കൊറോണ കാലത്ത് സ്വയം ക്വാറന്റൈനിൽ കഴിയുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കാം

|

നിങ്ങളുടെ സെൽഫ് ക്വാറന്റൈൻ കാലം എങ്ങനെയാണ് മുന്നോട്ട് പോകുന്നത്? ധാരാളം ഫോൺ കോളുകൾ, വീഡിയോ കോളുകൾ, ദിവസം മുഴുവൻ നെറ്റ്ഫ്ലിക്സ്, കുറച്ച് അധിക മണിക്കൂർ ഉറക്കം എന്നിവയടങ്ങുന്നതായിരിക്കും മിക്കവാറും ആളുകളുടെയും ക്വാറന്റൈൻ കാലം. നിങ്ങളുടെ ചങ്ങാതിമാരിൽ നിന്നും ചിലപ്പോൾ കുടുംബത്തിൽ നിന്നും അകന്ന് ജീവിക്കേണ്ടി വരുമ്പോൾ സാങ്കേതികവിദ്യ കാര്യങ്ങൾ എളുപ്പമാക്കുന്നു.

സമയം
 

സമയം കളയാനായി സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കാനോ ഇൻറർനെറ്റിലെ വീഡിയോകൾ കണാനോ സാധിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത് ചെയ്യാൻ കഴിയാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. നിങ്ങളുടെ വീട്ടിൽ ജോലിക്ക് വരുന്നവർ, സെക്യൂരിറ്റി, ഡ്രൈവർ അല്ലെങ്കിൽ നിങ്ങളുടെ അയൽവക്കത്തുള്ള മുതിർന്നവർ എന്നിവരൊക്കെ ഇത്തരത്തിൽ സാങ്കേതിക വിദ്യയിലൂടെ സമയം ചിലവഴിക്കാനും ആളുകളുമായി ബന്ധപ്പെടാനും സാധിക്കാത്തവരാണ്. ഇത്തരം ആളുകളെ സഹായിക്കാനും ഈ ക്വാറന്റൈൻ കാലത്ത് നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ സാധിക്കും.

സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുക

സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അറിയാത്ത പല ആളുകളും നമുക്ക് ചുറ്റിലും ഉണ്ട്. അതിനാൽ വീഡിയോ കോൾ എങ്ങനെ ചെയ്യാമെന്നും അല്ലെങ്കിൽ സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്നും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയും. അവർക്ക് താൽപ്പര്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ നിങ്ങൾക്ക് യൂട്യൂബിന്റെ ന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കാനും കഴിയും. ഇതെല്ലാം ഒരു ഫോൺ കോളിലൂടെ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും.

ഓൺലൈൻ റീചാർജുകൾ ഉപയോഗിച്ച് സഹായിക്കുക

ഓൺലൈൻ റീചാർജുകൾ ഉപയോഗിച്ച് സഹായിക്കുക

നമുക്കെല്ലാം ഫോൺ റീചാർജ് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഓൺലൈനിലൂടെ റീചാർജ് ചെയ്യാനായി പല സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. ഇത്തരം കാര്യങ്ങൾ അറിയാത്തവരോ ഇപ്പോഴും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരോ ആയ ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. എയർടെൽ താങ്ക്സ് പോലുള്ള അപ്ലിക്കേഷനുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത ആളുകൾക്ക് റീചാർജ് ചെയ്ത് നൽകിയോ അതല്ലെങ്കിൽ എങ്ങനെ ചെയ്യണമെന്ന് പഠിപ്പിച്ചോ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫോൺ കണക്ഷൻ, ഡിടിഎച്ച് അല്ലെങ്കിൽ ഡാറ്റ കാർഡ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ആപ്ലിക്കേഷനിൽ നിന്ന് റീചാർജ് ചെയ്യാനുള്ള സംവിധാനം എയർടെൽ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ പോസ്റ്റ്പെയ്ഡ് ബിൽ, വൈദ്യുതി, വാട്ടർ ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവയെല്ലാം ആപ്ലിക്കേഷനിൽ നിന്ന് അടയ്ക്കാം. ഇത് യുപിഐ എനേബിൾഡ് ആയതിനാൽ പൂർണ്ണമായും സുരക്ഷിതമാണ്.

 

നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്ത സമയങ്ങളിൽ നിങ്ങളുടെ എല്ലാ ഡിജിറ്റൽ പേയ്‌മെന്റുകൾക്കുമുള്ള പരിഹാരമായി എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ പ്രവർത്തിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും സൌജന്യമായി ഇത് ലഭ്യമാണ്. ഏറ്റവും വേഗതയേറിയതും സുരക്ഷിതവുമായ ഇടപാടുകളാണ് ഈ ആപ്പിലുടെ നടക്കുന്നത്.

കോവിഡ് -19 നെക്കുറിച്ച് ബോധവൽക്കരിക്കുക

പകർച്ചവ്യാധിയെ തരണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർ‌ഗ്ഗമാണ് വിവരങ്ങൾ‌. മാത്രമല്ല കൂടുതൽ‌ ആളുകൾ‌ക്ക് ഇതിനെക്കുറിച്ച് അറിയുന്നതിലൂടെ അത് നിയന്ത്രിക്കുന്നത് എളുപ്പമായിരിക്കും. ഇത് എങ്ങനെ വ്യാപിക്കുന്നു, എങ്ങനെ ഒഴിവാക്കാം, ശുചിത്വത്തിന്റെ അടിസ്ഥാന നിയമങ്ങൾ, ഇൻറർനെറ്റിൽ ശരിയായ വിവരങ്ങൾ എങ്ങനെ ആക്സസ് ചെയ്യാം എന്നിവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. വിവരങ്ങളുടെ നിയമാനുസൃത ഉറവിടങ്ങളെക്കുറിച്ചും വ്യാജ വാർത്തകളെ വിശ്വസിക്കാതിരിക്കാനും ആളുകളോട് പറയുക. വിശ്വാസ്യത പരിശോധിക്കാതെ തന്നെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ആളുകളെ ബോധവാന്മാരാക്കുക.

ആളുകൾക്ക്

ആളുകൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, എയർടെൽ അപ്പോളോ 24 | 7 മായി സഹകരിച്ച് കൊറോണ വൈറസ് റിസ്ക് സ്കാൻ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ പ്രായം, ലിംഗഭേദം, ശരീര താപനില, യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുതലായ എട്ട് ലളിതമായ ചോദ്യങ്ങൾ ഈ AI- പവർ ബോട്ട് നിങ്ങളോട് ചോദിക്കുകയും കൊറോണ വൈറസ് ഉണ്ടായിരിക്കാനുള്ള സാധ്യതകൾ വിലയിരുത്തുകയും ചെയ്യുന്നു. വ്യാപനം ഒഴിവാക്കാനും സുരക്ഷിതമായി തുടരാനും സഹായകരമായ ചില ടിപ്പുകൾ ഇത് നിർദ്ദേശിക്കുന്നു. ലോകമെമ്പാടുമുള്ള 7.3 ദശലക്ഷത്തിലധികം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ എയർടെൽ താങ്ക്സ് അപ്ലിക്കേഷനിൽ നിന്ന് നേരിട്ട് സ്കാൻ ആക്സസ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

കാര്യങ്ങൾ എളുപ്പമായി ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിങ്ങൾക്ക് സാധിക്കും. പുറത്തിറങ്ങാൻ അനുവാദമില്ലാത്ത ഈയൊരു അവസരത്തിൽ ആളുകൾക്ക് ഉപകാരപ്രദമാകുന്ന സംവിധാനം തന്നെയാണ് ഇത്.

Most Read Articles
Best Mobiles in India

English summary
How is your self-quarantine going so far? If we had to make a guess, it comprises a lot of phone calls, video calls, Netflix all day, and a few extra hours of sleep. While it does get lonely away from your friends, and even family for some, technology really is making things easier.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X