓഫറിൽ നിന്ന് ഒഴിവാക്കുന്നത് എന്താണെന്ന് വ്യക്തമല്ല.

സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ

ലോക്ക്ഡൌൺ കാലത്ത് നേട്ടമുണ്ടാക്കിയ അപൂർവം ബിസിനസുകളിലൊന്നാണ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ആളുകൾ കൂടുതൽ സമയം ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒറിജിനൽ കണ്ടന്റ് കൊണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ മുൻനിരയിൽ നിൽക്കുന്ന നെറ്റ്ഫ്ലിക്സിനും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. പല സിനിമകളും തിയ്യറ്ററുകൾക്ക് പകരം ഇത്തരം പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നൊരു പ്രവണതയും നമ്മൾ അടുത്തിടെ കണ്ടതാണ്.

More from GizBot

Best Mobiles in India

English summary
Netflix, the popular streaming service in the world is celebrating the release of its original film 'The Old Guard' starring Charlize Theron last week. As a part of the celebration, one person can get an 'Immortal Netflix Account'. Going by the small print, this means a free subscription to the service for a whopping 1000 months, which is a little over 83 years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X