പത്ത് വർഷത്തിനുള്ളിൽ 6ജി നെറ്റ്‌വർക്ക് കൊണ്ടുവരാനുള്ള പദ്ധതികളുമായി ഹുവാവേ

|

നിരവധി രാജ്യങ്ങളിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിൽ നിന്ന് നിരോധിക്കപ്പെട്ട കമ്പനിയാണ് ഹുവാവേ. എന്നാൽ ഈ ചൈനീസ് കമ്പനി തളരാൻ തയ്യാറല്ല. 2030നകം 6ജി നെറ്റ്‌വർക്കുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഹുവാവേ. ചൈനയിലായിരിക്കും ഹുവാവേ 6ജി ആരംഭിക്കുന്നത്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഹുവാവേ, ഇസഡ്ടിഇ എന്നിവയെ നിരോധിച്ചിട്ടുണ്ട്. ഈ തിരിച്ചടികൾക്കിടിയിലും ഹുവാവേയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുന്നു.

ഹുവാവേ

അടുത്ത 10 വർഷത്തിനുള്ളിൽ തന്നെ കമ്പനി 6ജി നെറ്റ്‌വർക്കിന്റെ വാണിജ്യ സേവനങ്ങൾ ചൈനയിൽ ആരംഭിക്കുമെന്ന് ഹുവാവേ ചെയർമാൻ പറഞ്ഞു. 6ജി നെറ്റ്‌വർക്ക് 5ജി നെറ്റ്‌വർക്കിനേക്കാൾ 50 മടങ്ങ് വേഗത ഉള്ളതായിരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായത്തിനായി 6ജി നെറ്റ്‌വർക്കിൽ ഒരു ധവള പത്രം പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. 6ജി നെറ്റ്‌വർക്കിനെക്കുറിച്ച് അറിയാൻ ഈ ധവളപത്രം സഹായിക്കുമെന്ന് സിജിടിഎൻ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്

6ജി

2029 ഓടെ 6ജി സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള പദ്ധതി എൽജി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുവാവേയുടെ ഈ നീക്കം. കീസൈറ്റ് ടെക്നോളജീസ്, കെയ്സ്റ്റ് എന്നിവയുമായി ഹുവാവേ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ പങ്കാളിത്തത്തിലൂടെ മൂന്ന് കമ്പനികളും ചേർന്ന് 6ജി സാങ്കേതികവിദ്യകൾ വികസിപ്പിക്കും. ചൈനയിൽ ഗവേഷണ വികസന കേന്ദ്രങ്ങളും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

6ജി വേഗത

6ജി വേഗത

6ജി നെറ്റ്‌വർക്കിന് സെക്കൻഡിൽ 1000 ജിബിപിഎസ് വേഗത കൈവരിക്കാനുള്ള കഴിവുണ്ടെന്ന് സിൻ‌ഹുവ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫർമേഷൻ ഡെപ്യൂട്ടി ഡീൻ കുയി ബോഗുവോ പറഞ്ഞു. സ്പെക്ട്രം കാര്യക്ഷമത, പൊസിഷനിംഗ് കഴിവുകൾ, മൊബിലിറ്റി എന്നിവയിൽ 5ജി നെറ്റ്‌വർക്കിനേക്കാൾ 6ജി നെറ്റ്‌വർക്ക് മികച്ചതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് സ്മാർട്ട് വാച്ചുകൾകൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് സ്മാർട്ട് വാച്ചുകൾ

ഇന്ത്യയിലും ഹുവാവേയ്ക്ക് നിരോധനമോ

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുതുതായി ആരംഭിച്ച നയത്തിലടെ എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും സർക്കാർ അംഗീകൃത ഗിയർ നിർമ്മാതാക്കളുമായി ചേർന്ന് മാത്രം നെറ്റ്വർക്ക് വികസിപ്പിക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഇന്ത്യ ഹുവാവേയുടെ ഒരു പ്രധാന വിപണിയാണ്. ഹുവാവേയ്ക്ക് ഇന്ത്യയിൽ ചിലപ്പോൾ തിരിച്ചടി ഉണ്ടായേക്കും. ബിഎസ്എൻഎൽ 4ജി വിന്യസിക്കുന്നതിനായി ആഭ്യന്തര ഗിയർ നിർമ്മാതാക്കളെ ഉപയോഗിക്കണമെന്നാണ് ടെലികോം മന്ത്രാലയം ടെലക്കോം കമ്പനിയോട് ആവശ്യപ്പെട്ടത്.

5ജി

ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകൾ വികസിപ്പിക്കുന്ന അവസരം ഹുവായ്ക്ക് വളരെ പ്രധാനമാണ്. 5ജി നെറ്റ്വർക്ക് വിന്യാസത്തിലെ ലാഭം മാത്രമല്ല. ഒരു വലിയ വിപണിയെന്ന നിലയിൽ ഇന്ത്യയിലെ പ്രവർത്തനം ഭാവിയിലേക്കും ഗുണം ചെയ്യുന്നതാണ്. 20 വർഷം മുമ്പാണ് ഹുവാവേ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഹുവാവേക്ക് ഇന്ത്യയിൽ പൂർണ്ണമായ പ്രവർത്തന പ്രവർത്തനങ്ങൾ ഉണ്ടെന്നും അന്താരാഷ്ട്ര ബിസിനസ്സ് സെന്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും ഏഷ്യ-പസഫിക് മേഖലയിലെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ജയ് ചെൻ പറഞ്ഞു. 5ജി, 6ജി നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനു പുറമേ ഏഷ്യാ പസഫിക് മേഖലയിൽ കൂടുതൽ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാനും ഹുവാവേയ്ക്ക് പദ്ധതികൾ ഉണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾ കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, എയർടെൽ, വിഐ, ജിയോ എന്നിവയുടെ എൻ‌ട്രി ലെവൽ ഡാറ്റ വൗച്ചറുകൾ

Best Mobiles in India

English summary
Huawei is preparing to launch 6G networks by 2030. Huawei 6G will be launched in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X