Home
News

വോഡഫോൺ ഐഡിയയുടെ 4ജി ഡാറ്റ സ്പീഡ് വർദ്ധിപ്പിക്കാനുള്ള വഴി ഇതാണ്

ഇന്ത്യയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലിക്കോം ഓപ്പറേറ്ററാണ് വോഡഫോൺ-ഐഡിയ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ നെറ്റ്‌വർക്കും 4 ജി ഡാറ്റ വേഗതയുമെല്ലാം വോഡാഫോണിന് തലവേദന ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഉപയോക്താക്കളെ പിടിച്ചു നിർത്താനായി മികച്ച സേവനം തന്നെ നൽകേണ്ട അവസരത്തിൽ നെറ്റ്വർക്ക് പ്രശ്നവും ഇന്റർനെറ്റിന്റെ സ്പീഡും കമ്പനിക്ക് വെല്ലുവിളി ഉയർത്തുന്നു.

4 ജി വേഗത

4 ജി വേഗത വർദ്ധിപ്പിക്കുന്നതിനായി വോഡാഫോൺ ഐഡിയ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻതോതിൽ മിമോ വിന്യസിച്ചിട്ടുണ്ട്. എന്നിട്ടും ഉപയോക്താക്കൾക്ക് ആവശ്യത്തിന് വേഗത നൽകാൻ കമ്പനിക്ക് സാധിക്കുന്നില്ല. ഡാറ്റ ഉപഭോഗം വൻ തോതിൽ വർദ്ധിച്ചതിനാൽ 1500 വമ്പൻ മിമോകൾ വിന്യസിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്തായാലും വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കാൻ ചില വഴികളുണ്ട്.

ആൻഡ്രോയിഡ് ഉപയോക്താക്കൾ ചെയ്യേണ്ടത്

ആൻഡ്രോയിഡ് ഉപയോക്താക്കൾ ചെയ്യേണ്ടത്

ഘട്ടം 1: മൊബൈൽ സെറ്റിങ്സ് ഓപ്പൺ ചെയ്യുക

ഘട്ടം 2: സെറ്റിങ്സിൽ 'നെറ്റ്‌വർക്ക് & ഇന്റർനെറ്റ്' ക്ലിക്കുചെയ്‌ത് മൊബൈൽ നെറ്റ്‌വർക്ക് മെനു ഓപ്പൺ ചെയ്യുക.

ഘട്ടം 3: അതിനുശേഷം നിങ്ങൾ ആക്സസ് പോയിന്റ് നെയിംസ് (APN) മെനു പരിശോധിക്കണം.

ഘട്ടം 4: ഒരു പുതിയ APN ക്രിയേറ്റ് ചെയ്യണം, എന്നിട്ട് അതിൽ ക്ലിക്ക് ചെയ്യണം

ഘട്ടം 5: തുടർന്ന് APN പോർട്ടലിലേക്ക് സെറ്റ് ചെയ്യണം.

ഐഫോൺ ഉപയോക്താക്കൾ ചെയ്യേണ്ടത്

ഐഫോൺ ഉപയോക്താക്കൾ ചെയ്യേണ്ടത്

ഘട്ടം 1: ആദ്യം നിങ്ങളുടെ ഫോൺ വൈഫൈയിലക്ക് കണക്റ്റ് ചെയ്യുക

ഘട്ടം 2: നിങ്ങൾ www.unlockit.co.nz എന്ന ലിങ്കിൽ കയറുക

ഘട്ടം 3: അതിനുശേഷം APN ക്രിയേറ്റ് ചെയ്യണം. തുടർന്ന് പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യണം.

ഘട്ടം 4: നിങ്ങൾ പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ സെറ്റിങ്സ് ഓപ്പൺ ചെയ്യണം. ഇത്രയും ചെയ്താൽ മതി.

 

വോഡഫോൺ-ഐഡിയ വോയ്‌സ് ബേസ്ഡ് റീചാർജ് ഓപ്ഷൻ ആരംഭിച്ചു

വോഡഫോൺ-ഐഡിയ വോയ്‌സ് ബേസ്ഡ് റീചാർജ് ഓപ്ഷൻ ആരംഭിച്ചു

വോഡഫോൺ-ഐഡിയ വോയ്‌സ് അധിഷ്ഠിത റീചാർജ് ഓപ്ഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോക്ക്ഡൌൺ സമയത്ത് സാമൂഹിക അകലം പാലിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ഇത്. പുതുതായി പുറത്തിറക്കിയ കമ്പനിയുടെ സ്മാർട്ട് കണക്റ്റ് റീട്ടെയിലർ വഴിയാണ് ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ ഇതിനകം ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ രണ്ട് ഭാഷകളിൽ ലഭ്യമാണ്.

വോഡാഫോൺ റെഡ്എക്സ് പ്ലാനിന്റെ വില വർദ്ധിപ്പിച്ചു

വോഡാഫോൺ റെഡ്എക്സ് പ്ലാനിന്റെ വില വർദ്ധിപ്പിച്ചു

കഴിഞ്ഞ ദിവസം വോഡാഫോൺ തങ്ങളുടെ റെഡ് എക്സ് പ്ലാനിന്റെ വില വർദ്ധിപ്പിച്ചതായി അറിയിച്ചു. ഇനി മുതൽ 1,099 രൂപയ്ക്കാണ് ഈ പ്ലാൻ ലഭ്യമാവുക. നേരത്തെ റെഡ് എക്സ് പ്ലാനിന്റെ വില പ്രതിമാസം 999 രൂപയായിരുന്നു. ആമസോൺ പ്രൈം, സീ 5, നെറ്റ്ഫ്ലിക്സ്, വോഡഫോൺ പ്ലേ എന്നിവയടക്കമുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്.

വാണിജ്യ വിഭാഗം

വോഡാഫോൺ റെഡ് എക്സ് പ്ലാനിലൂടെ ആഴ്ചയിൽ 300 ൽ കൂടുതൽ നമ്പറുകളിലേക്ക് വിളിക്കുന്ന വരിക്കാർ വാണിജ്യ വിഭാഗത്തിന് (കൊമേഴ്ഷ്യൽ കാറ്റഗറി) കീഴിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 150 ജിബി ഡാറ്റയും 50 മിനിറ്റ് കോളുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളും ഇതേ വിഭാഗത്തിൽ ഉൾപ്പെടും. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്ന ആദ്യത്തെ കമ്പനിയാണ് വോഡാഫോൺ.

More from GizBot

Best Mobiles in India

English summary
Vodafone-Idea is facing a tough time in the country. The operator is struggling in all segments, including networks and a good 4G data speed. The company has deployed massive MIMO in many parts of the country to increase the 4G speed; still, people are facing these issues.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X